Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: പ്യാനിച്ച് ബാഴ്‌സലോണ വിടുന്നതിനരികെ, റയലുമായി വമ്പൻ കരാറൊപ്പിട്ട് വാൽവെർദെ

Sreejith N
FC Barcelona v Gimnastic de Tarragona - Friendly Match
FC Barcelona v Gimnastic de Tarragona - Friendly Match / Quality Sport Images/Getty Images
facebooktwitterreddit

1. പ്യാനിച്ച് സീരി എയിലേക്ക് തന്നെ തിരിച്ചു പോകാൻ സാധ്യത

Miralem Pjanic
Miralem Pjanic of FC Barcelona looks on during the pre-... / Nicolò Campo/Getty Images

ബാഴ്‌സലോണ മധ്യനിര താരമായ മിറാലം പ്യാനിച്ച് സീരി എയിലേക്കു തന്നെ തിരിച്ചു പോകാൻ സാധ്യത. സ്‌പാനിഷ്‌ മാധ്യമമായ മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം ഇറ്റാലിയൻ ക്ലബുകളായ നാപ്പോളി, ഫിയോറെന്റീന എന്നിവരാണ് താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ലാലിഗയിലെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പ്യാനിച്ചിന് ടീമിലിടമില്ലായിരുന്നു.

2. വാൽവെർദെ റയൽ മാഡ്രിഡുമായി വമ്പൻ കരാറൊപ്പിട്ടു

Fede Valverde
Levante UD v Real Madrid CF - La Liga Santander / Quality Sport Images/Getty Images

യുറുഗ്വായ് താരമായ ഫെഡറികോ വാൽവെർദെ റയൽ മാഡ്രിഡുമായി കരാർ പുതുക്കിയെന്നു റിപ്പോർട്ടുകൾ. 2027 വരെയാണ് ഇരുപത്തിമൂന്നു വയസുള്ള താരം റയലുമായി പുതിയ കരാർ ഒപ്പിട്ടതെന്ന് ഗോളിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2025 വരെയാണ് താരത്തിന്റെ നിലവിലെ കരാർ ഉണ്ടായിരുന്നത്. ഒരു ബില്യൺ യൂറോയാണ് വാൽവെർദെയുടെ റിലീസിംഗ് തുകയായി കരാറിൽ നിശ്ചയിച്ചിരിക്കുന്നത്.

3. ലിംഗാർഡിനു വേണ്ടിയുള്ള വെസ്റ്റ് ഹാമിന്റെ നീക്കം തഴഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ്

Jesse Lingard
Southampton v Manchester United - Premier League / James Williamson - AMA/Getty Images

ജെസ്സെ ലിംഗാർഡിനു വേണ്ടി വെസ്റ്റ് ഹാം നടത്തിയ നീക്കം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിഗണിച്ചില്ലെന്ന് ഇഎസ്‌പിഎൻ റിപ്പോർട്ടു ചെയ്യുന്നു. കഴിഞ്ഞ സീസണിൽ ലോണിൽ മികച്ച പ്രകടനം നടത്തിയ താരത്തെ ഈ സീസണിലും ടീമിലെത്തിക്കാനുള്ള ഹാമെഴ്‌സിന്റെ ശ്രമമാണ് ഇതോടെ ഇല്ലാതായത്.

4. ഒബാമയാങിനു വേണ്ടി ഓഫറുകൾ ക്ഷണിച്ച് ആഴ്‌സണൽ

Pierre-Emerick Aubameyang
Tottenham Hotspur v Arsenal: The MIND Series / Visionhaus/Getty Images

ദി ഐറിഷ് ഇന്ഡിപെന്ഡെന്റിന്റെ റിപ്പോർട്ടുകൾ പ്രകാരം പിയറി എമറിക്ക് ഒബാമയാങിനു വേണ്ടിയുള്ള ഓഫറുകൾ ആഴ്‌സണൽ പരിഗണിക്കുന്നു. കഴിഞ്ഞ സീസണിൽ മോശം ഫോമിലായിരുന്ന താരത്തെ ഒഴിവാക്കിയാൽ കിട്ടുന്ന തുക കൊണ്ട് മറ്റു താരങ്ങളെ ടീമിന്റെ ഭാഗമാക്കാനാണ് ആഴ്‌സണൽ ശ്രമിക്കുന്നത്.

5. ലുക്കാക്കുവിന് പകരക്കാരനായി ബെലോട്ടിയെ ലക്ഷ്യമിട്ട് ഇന്റർ മിലാൻ

Andrea Belotti
Andrea Belotti of Torino FC celebrates after the goal of 1-1... / Pacific Press/Getty Images

ചെൽസിയിലേക്ക് ചേക്കേറിയ റൊമേലു ലുക്കാക്കുവിന് പകരക്കാരനായി ടോറിനോ സ്‌ട്രൈക്കർ ആന്ദ്രേ ബെലോട്ടിയെ സ്വന്തമാക്കാൻ ഇന്റർ മിലാൻ ശ്രമിക്കുന്നതായി കാൽസിയോ മെർകാടോ വ്യക്തമാക്കുന്നു. റോമയിൽ നിന്നും എഡിൻ സീക്കോയെ ഇന്റർ സ്വന്തമാക്കിയെങ്കിലും ബോസ്‌നിയൻ താരത്തിന് 35 വയസു പ്രായമുള്ളതു കൊണ്ടാണ് മറ്റൊരു സ്‌ട്രൈക്കറെ ഇന്റർ പരിഗണിക്കുന്നത്.

6. ട്രയോറക്കു വേണ്ടിയുള്ള ടോട്ടനത്തിന്റെ ഓഫർ വോൾവ്‌സ് തഴഞ്ഞു

Adama Traore
Wolverhampton Wanderers v Tottenham Hotspur - Premier League / Catherine Ivill/Getty Images

സ്‌പാനിഷ്‌ വിങ്ങറായ അഡമ ട്രയോറക്കു വേണ്ടിയുള്ള ടോട്ടനം ഹോട്സ്‌പറിന്റെ നീക്കം വോൾവ്‌സ് നിരാകരിച്ചുവെന്ന് ദി ടൈംസ് വെളിപ്പെടുത്തി. മുൻ വോൾവ്‌സ് പരിശീലകനായ നുനോ ടോട്ടത്തിൽ എത്തിയതോടെയാണ് ട്രയോറയെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്.

7. വെസ്റ്റ് ഹാം കരാർ പുതുക്കില്ലെന്നു തീരുമാനിച്ച് ഡെക്ലൻ റൈസ്

Declan Rice
West Ham United v Leicester City - Premier League / Julian Finney/Getty Images

പ്രീമിയർ ലീഗിലെ വമ്പൻ ക്ലബുകൾ ഈ സമ്മറിൽ നോട്ടമിട്ടിരുന്ന ഇംഗ്ലീഷ് മധ്യനിര താരമായ ഡെക്ലൻ റൈസ് വെസ്റ്റ് ഹാമുമായി ഇനി കരാർ പുതുക്കുന്നില്ലെന്നു തീരുമാനിച്ചുവെന്ന് ദി ടൈംസ് റിപ്പോർട്ട് ചെയ്‌തു. ഈ സമ്മറിൽ തന്റെ ട്രാൻസ്‌ഫർ നടക്കാതിരുന്നതു കൊണ്ടാണ് താരം പുതിയ കരാർ ഒപ്പിടാനുള്ള ഓഫർ തഴയാൻ തീരുമാനിച്ചത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit