Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: ഹാലൻഡിനു വമ്പൻ പ്രതിഫലക്കരാർ ചെൽസിയോടാവശ്യപ്പെട്ട് റയോള, പിഎസ്‌ജി താരത്തെ അത്ലറ്റികോക്ക് വേണം

Sreejith N
FC Bayern München v Borussia Dortmund - Supercup 2021
FC Bayern München v Borussia Dortmund - Supercup 2021 / Lars Baron/Getty Images
facebooktwitterreddit

1. ഹാലൻഡിനു വമ്പൻ പ്രതിഫലക്കരാർ നൽകാൻ ചെൽസിയോട് ആവശ്യപ്പെട്ട് റയോള

Erling Haland
Sport-Club Freiburg v Borussia Dortmund - Bundesliga / Matthias Hangst/Getty Images

ബൊറൂസിയ ഡോർട്മുണ്ട് താരമായ എർലിങ് ബ്രൂട് ഹാലൻഡിനെ സ്വന്തമാക്കണമെങ്കിൽ ഒരു വർഷം അമ്പതു മില്യൺ യൂറോ പ്രതിഫലമായി നൽകണമെന്ന് മിനോ റയോള ചെൽസിയോട് ആവശ്യപ്പെട്ടതായി ജർമൻ മാധ്യമമായ ബിൽഡ് റിപ്പോർട്ടു ചെയ്യുന്നു. ഇതിനു പുറമെ ഏജന്റ് ഫീസായി നാൽപതു മില്യനും റയോള ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം താരത്തിനായി ചെൽസി ഓഫറൊന്നും മുന്നോട്ടു വെച്ചില്ല.

2. സറാബിയയെ ലക്ഷ്യമിട്ട് അത്ലറ്റികോ മാഡ്രിഡ്

Pablo Sarabia
Paris Saint Germain v RC Strasbourg - Ligue 1 Uber Eats / Catherine Steenkeste/Getty Images

പിഎസ്‌ജി മുന്നേറ്റനിര താരമായ പാബ്ലോ സറാബിയയെ അത്ലറ്റികോ മാഡ്രിഡ് ലക്ഷ്യമിടുന്നു. മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം സൗൽ നിഗ്വസ് ക്ലബ് വിട്ടാൽ സ്പാനിഷ് താരത്തെ സ്വന്തമാക്കാനാണ് അത്ലറ്റികോ ഒരുങ്ങുന്നത്. യൂറോ കപ്പിൽ അഞ്ചു മത്സരങ്ങളിൽ നിന്നും രണ്ടു ഗോളുകൾ സറാബിയ നേടിയിരുന്നു.

3. ലോഫ്റ്റസ്-ചീക്കിൽ മൗറിന്യോക്ക് താൽപര്യം

Ruben Loftus-Cheek
Chelsea v Tottenham Hotspur - Pre Season Friendly / James Williamson - AMA/Getty Images

ചെൽസി താരമായ റൂബൻ ലോഫ്റ്റസ്-ചീക്കിനെ റോമയിലെത്തിക്കാൻ മൗറീന്യോക്ക് താൽപര്യമുണ്ടെന്ന് കൊറേറോ ഡെല്ലോ സ്‌പോർട് റിപ്പോർട്ടു ചെയ്‌തു. ആദ്യം ലോണിൽ താരത്തെയെത്തിച്ച് പിന്നീട് സ്ഥിരം കരാറിൽ സ്വന്തമാക്കാനാണ് റോമ ഒരുങ്ങുന്നത്. പ്യാനിച്ചിലും റോമക്ക് താൽപര്യമുണ്ടെങ്കിലും ബോസ്‌നിയൻ താരത്തിന്റെ പ്രതിഫലക്കരാർ അവർക്ക് താങ്ങാനാവാത്തതാണ്.

4. ചെൽസി നാലു താരങ്ങളുടെ കരാർ പുതുക്കാൻ തയ്യാറെടുക്കുന്നു

Jorginho, Ngolo Kante, Andreas Christensen, Antonio Ruediger
Chelsea v Real Madrid - UEFA Champions League Semi Final: Leg Two / Clive Rose/Getty Images

ടീമിലെ പ്രധാനപ്പെട്ട നാലു താരങ്ങളുടെ കരാർ പുതുക്കാനുള്ള ചർച്ചകൾ അടുത്ത മാസം ചെൽസി ആരംഭിക്കും. ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ടുകൾ പ്രകാരം അന്റോണിയോ റുഡിഗാർ, ആൻഡ്രിയാസ് ക്രിസ്റ്റിൻസെൻ, എൻഗോളോ കാന്റെ, ജോർജിന്യോ എന്നിവരുടെ കരാറാണ് ചെൽസി പുതുക്കാൻ തയ്യാറെടുക്കുന്നത്.

5. റഫിന്യ എസി മിലാനിലേക്ക് ചേക്കേറാൻ സാധ്യത

Rafael Alcantara aka Rafinha
Stade Brestois v Paris Saint-Germain - Ligue 1 / John Berry/Getty Images

പിഎസ്‌ജി താരമായ റാഫിന്യ അൽകാൻട്ര ട്രാൻസ്‌ഫർ ജാലകം അവസാനിക്കുന്നതിനു മുൻപ് എസി മിലാനിലേക്ക് ചേക്കേറാൻ സാധ്യത. ഇരുപത്തിയെട്ടുകാരനായ ബ്രസീലിയൻ താരം മുൻപ് ഇന്ററിനു വേണ്ടി ഒരു സീസണിൽ കളിച്ചിട്ടുണ്ട്. എസി മിലാൻ ടെക്‌നിക്കൽ ഡയറക്റ്ററായ മാൽഡിനിക്ക് താരത്തിൽ താത്പര്യമുണ്ടെന്നാണ്‌ കാൽസിയോ മെർകാടോ റിപ്പോർട്ടു ചെയ്യുന്നത്.

6. സപ്പകോസ്റ്റ അറ്റലാന്റ ട്രാൻസ്‌ഫർ പൂർത്തിയാക്കി

Davide Zappacosta
Chelsea v Tottenham Hotspur - Pre Season Friendly / James Williamson - AMA/Getty Images

ചെൽസി വിങ് ബാക്കായ ഡേവിഡ് സപ്പകോസ്റ്റ ഇറ്റാലിയൻ ക്ലബായ അറ്റലാന്റയിലേക്ക് ചേക്കേറി. 10 മില്യൺ യൂറോക്കാണ് ഇറ്റാലിയൻ താരത്തെ അറ്റലാന്റ സ്വന്തമാക്കിയത്. അറ്റലാന്റ യൂത്ത് അക്കാദമിയിലൂടെ ഉയർന്നു വന്ന സപ്പകോസ്റ്റയുടെ ക്ലബിലേക്കുള്ള മൂന്നാമത്തെ വരവാണിത്.

7. ചെൽസിയിൽ തുടരാൻ വെർണർ ഇന്റർ മിലാനെ തഴഞ്ഞു

Timo Werner
Chelsea v Crystal Palace - Premier League / Visionhaus/Getty Images

ലാസിയോയിൽ നിന്നും ജൊവാക്വിൻ കൊറേയയെ സ്വന്തമാക്കിയ ഇന്റർ മിലാൻ ആദ്യം നോട്ടമിട്ടത് ടിമോ വെർണറെ ആയിരുന്നുവെന്ന് ബിൽഡിന്റെ ജേർണലിസ്റ്റായ ക്രിസ്റ്റ്യൻ ഫാൾക് വെളിപ്പെടുത്തി. എന്നാൽ 2025 വരെ ചെൽസിയുടെ കരാറുള്ള താരം പ്രീമിയർ ലീഗിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit