Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: ഹമെസ് റോഡ്രിഗസിനായി ന്യൂകാസിൽ യുണൈറ്റഡ്, ബാഴ്‌സ പുതിയ സ്‌ട്രൈക്കറെ കണ്ടെത്തി

Sreejith N
James Rodriguez
James Rodriguez / Pool/Getty Images
facebooktwitterreddit

1. ലൂക്ക് ഡി ജോങിനെ ബാഴ്‌സലോണ ലക്ഷ്യമിടുന്നു

Luuk de Jong
Sevilla FC v Rayo Vallecano - La Liga Santander / Quality Sport Images/Getty Images

പുതിയ സീസണിൽ ടീമിന്റെ ആക്രമണം ശക്തിപ്പെടുത്താൻ സെവിയ്യ താരമായ ലൂക്ക് ഡി ജോങിനെ ബാഴ്‌സലോണ നോട്ടമിടുന്നു. സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം റൊണാൾഡ്‌ കൂമാനു ഡച്ച് സ്‌ട്രൈക്കറിൽ വളരെയധികം താൽപര്യമുണ്ട്. അതേസമയം വെസ്റ്റ് ഹാം, പിഎസ്‌വി എന്നിവരും താരത്തിനായി ശ്രമം നടത്തുന്നുണ്ട്.

2. ബെർണാഡോ സിൽവയുടെ മിലാൻ ട്രാൻസ്‌ഫർ നടക്കാനുള്ള സാധ്യത മങ്ങുന്നു

Bernardo Silva
Manchester City v Norwich City - Premier League / Robbie Jay Barratt - AMA/Getty Images

മാഞ്ചസ്റ്റർ സിറ്റി താരമായ ബെർണാഡോ സിൽവയുടെ എസി മിലാൻ ട്രാൻസ്‌ഫർ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നടക്കാനുള്ള സാധ്യത മങ്ങുന്നു. മാധ്യമ പ്രവർത്തകനായ റൂഡി ഗാലെട്ടിയുടെ റിപ്പോർട്ടുകൾ പ്രകാരം പോർച്ചുഗീസ് താരത്തെ സ്വന്തമാക്കാൻ വേണ്ട ട്രാൻസ്‌ഫർ തുക നൽകാൻ എസി മിലാൻ തയ്യാറല്ല.

3. കേനിനെ സ്വന്തമാക്കാൻ ടോട്ടനം ആവശ്യപ്പെട്ട തുക മാഞ്ചസ്റ്റർ സിറ്റി നൽകിയേക്കില്ല

Harry Kane
Italy v England - UEFA Euro 2020: Final / GES-Sportfoto/Getty Images

ഹാരി കേനിനെ സ്വന്തമാക്കാൻ ടോട്ടനം ആവശ്യപ്പെടുന്ന തുക നൽകാൻ മാഞ്ചസ്റ്റർ സിറ്റി തയ്യാറായേക്കില്ല. ദി മിററിന്റെ റിപ്പോർട്ടുകൾ പ്രകാരം 100 മില്യൺ പൗണ്ടിന്റെ ഓഫർ സിറ്റി നൽകിയെങ്കിലും 150 മില്യൺ പൗണ്ട് വേണമെന്നാണ് ടോട്ടനത്തിന്റെ നിലപാട്. എന്നാൽ 120 മില്യണിൽ കൂടുതൽ മാഞ്ചസ്റ്റർ സിറ്റി കേനിനായി ചിലവഴിച്ചേക്കില്ല.

4. ഹമെസ് റോഡ്രിഗസിനായി ന്യൂകാസിൽ യുണൈറ്റഡ്

James Rodriguez
Manchester United v Everton - Pre-season Friendly / Robbie Jay Barratt - AMA/Getty Images

എവർട്ടൺ താരമായ ഹമെസ് റോഡ്രിഗസിനായി പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡ് രംഗത്തുണ്ടെന്ന് ഫിഷാജെസ് റിപ്പോർട്ടു ചെയ്‌തു. റാഫ ബെനിറ്റസിന്റെ പദ്ധതികളിൽ സ്ഥാനമില്ലാത്ത കൊളംബിയൻ താരത്തെ എവർട്ടൺ ഒഴിവാക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഹമെസിനെ സ്വന്തമാക്കാൻ ന്യൂകാസിൽ രംഗത്തു വന്നിരിക്കുന്നത്.

5. ഫ്രീ ട്രാൻസ്ഫറിൽ ഫ്ലമെങ്ങോയിലേക്ക് ചേക്കേറാൻ സമ്മതിച്ച് ഡേവിഡ് ലൂയിസ്

David Luiz
David Luiz / Pool/Getty Images

ഫ്രീ ട്രാൻസ്ഫറിൽ ഫ്ലമെങ്ങോയിലേക്ക് ചേക്കേറാൻ ഡേവിഡ് ലൂയിസ് ബ്രസീലിയൻ ക്ലബുമായി വാക്കാൽ ധാരണയിലെത്തിയതായി പെഡ്രോ അൽമെയ്ഡ. ഏജന്റ് ഫീസിന്റെ കാര്യത്തിൽ മാത്രമാണ് ധാരണയാവാൻ ബാക്കിയുള്ളത്. കഴിഞ്ഞ സീസണിന്റെ അവസാനം ആഴ്‌സണലുമായുള്ള കരാർ അവസാനിച്ച് ലൂയിസ് നിലവിൽ ഫ്രീ ഏജന്റാണ്.


facebooktwitterreddit