Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: വരാനെ ട്രാൻസ്‌ഫർ പ്രഖ്യാപിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇകാർഡി പിഎസ്‌ജി വിടാനൊരുങ്ങുന്നു

Sreejith N
Manchester United v Leeds United - Premier League
Manchester United v Leeds United - Premier League / Catherine Ivill/Getty Images
facebooktwitterreddit

1. വരാനെ ട്രാൻസ്‌ഫർ പ്രഖ്യാപിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

FBL-ENG-PR-MAN UTD-LEEDS
FBL-ENG-PR-MAN UTD-LEEDS / ADRIAN DENNIS/Getty Images

ഈ സീസണിലെ തങ്ങളുടെ ആദ്യത്തെ പ്രീമിയർ ലീഗ് മത്സരത്തിനു മുൻപ് തന്നെ റാഫേൽ വരാനെയുടെ ട്രാൻസ്‌ഫർ ഔദ്യോഗികമായി പ്രഖ്യാപിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. 2025 വരെ കരാറൊപ്പിട്ട താരത്തിന്റെ ട്രാൻസ്‌ഫർ തത്വത്തിൽ പൂർത്തിയായതായി മാഞ്ചസ്റ്റർ യുണൈറ്റഡ് നേരത്തെ അറിയിച്ചിരുന്നെങ്കിലും പൂർണമായെന്ന് പ്രഖ്യാപിക്കുന്നത് ഇപ്പോഴാണ്. ഓൾഡ് ട്രാഫോഡിൽ താരം എത്തുകയും ചെയ്‌തിരുന്നു.

2. ഇകാർഡി യുവന്റസിലേക്ക് ചേക്കേറാൻ താൽപര്യപ്പെടുന്നു

Mauro Icardi
Troyes v Paris Saint-Germain - Ligue 1 Uber Eats / Aurelien Meunier/Getty Images

മൗറോ ഇകാർഡി പിഎസ്‌ജി വിട്ട് യുവന്റസിലേക്ക് ചേക്കേറാൻ താൽപര്യപ്പെടുന്നുവെന്ന് ടോഡോ ഫിഷാജെസ് റിപ്പോർട്ടു ചെയ്‌തു. ലയണൽ മെസി കൂടി ടീമിലെത്തിയതോടെ പിഎസ്‌ജി മുന്നേറ്റനിരയിൽ തനിക്കുള്ള അവസരങ്ങൾ ഇല്ലാതാകുമെന്ന പേടി കൊണ്ടാണ് അർജന്റീന താരം ഫ്രാൻസ് വിടുന്ന കാര്യം ആലോചിക്കുന്നത്.

3. അഡമ ട്രയോറയെ ലിവർപൂൾ സ്വന്തമാക്കാൻ ശ്രമിക്കുന്നു

Adama Traore
Wolverhampton Wanderers v Celta Vigo - Pre-Season Friendly / James Williamson - AMA/Getty Images

വോൾവ്‌സ് വിങ്ങറായ അഡമ ട്രയോറയെ സ്വന്തമാക്കാൻ ലിവർപൂൾ ഒരുങ്ങുന്നു. ട്രാൻസ്‌ഫർ ജാലകം അടയ്ക്കുന്നതിനു മുൻപ് ഒരു മുന്നേറ്റനിര താരത്തെക്കൂടി സ്വന്തമാക്കുന്നതിനു വേണ്ടിയാണ് ലിവർപൂൾ ട്രയോറയെ നോട്ടമിടുന്നത്. സ്‌പാനിഷ്‌ താരത്തിനു വേണ്ടി നാൽപതു മില്യൺ പൗണ്ടാണ് വോൾവ്‌സ് ആവശ്യപ്പെടുന്നത്.

4. ടാമി അബ്രഹാമിന് വിലയിട്ട് ചെൽസി

Tammy Abraham
Chelsea FC v Villarreal CF - UEFA Super Cup 2021 / Robbie Jay Barratt - AMA/Getty Images

നിരവധി ക്ലബുകൾ ലക്ഷ്യമിടുന്ന ഇംഗ്ലീഷ് സ്‌ട്രൈക്കർ ടാമി അബ്രഹാമിനെ സ്വന്തമാക്കാൻ അമ്പതു മില്യൺ യൂറോ നൽകണമെന്നു ചെൽസി ആവശ്യപ്പെട്ടതായി ലെ10 സ്‌പോർട് റിപ്പോർട്ടു ചെയ്‌തു. നിലവിൽ റോമ, ആഴ്‌സണൽ എന്നീ ക്ലബുകളാണ് അബ്രഹാമിനായി സജീവമായി രംഗത്തുള്ളത്. ചെൽസിയിൽ അവസരങ്ങൾ ഇല്ലാത്തതിനാൽ ക്ലബ് വിടാൻ താരത്തിനും താൽപര്യമുണ്ട്.

5. ഹെൻഡേഴ്‌സനു പുതിയ കരാർ നൽകുമെന്ന് ക്ലോപ്പ്

Jordan Henderson
Liverpool v Osasuna - Pre-Season Friendly / Robbie Jay Barratt - AMA/Getty Images

ജോർദാൻ ഹെൻഡേഴ്‌സണ് ലിവർപൂൾ പുതിയ കരാർ നൽകുന്ന കാര്യം ലിവർപൂൾ ഉടനെ പരിഹരിക്കുമെന്ന് ക്ലോപ്പ് വ്യക്തമാക്കി. രണ്ടു വർഷം മാത്രം കരാർ ബാക്കിയുള്ള താരത്തിന്റെ കോൺട്രാക്‌ട് പുതുക്കാനുള്ള നീക്കങ്ങൾ ലിവർപൂൾ നടത്തിയെങ്കിലും അതിലിപ്പോൾ പുരോഗമനം ഇല്ലെന്നാണ് ഗോളിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

6. ഗോൺസാലോ മോണ്ടിയൽ സെവിയ്യയിൽ

FBL-2021-COPA AMERICA-BOL-ARG
FBL-2021-COPA AMERICA-BOL-ARG / DOUGLAS MAGNO/Getty Images

അർജന്റീനക്ക് കോപ്പ അമേരിക്ക നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച വിങ് ബാക്കായ ഗോൺസാലോ മോണ്ടിയൽ ഇനി സെവിയ്യക്ക് വേണ്ടി കളിക്കും. കോപ്പ ഫൈനലിലെ പ്രകടനം കൊണ്ട് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ റിവർപ്ലേറ്റ് താരം മൂന്നു വർഷത്തെ കരാറിൽ ടീമിലെത്തിയെന്ന് സെവിയ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

7. ബാഴ്‌സലോണക്ക് കുട്ടീന്യോയെ ഒഴിവാക്കണം

Philippe Coutinho
FC Barcelona v Juventus - Joan Gamper Trophy / Quality Sport Images/Getty Images

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ കുട്ടീന്യോയെ ഒഴിവാക്കാൻ ബാഴ്‌സലോണ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ബ്രസീലിയൻ താരത്തിനായി നിരവധി ക്ലബുകൾ രംഗത്തുണ്ടെങ്കിലും ഇതുവരെയും ഒരു നീക്കവും ശക്തമായി മുന്നോട്ടു പോയിട്ടില്ല. താരത്തിന്റെ കനത്ത ശമ്പളമാണ് ക്ലബുകളെ പുറകോട്ടു വലിക്കുന്ന പ്രധാന ഘടകം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit