Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: റെനാറ്റോ സാഞ്ചസ് ബാഴ്‌സയിലേക്കെത്തില്ല, ഒഡേഗാർഡിന്റെ ട്രാൻസ്‌ഫർ തുക കുറച്ച് റയൽ മാഡ്രിഡ്

Sreejith N
Portugal v France - UEFA Euro 2020: Group F
Portugal v France - UEFA Euro 2020: Group F / Alex Pantling/Getty Images
facebooktwitterreddit

1. റെനാറ്റോ സാഞ്ചസ് ബാഴ്‌സയിലേക്കെത്തില്ല

Renato Sanches
Belgium v Portugal - UEFA Euro 2020: Round of 16 / Quality Sport Images/Getty Images

ഫ്രഞ്ച് ക്ലബായ ലില്ലെയുടെ മിഡ്‌ഫീൽഡറായ റെനാറ്റോ സാഞ്ചസ് ബാഴ്‌സയിലേക്ക് എത്താനുള്ള സാധ്യതകൾ താരത്തിനു പരിക്കു പറ്റിയതോടെ ഇല്ലാതായി. എൽ എക്വിപ്പെയുടെ റിപ്പോർട്ടുകൾ പ്രകാരം പരിക്കു മൂലം ശസ്ത്രക്രിയ വേണ്ടി വരുന്ന പോർച്ചുഗൽ താരം സെപ്റ്റംബറിനു ശേഷമേ ഇനി കളത്തിലിറങ്ങാൻ സാധ്യതയുള്ളൂ.

2. ഒഡേഗാർഡിന്റെ ട്രാൻസ്‌ഫർ തുക കുറച്ച് റയൽ മാഡ്രിഡ്

Martin Odegaard
Norway v Luxembourg - International Friendly / Quality Sport Images/Getty Images

നോർവേ താരമായ മാർട്ടിൻ ഒഡേഗാർഡിനു വേണ്ടിയുള്ള ട്രാൻസ്‌ഫർ തുക കുറച്ച് റയൽ മാഡ്രിഡ്. എബിസിയുടെ റിപ്പോർട്ടുകൾ പ്രകാരം 34 മില്യൺ പൗണ്ട് താരത്തിനായി ആഴ്‌സണൽ നൽകണമെന്നാണ് റയൽ ആവശ്യപ്പെടുന്നത്. എന്നാൽ ഇരുപത്തിയഞ്ചു മില്യൺ മാത്രമേ നൽകാൻ കഴിയൂവെന്നാണ് ആഴ്‌സനലിന്റെ നിലപാട്.

3. പാട്രിക്ക് ബാംഫോർഡിനെ ടോട്ടനം ലക്ഷ്യമിടുന്നു

Patrick Bamford
Manchester United v Leeds United - Premier League / Alex Morton/Getty Images

ദി ടെലെഗ്രാഫിന്റെ റിപ്പോർട്ടുകൾ പ്രകാരം ലീഡ്‌സ് യുണൈറ്റഡ് സ്‌ട്രൈക്കറായ പാട്രിക്ക് ബാംഫോർഡിനെ ടോട്ടനം ഹോസ്‌പർ ലക്ഷ്യമിടുന്നു. ഹാരി കേൻ ടീം വിടാനുള്ള സാധ്യത കണക്കിലെടുത്താണ് ഇരുപത്തിയേഴുകാരനായ താരത്തെ സ്വന്തമാക്കാൻ സ്‌പർസ് ഒരുങ്ങുന്നത്. അതേസമയം താരത്തിന് പുതിയ കരാർ നൽകാനാണ് ലീഡ്‌സ് ഒരുങ്ങുന്നത്.

4. ബെല്ലറിന് ആഴ്‌സണൽ വിടണം

Hector Bellerin
Tottenham Hotspur v Arsenal: The MIND Series / Visionhaus/Getty Images

ആഴ്‌സണൽ ഫുൾ ബാക്കായ ഹെക്‌ടർ ബെല്ലെറിൻ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബ് വിടാൻ തയ്യാറെടുക്കുന്നുവെന്ന് ദി അത്‌ലറ്റിക് റിപ്പോർട്ടു ചെയ്‌തു. മൈക്കൽ അർടെട്ടയുടെ ടീമിൽ സ്ഥാനം നഷ്ടപ്പെട്ടു തുടങ്ങിയതു കൊണ്ടാണ് സ്‌പാനിഷ്‌ താരം ക്ലബ് വിടാൻ തയ്യാറെടുക്കുന്നത്. നേരത്തെ ഇന്ററിനു താരത്തിൽ താൽപര്യമുണ്ടായിരുന്നു.

5. ഷാക്ക ആഴ്‌സണലുമായി കരാർ പുതുക്കി

Granit Xhaka
Tottenham Hotspur v Arsenal: The MIND Series / Visionhaus/Getty Images

സ്വിറ്റ്സർലൻഡ് മിഡ്‌ഫീൽഡറായ ഗ്രാനിത് ഷാക്ക ആഴ്‌സണലുമായി കരാർ പുതുക്കിയെന്ന് ഫുട്ബോൾ ലണ്ടൻ വെളിപ്പെടുത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം 2025 വരെയാണ് താരത്തിന്റെ കരാർ. സമ്മറിൽ ഷാക്ക റോമയിലേക്ക് ചേക്കേറുമെന്ന് പ്രതീക്ഷിച്ചെങ്കിലും താരത്തെ ടീമിനൊപ്പം നിലനിർത്താൻ ആഴ്‌സണലിന് കഴിഞ്ഞു.

6. പോഗ്ബക്ക് വമ്പൻ കരാർ ഓഫർ ചെയ്‌ത്‌ പിഎസ്‌ജി

Paul Pogba
Manchester United v Leeds United - Premier League / Alex Morton/Getty Images

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരമായ പോൾ പോഗ്ബക്ക് വമ്പൻ കരാർ പിഎസ്‌ജി വാഗ്‌ദാനം ചെയ്‌തുവെന്ന്‌ ദി ഇൻഡിപെൻഡന്റ് റിപ്പോർട്ടു ചെയ്യുന്നു. 2022ൽ ഫ്രീ ഏജന്റായി ടീമിനൊപ്പം ചേർന്നാൽ ആഴ്ചയിൽ അഞ്ചു ലക്ഷം പൗണ്ട് നൽകാമെന്നാണ് പിഎസ്‌ജിയുടെ ഓഫർ. പോഗ്ബ അടുത്ത സമ്മറിൽ റയലിലേക്ക് ചേക്കേറുമെന്നും റിപ്പോർട്ടുകളുണ്ട്.

7. ജൂഡ് ബെല്ലിങ്‌ഹാമിനെ ചെൽസി ലക്ഷ്യമിടുന്നു

Jude Bellingham
England Training Camp - Euro 2020 / Robbie Jay Barratt - AMA/Getty Images

ട്രാൻസ്‌ഫർ ജാലകം അവസാനിക്കാൻ രണ്ടാഴ്‌ച മാത്രം ബാക്കി നിൽക്കെ ഡോർട്മുണ്ട് താരം ജൂഡ് ബെല്ലിങ്‌ഹാമിനെ സ്വന്തമാക്കാൻ ചെൽസി ശ്രമിക്കുന്നു. ഡെക്ലൻ റൈസിനെ സ്വന്തമാക്കാനുള്ള പദ്ധതികൾ മുന്നോട്ടു പോകാത്തതിനെ തുടർന്നാണ് ചെൽസി ഇംഗ്ലീഷ് താരത്തെ നോട്ടമിടുന്നതെന്ന് യൂറോസ്പോർട് വ്യക്തമാക്കി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit