Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: ബാഴ്‌സയിൽ തുടരാനുറപ്പിച്ച് ഉംറ്റിറ്റി, മൂന്നു താരങ്ങൾക്ക് പുതിയ കരാർ നൽകാൻ മാഞ്ചസ്റ്റർ സിറ്റി

Sreejith N
FC Barcelona v Gimnastic de Tarragona - Friendly Match
FC Barcelona v Gimnastic de Tarragona - Friendly Match / Quality Sport Images/Getty Images
facebooktwitterreddit

1. ആരാധകരോഷത്തിലും ബാഴ്‌സയിൽ തുടരാൻ തീരുമാനിച്ച് ഉംറ്റിറ്റി

Samuel Umtiti
FC Barcelona v Girona FC - Friendly Match / Quality Sport Images/Getty Images

ഗാമ്പർ ട്രോഫി മത്സരത്തിനിടെ ആരാധകരുടെ പ്രതിഷേധത്തിന് ഇരയായെങ്കിലും അടുത്ത സീസണിലും ബാഴ്‌സയിൽ തന്നെ തുടരാനാണ് സാമുവൽ ഉംറ്റിറ്റിയുടെ തീരുമാനമെന്ന് മുണ്ടോ ഡിപോർട്ടീവോ റിപ്പോർട്ടു ചെയ്യുന്നു. മെസിയെ നിലനിർത്തുന്നതിനു വേണ്ടി ഉംറ്റിറ്റി അടക്കമുള്ള താരങ്ങളെ ബാഴ്‌സലോണ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും താരം അതിനു തയ്യാറാവാഞ്ഞതാണ് ആരാധകരെ പ്രകോപിച്ചത്. അതേസമയം താരം ക്ലബിൽ തുടരുന്നത് ബാഴ്‌സയുടെ പുതിയ സൈനിംഗുകളുടെ രജിസ്‌ട്രേഷനു തിരിച്ചടിയായേക്കും.

2. മൂന്നു താരങ്ങളുമായി പുതിയ കരാറൊപ്പിടാൻ മാഞ്ചസ്റ്റർ സിറ്റി

John Stones, Phil Foden, Raheem Sterling, Kevin De Bruyne, Riyad Mahrez, Oleksandr Zinchenko, Kyle Walker - Soccer Player - Born 1990, Ederson Moraes - Soccer Goalkeeper - Born 1993, Rúben Dias, Bernardo Silva - Soccer Midfielder, İlkay Gündoğan
Manchester City v Chelsea FC - UEFA Champions League Final / Visionhaus/Getty Images

ജോൺ സ്റ്റോൺസിന് ദീർഘകാലത്തേക്ക് കരാർ പുതുക്കി നൽകിയതിനു പിന്നാലെ മൂന്നു താരങ്ങളുമായി കൂടി പുതിയ കരാറിന് മാഞ്ചസ്റ്റർ സിറ്റി ഒരുങ്ങുന്നുവെന്ന് ഗോൾ റിപ്പോർട്ടു ചെയ്‌തു. മുന്നേറ്റനിര താരങ്ങളായ ഫിൽ ഫോഡൻ, റഹീം സ്റ്റെർലിങ് എന്നിവർക്കും ബ്രസീലിയൻ ഗോൾകീപ്പർ എഡേഴ്‌സണുമാണ് സിറ്റി പുതിയ കരാറുകൾ നൽകാൻ തയ്യാറെടുക്കുന്നത്.

3. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇനിയും വർഷങ്ങൾ ബാക്കിയുണ്ടെന്ന് ഡി ഗിയ

David De Gea
Manchester United v Everton - Pre-season Friendly / Robbie Jay Barratt - AMA/Getty Images

ഇനിയുമൊരുപാട് വർഷങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരണമെന്ന് വ്യക്തമാക്കി ഗോൾകീപ്പർ ഡേവിഡ് ഡി ഗിയ. ക്ലബിനൊപ്പം പത്ത് വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സംസാരിച്ചപ്പോഴാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. 2011ൽ അത്ലറ്റികോ മാഡ്രിഡിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ ഡി ഗിയ 441 മത്സരങ്ങളിൽ ഇതുവരെ ടീമിന്റെ വല കാത്തിട്ടുണ്ട്.

4. കബാക്കിനെ സ്വന്തമാക്കാൻ ലൈസ്റ്ററും സെവിയ്യയും

Ozan Kabak
Liverpool v Aston Villa - Premier League / Clive Brunskill/Getty Images

കഴിഞ്ഞ സീസണിൽ ലിവർപൂളിന് വേണ്ടി ലോണിൽ കളിച്ച ഷാൽക്കെ താരം ഒസാൻ കബാക്കിനെ സ്വന്തമാക്കാൻ ലൈസ്റ്റർ സിറ്റിയും സെവിയ്യയും ശ്രമം നടത്തുന്നുണ്ടെന്ന് കാൽസിയോ മെർകാടോ വ്യക്തമാക്കി. ലിവർപൂൾ സ്ഥിരം കരാറിൽ സ്വന്തമാക്കാനുള്ള ഉടമ്പടി ഉപയോഗിക്കാത്തതിനെ തുടർന്ന് ഷാൽക്കയിലേക്ക് തിരിച്ചു പോയ കസാക്കിനെ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിക്കാൻ ഫോക്‌സസ് ശ്രമിക്കുമ്പോൾ അതിനു വെല്ലുവിളിയായി സെവിയ്യ രംഗത്തുണ്ട്.

5. സീക്കോ ഇന്റർ മിലാൻ മെഡിക്കലിനു തയ്യാറെടുക്കുന്നു

Edin Dzeko
FC Porto v AS Roma - Pre-Season Friendly / Carlos Rodrigues/Getty Images

റോമ സ്‌ട്രൈക്കറായ എഡിൻ സീക്കോ ഇന്റർ മിലാനിലേക്ക് ചേക്കേറാനുള്ള മെഡിക്കലിനായി മിലാനിലേക്ക് തിരിച്ചുവന്നതായി ഗസറ്റ ഡെല്ല സ്‌പോർട് റിപ്പോർട്ടു ചെയ്‌തു. ലുക്കാക്കു ചെൽസിയിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്നതു കൊണ്ട് പകരക്കാരനായാണ് സീക്കോയെ ഇന്റർ മിലാൻ സ്വന്തമാക്കുന്നത്. രണ്ടു വർഷത്തേക്കാണ് ഇന്ററുമായി സീക്കോ കരാർ ഒപ്പിടുന്നത്.

6. സെർജിയോ റൊമേരോ ലാ ലിഗയിലേക്കു തന്നെ

Sergio Romero
Manchester United v FC Kobenhavn - UEFA Europa League Quarter Final / James Williamson - AMA/Getty Images

അർജന്റീന ഗോൾകീപ്പറായ സെർജിയോ റോമെരോ ലാ ലിഗ ക്ലബായ ഗ്രാനഡയിലേക്ക്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കാൻ ഗ്രനാഡ ധാരണയിൽ എത്തിയെന്ന് ഫാബ്രിസിയോ റൊമാനൊ വ്യക്തമാക്കി. നേരത്തെ ചെൽസി താരത്തെ സ്വന്തമാക്കാൻ പരിഗണിച്ചിരുന്നു എങ്കിലും അവർ ബെറ്റിനെല്ലിയെയാണ് പകരം സ്വന്തമാക്കിയത്.

7. ജൊവാക്വിൻ കൊറേയ ഇന്റർ മിലാനിലേക്ക്

Joaquin Correa
SS Lazio Training Session / Marco Rosi - SS Lazio/Getty Images

അർജന്റീനക്കൊപ്പം കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയ മുന്നേറ്റനിര താരമായ ജൊവാക്വിൻ കൊറേയ ഇന്റർ മിലാനിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്നുവെന്ന് ഇറ്റലിയിൽ നിന്നുള്ള വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലാസിയോയിൽ നിന്നും ഇന്ററിലെത്തുന്ന താരം നാലു വർഷത്തെ കരാറാണ് നിലവിലെ സീരി എ ജേതാക്കൾക്കൊപ്പം ഒപ്പിടുക.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit