Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: മെസിക്കു വേണ്ടി അത്ലറ്റികോ മാഡ്രിഡ് ശ്രമം നടത്തി, ലൗടാരോ മാർട്ടിനസിനെ വിടാതെ ടോട്ടനം

Sreejith N
TOPSHOT-FBL-ESP-LIGA-BARCELONA-ATLETICO
TOPSHOT-FBL-ESP-LIGA-BARCELONA-ATLETICO / JOSEP LAGO/Getty Images
facebooktwitterreddit

1. മെസിയെ സ്വന്തമാക്കാൻ വേണ്ടി അത്ലറ്റികോ മാഡ്രിഡ് ശ്രമം നടത്തി

Lionel Messi
Lionel Messi of Barcelona Press Conference / Eric Alonso/Getty Images

ബാഴ്‌സലോണ വിടുന്ന ലയണൽ മെസിയെ സ്വന്തമാക്കാൻ ലാ ലിഗ ക്ലബായ അത്ലറ്റികോ മാഡ്രിഡ് ശ്രമം നടത്തിയെന്ന് മൂവിസ്റ്റാർ പ്ലസ് റിപ്പോർട്ടു ചെയ്‌തു. അത്ലറ്റികോ മാഡ്രിഡ് പരിശീലകനായ സിമിയോണി മെസിയെ വിളിച്ച് ലൂയിസ് സുവാരസിനൊപ്പം വീണ്ടും ഒരുമിക്കാനുള്ള സാധ്യത തുറന്നിട്ടെങ്കിലും അർജന്റീന താരം പിഎസ്‌ജിയിലേക്ക് ചേക്കേറാൻ തീരുമാനിക്കുകയായിരുന്നു.

2. ലൗടാരോ മാർട്ടിനസിനു വേണ്ടിയുള്ള നീക്കങ്ങൾ അവസാനിപ്പിക്കാതെ ടോട്ടനം

Lautaro Martínez
Parma Calcio v FC Internazionale - Pre-Season Friendly / Quality Sport Images/Getty Images

ഇന്റർ മിലാൻ സ്‌ട്രൈക്കറായ ലൗടാരോ മാർട്ടിനസിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ അവസാനിപ്പിക്കാതെ ടോട്ടനം ഹോട്സ്‌പർ. ഫുട്ബോൾ ഇൻസൈഡറിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇപ്പോഴും അർജന്റീന താരത്തെ സ്വന്തമാക്കാനുള്ള ചർച്ചകൾ സ്‌പർസ് നടത്തിക്കൊണ്ടിരിക്കയാണ്. എന്നാൽ ലുക്കാക്കു ടീം വിടുന്നതിനാൽ ലൗടാരോയെ വിൽക്കാൻ ഇന്റർ തയ്യാറാവാൻ സാധ്യതയില്ല.

3. മാഞ്ചസ്റ്റർ സിറ്റിയുമായി ദീർഘകാലത്തേക്കു കരാർ പുതുക്കി ജോൺ സ്റ്റോൺസ്

John Stones
Italy v England - UEFA Euro 2020: Final / Marc Atkins/Getty Images

ഇംഗ്ലണ്ട് പ്രതിരോധ താരമായ ജോൺ സ്റ്റോൺസ് മാഞ്ചസ്റ്റർ സിറ്റിയുമായി ദീർഘകാലത്തേക്ക് കരാർ പുതുക്കി. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ താരത്തിന് 2026 വരെ കരാർ നൽകിയത് സിറ്റി ഔദ്യോഗികമായി സ്ഥിരീകരിച്ചു. അഞ്ചു വർഷങ്ങൾക്ക് മുൻപ് മാഞ്ചസ്റ്റർ സിറ്റിയിൽ ചേർന്ന സ്റ്റോൺസ് ഇതുവരെ 168 മത്സരങ്ങൾ ക്ലബിനു വേണ്ടി കളിച്ചിട്ടുണ്ട്.

4. ഉംറ്റിറ്റിയെ ലോൺ കരാറിൽ സ്വന്തമാക്കാൻ നിരവധി ക്ലബുകൾ

Samuel Umtiti
FC Barcelona v Granada CF - La Liga Santander / Quality Sport Images/Getty Images

ബാഴ്‌സലോണ പ്രതിരോധ താരമായ സാമുവൽ ഉംറ്റിറ്റിയെ ലോൺ കരാറിൽ സ്വന്തമാക്കാൻ നിരവധി ക്ലബുകൾക്ക് താൽപര്യമുണ്ടെന്ന് സ്‌പാനിഷ്‌ മാധ്യമമായ സ്‌പോർട് വ്യക്തമാക്കി. തുർക്കിഷ് ക്ലബായ ബെസിക്റ്റസ്, ഫ്രഞ്ച് ക്ലബുകളായ നീസ്, മൊണാക്കോ എന്നിവരാണ് ഫ്രഞ്ച് പ്രതിരോധ താരത്തിനായി രംഗത്തുള്ളത്. എന്നാൽ പ്രതിഫലം അംഗീകരിച്ചില്ലെങ്കിൽ ഉംറ്റിറ്റി ബാഴ്‌സയിൽ തന്നെ തുടർന്നേക്കും.

5. ആന്ദ്രേ ഗോമസിനെ വിൽക്കുന്ന കാര്യം എവർട്ടൺ പരിഗണിക്കുന്നു

André Gomes - Portuguese Soccer Player
Everton v Southampton - Premier League / Visionhaus/Getty Images

മുൻ ബാഴ്‌സലോണ താരമായ ആന്ദ്രേ ഗോമസിനെ വിൽക്കുന്ന കാര്യത്തിൽ പ്രീമിയർ ലീഗ് ക്ലബായ എവർട്ടണു താൽപര്യം ഉണ്ടെന്ന് ഓ ലോഗോ വെളിപ്പെടുത്തി. പുതിയ താരങ്ങളെ എത്തിക്കുന്നതിനു വേണ്ടിയുള്ള ഫണ്ട് കണ്ടെത്താനും സ്‌ക്വാഡിനെ പുതുക്കിയെടുക്കാനുമാണ് പോർച്ചുഗീസ് മധ്യനിര താരത്തെ റാഫ ബെനിറ്റസ് ഒഴിവാക്കാൻ തയ്യാറെടുക്കുന്നത്.

6. ലിംഗാർഡിൽ ലൈസ്റ്റർ സിറ്റിക്ക് താൽപര്യം

Jesse Lingard
Manchester United v Brentford - Pre-season Friendly / James Gill - Danehouse/Getty Images

മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ജെസ്സെ ലിംഗാർഡിനെ സ്വന്തമാക്കുന്ന കാര്യം ലൈസ്റ്റർ സിറ്റി ആലോചിക്കുന്നു. ജെയിംസ് മാഡിസൺ ആഴ്‌സണലിലേക്ക് ചേക്കേറിയാൽ പകരക്കാരനായി ഇരുപത്തിയെട്ടുകാരനായ ഇംഗ്ലീഷ് താരത്തെയാണ് ലൈസ്റ്റർ പരിഗണിക്കുന്നതെന്ന് ഫുട്ബോൾ ലണ്ടൻ വെളിപ്പെടുത്തി. കഴിഞ്ഞ സീസണിൽ വെസ്റ്റ് ഹാമിനു വേണ്ടി ലോണിൽ കളിച്ച ലിംഗാർഡ് മികച്ച പ്രകടനം നടത്തിയിരുന്നു.

7. ഗോൺസാലോ മോണ്ടിയൽ സെവിയ്യയിലേക്ക്

Gonzalo Montiel
Lanus v River Plate - Torneo Liga Profesional 2021 / Marcelo Endelli/Getty Images

അർജന്റീനക്കൊപ്പം കോപ്പ അമേരിക്ക കിരീടം നേടിയ ഫുൾ ബാക്കായ ഗോൺസാലോ മോണ്ടിയാൽ സെവിയ്യയിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്നുവെന്ന് ഗുസ്റ്റാവോ യാരോച്ച് വെളിപ്പെടുത്തി. റിവർപ്ലേറ്റ് താരത്തിനു വേണ്ടി പത്ത് മില്യൻ യൂറോയാണ് സെവിയ്യ മുടക്കുക. കോപ്പ ഫൈനലിൽ നെയ്മറടക്കമുള്ള ബ്രസീലിയൻ മുന്നേറ്റത്തെ സമർത്ഥമായി തടുത്ത് മോണ്ടിയൽ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit