Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: ഉംറ്റിറ്റി ബാഴ്‌സ വിടാൻ സമ്മതം മൂളി, അർജന്റീന താരത്തെ ലക്ഷ്യമിട്ട് അറ്റലാന്റ

Sreejith N
FC Barcelona v Granada CF - La Liga Santander
FC Barcelona v Granada CF - La Liga Santander / Quality Sport Images/Getty Images
facebooktwitterreddit

1. നിബന്ധനകളോടെ ബാഴ്‌സലോണ വിടാൻ സമ്മതം മൂളി സാമുവൽ ഉംറ്റിറ്റി

Samuel Umtiti
FC Barcelona v Gimnastic de Tarragona - Friendly Match / Quality Sport Images/Getty Images

ഏതാനും നിബന്ധകളോടെ ബാഴ്‌സലോണ വിടാൻ സാമുവൽ ഉംറ്റിറ്റി സമ്മതം മൂളിയതായി സ്‌പാനിഷ്‌ മാധ്യമം സ്‌പോർട് റിപ്പോർട്ടു ചെയ്യുന്നു. ലോണിൽ ക്ലബ് വിടാനാണ് താരം നിലവിൽ തയ്യാറെടുക്കുന്നത്. അതൊരു മുൻനിര ക്ലബിലേക്ക് ആയിരിക്കണമെന്നും ക്ലബ്ബിനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തനിക്കു തന്നെ നൽകണമെന്നും ഉംറ്റിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. വേതനബിൽ കുറക്കുന്നതിനാണ് ഉംറ്റിറ്റിയെ ബാഴ്‌സലോണ ഒഴിവാക്കാൻ തയ്യാറെടുക്കുന്നത്.

2. തിയാഗോ അൽമാഡയെ സ്വന്തമാക്കാൻ അറ്റലാന്റ ഒരുങ്ങുന്നു

Thiago Almada
Denmark U21 v Argentina U23 - International Friendly / Fran Santiago/Getty Images

അർജന്റീനിയൻ താരമായ തിയാഗോ അൽമാഡയെ സ്വന്തമാക്കാനുള്ള നീക്കങ്ങളുമായി അറ്റലാന്റ. ക്ലബുകൾ തമ്മിൽ ട്രാൻസ്ഫറിൽ ധാരണയായെന്നും ഇനി താരവുമായി വ്യക്തിഗത കരാറാണ് പൂർത്തിയാകാൻ ഉള്ളതെന്നും ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തുന്നു. അർജന്റീനിയൻ ക്ലബായ വെലസിനു വേണ്ടി കളിക്കുന്ന അൽമാഡ ഭാവിതാരമായാണ് വിലയിരുത്തപ്പെടുന്നത്.

3. ഗ്രീലിഷിന്റെ മാഞ്ചസ്റ്റർ സിറ്റി ട്രാൻസ്‌ഫർ മുന്നോട്ടു തന്നെ

Jack Grealish
Italy v England - UEFA Euro 2020: Final / Laurence Griffiths/Getty Images

ആസ്റ്റൺ വില്ല താരമായ ജാക്ക് ഗ്രീലിഷ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറാനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകുന്നു. ഡെയിലി സ്റ്റാറിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇംഗ്ലണ്ട് താരം സിറ്റിയുമായുള്ള ചർച്ചകൾക്കു വേണ്ടി അവധി ദിവസങ്ങൾ പൂർത്തിയാക്കി വേഗത്തിൽ തിരിച്ചെത്തിയിട്ടുണ്ട്. നൂറു മില്യൺ യൂറോയാണ് താരത്തിനായി സിറ്റി മുടക്കുന്നത്.

4. ഗോരേട്സ്‌ക കരാർ പുതുക്കുമെന്ന പ്രതീക്ഷയിൽ ബയേൺ

Leon Goretzka
England v Germany - UEFA Euro 2020: Round of 16 / Frank Augstein - Pool/Getty Images

ജർമൻ മധ്യനിര താരമായ ലിയോൺ ഗോരേട്സ്‌ക ക്ലബുമായി കരാർ പുതുക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് പരിശീലകൻ ജൂലിയൻ നെഗൽസ്‌മാൻ. താരവുമായി സംസാരിച്ചിട്ടുണ്ടെന്നും കരാർ പുതുക്കുന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്നും നെഗൽസ്‌മാൻ വ്യക്തമാക്കി. 2022ൽ കരാർ അവസാനിക്കുന്ന ജർമൻ താരത്തിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടമിട്ടിട്ടുണ്ട്.

5. ട്രയോറയെ സ്വന്തമാക്കാൻ ടോട്ടനവും രംഗത്ത്

Adama Traore
Coventry City v Wolverhampton Wanderers - Pre-Season Friendly / James Williamson - AMA/Getty Images

വോൾവ്‌സ് വിങ്ങറായ അഡമ ട്രയോറയെ സ്വന്തമാക്കാൻ ടോട്ടനം ഹോസ്‌പറും രംഗത്തുണ്ടെന്ന് ഡെയിലി മെയിൽ വ്യക്തമാക്കി. ക്രിസ്റ്റ്യൻ റൊമേരോ ട്രാൻസ്‌ഫർ പൂർത്തിയാക്കിയതിനു ശേഷമാണ് ടോട്ടനം മുൻ ബാഴ്‌സ താരത്തിനായി ശ്രമം നടത്തുക. ലീഡ്‌സ് യുണൈറ്റഡും ട്രയോറയെ നോട്ടമിട്ടിട്ടുണ്ട്.

6. വില്ലി കാബല്ലെറോ ചെൽസി വിട്ട് സ്പെയിനിലേക്ക്

Willy Caballero
Manchester City v Chelsea FC - UEFA Champions League Final / Manu Fernandez - Pool/Getty Images

അർജന്റീന ഗോൾകീപ്പറായ വില്ലി കബല്ലെറോ ചെൽസി വിട്ട് സ്‌പാനിഷ്‌ ലീഗിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്നുവെന്ന് മാർക്ക റിപ്പോർട്ടു ചെയ്‌തു. താരത്തിന്റെ കരാറിൽ സ്പെയിനിലേക്ക് ചേക്കേറാൻ അനുവദിക്കുന്ന ക്ളോസുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മലാഗയിലേക്കാവും കബല്ലെറോ ചേക്കേറുക.

7. അലോൻസോയെ വിടാതെ ഇന്റർ മിലാൻ

Marcos Alonso
Bournemouth v Chelsea: Pre-Season Friendly / Visionhaus/Getty Images

ചെൽസി ഫുൾ ബാക്കായ മാർക്കോസ് അലോൻസോയിൽ ഇന്റർ മിലാന് ഇപ്പോഴും താൽപര്യമുണ്ടെന്ന് കാൽസിയോ മെർകാടോ വ്യക്തമാക്കി. മുപ്പതുകാരനായ സ്‌പാനിഷ്‌ താരത്തെ കുറച്ചു കാലങ്ങളായി ഇന്റർ പിന്തുടരുന്നുണ്ട്. എന്നാൽ അലോൻസോയെ സ്വന്തമാക്കാൻ നിലവിലുള്ള താരങ്ങളിൽ ചിലരെ ഇന്റർ ഒഴിവാക്കേണ്ടി വരും.

facebooktwitterreddit