Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: എംബാപ്പയെ ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡും, ഒഡേഗാർഡ് ഇനി ആഴ്‌സണൽ താരം

Sreejith N
Paris Saint Germain v RC Strasbourg - Ligue 1 Uber Eats
Paris Saint Germain v RC Strasbourg - Ligue 1 Uber Eats / Catherine Steenkeste/Getty Images
facebooktwitterreddit

1. കെയ്‌ലിൻ എംബാപ്പയെ 2022ൽ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

Kylian Mbappe
Paris Saint Germain v RC Strasbourg - Ligue 1 Uber Eats / Catherine Steenkeste/Getty Images

പിഎസ്‌ജി സൂപ്പർതാരമായ കെയ്‌ലിയൻ എംബാപ്പയെ 2022ൽ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ഇഎസ്‌പിഎൻ വെളിപ്പെടുത്തി. അടുത്ത സമ്മറിൽ ടീമിന്റെ മുന്നേറ്റനിരയിൽ ഒരു മികച്ച താരത്തെക്കൂടി എത്തിക്കുകയെന്ന ലക്ഷ്യമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റേത്. എന്നാൽ ഒരു വർഷം മാത്രം കരാറിൽ ബാക്കിയുള്ള താരത്തിനായി റയൽ മാഡ്രിഡ് ഇപ്പോൾ തന്നെ ശ്രമം നടത്തുന്നുണ്ട്.

2. മാർട്ടിൻ ഒഡേഗാർഡ് ഇനി ആഴ്‌സണൽ താരം

Martin Odegaard
Arsenal v Villareal CF - UEFA Europa League Semi Final: Leg Two / Quality Sport Images/Getty Images

ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിന്റെ ഏറ്റവും മികച്ച സൈനിംഗുമായി ആഴ്‌സണൽ. റയൽ മാഡ്രിഡിന്റെ അറ്റാക്കിങ് മിഡ്‌ഫീൽഡറായ മാർട്ടിൻ ഒഡേഗാർഡിനെയാണ് ആഴ്‌സണൽ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണിൽ ഒഡേഗാർഡ് ആഴ്‌സണലിൽ ലോണിൽ കളിച്ചിരുന്നു. നാൽപതു മില്യൺ യൂറോയാണ് ആഴ്‌സണൽ നോർവേ താരത്തിനു നൽകിയത്.

3. ബെലോട്ടിയെ സ്വന്തമാക്കാൻ ഇന്ററിനു ഓഫർ

Andrea Belotti
Andrea Belotti of Torino Fc looks on before the Coppa... / Marco Canoniero/Getty Images

ഇറ്റാലിയൻ സ്‌ട്രൈക്കറായ ആന്ദ്രേ ബെലോട്ടിയെ സ്വന്തമാക്കാൻ ഇന്ററിനു അവസരം. എൽഇന്ററിസ്റ്റയുടെ റിപ്പോർട്ടുകൾ പ്രകാരം ടോറിനോ താരത്തെ ഇന്റർ മിലാന് ഓഫർ ചെയ്‌തിട്ടുണ്ട്‌. യൂറോകപ്പ് കിരീടം നേടിയ താരം നേരത്തെ ആഴ്‌സണലിലേക്ക് ചേക്കേറുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു എങ്കിലും നിലവിലെ വാർത്തകൾ പ്രകാരം ഇറ്റലിയിൽ തന്നെ തുടരാനാണ് സാധ്യത.

4. ജർമൻ പെസല്ല റയൽ ബെറ്റിസിലേക്ക് തിരിച്ചെത്തി

German Pezella
Ecuador v Argentina - International Friendly / Quality Sport Images/Getty Images

അർജന്റീനക്കൊപ്പം കോപ്പ അമേരിക്ക കിരീടം നേടിയ പ്രതിരോധ താരമായ ജർമൻ പെസല്ല തന്റെ മുൻ ക്ലബായ റയൽ ബെറ്റിസിലേക്ക് തിരിച്ചെത്തി. 2015 മുതൽ 2018 വരെ സ്‌പാനിഷ്‌ ക്ലബിനു വേണ്ടി കളിച്ചതിനു ശേഷമാണ് പെസല്ല ഫിയോറെന്റീനയിലേക്ക് ചേക്കേറിയത്. അർജന്റീനയുടെ കോപ്പ അമേരിക്ക ടീമിലുണ്ടായിരുന്ന മറ്റൊരു താരമായ ഗുയ്‌ഡോ റോഡ്രിഗസും ബെറ്റിസിലുണ്ട്.

5. മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സമ്മറിൽ പുതിയ താരങ്ങളെ സ്വന്തമാക്കാൻ സാധ്യതയില്ല

Ole Gunnar Solskjaer, Anthony Elanga
Queens Park Rangers v Manchester United - Pre-season Friendly / Chloe Knott - Danehouse/Getty Images

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ സൈനിംഗുകൾ നടത്താൻ യാതൊരു സാധ്യതയുമില്ലെന്ന് മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ് വ്യക്തമാക്കി. സാഞ്ചോ, വരാനെ എന്നിവരെ സ്വന്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രിപ്പിയർ, പൗ ടോറസ് എന്നിവരെ ടീമിലെത്തിക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു എങ്കിലും അതിനുള്ള സാധ്യത നിലവിലില്ല.

6. ബെൻസിമ റയൽ മാഡ്രിഡുമായി കരാർ പുതുക്കി

Karim Benzema
Deportivo Alaves v Real Madrid CF - La Liga Santander / Juan Manuel Serrano Arce/Getty Images

റയൽ മാഡ്രിഡ് സ്‌ട്രൈക്കർ കരിം ബെൻസിമ ക്ലബുമായി കരാർ പുതുക്കി. കഴിഞ്ഞ സീസണിൽ ടീമിന്റെ ടോപ് സ്കോററായ താരം 2023 വരെ ടീമിൽ തുടരാനുള്ള കരാർ ഒപ്പിട്ടുവെന്ന് റയൽ മാഡ്രിഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

7. ബെറാർഡിയെ ലക്ഷ്യമിട്ട് എസി മിലാൻ

Domenico Berardi
Italy v England - UEFA Euro 2020: Final / Marc Atkins/Getty Images

ലോകാടെല്ലിയെ യുവന്റസ് റാഞ്ചിയതിനു പിന്നാലെ മറ്റൊരു പ്രധാന താരത്തെക്കൂടി സാസുവോളക്ക് നഷ്‌ടപ്പെട്ടേക്കും. ടുട്ടോസ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ഡൊമെനിക്കോ ബെറാർഡിയെ സ്വന്തമാക്കാൻ എസി മിലാനു താല്പര്യമുണ്ട്. എന്നാൽ 35 മില്യൺ യൂറോ താരത്തിനു വേണ്ടി നൽകാൻ മിലാൻ തയ്യാറല്ല.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit