Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: ബ്രസീലിയൻ താരത്തിനായി പ്രീമിയർ ലീഗ് ക്ലബുകൾ, ഗ്രീലിഷ് എത്തിയാലും സ്റ്റെർലിങ് സിറ്റിയിൽ തുടരും

Sreejith N
Brazil v Peru: Group B - Copa America Brazil 2021
Brazil v Peru: Group B - Copa America Brazil 2021 / Wagner Meier/Getty Images
facebooktwitterreddit

1. ഗബ്രിയേൽ ബാർബോസയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബുകൾ രംഗത്ത്

Gabriel Barbosa
Brazil v Argentina: Final - Copa America Brazil 2021 / Alexandre Schneider/Getty Images

ബ്രസീലിയൻ ക്ലബായ ഫ്ലമംഗോയുടെ താരമായ ഗബ്രിയേൽ ബാർബോസയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ളബുകളായ വെസ്റ്റ് ഹാം, എവർട്ടൻ എന്നിവർ ശ്രമം നടത്തുന്നുണ്ടെന്ന് ദി മിറർ റിപ്പോർട്ടു ചെയ്‌തു. ഫ്‌ളമങ്ങോ ആവശ്യപ്പെടുന്ന 40 മില്യൺ മുടക്കുന്ന ക്ലബ്ബിലേക്ക് താരം ചേക്കേറിയേക്കും. കോപ്പ അമേരിക്കയിൽ ബ്രസീലിനു വേണ്ടി കളത്തിലിറങ്ങിയ താരമാണ് ഗബ്രിയേൽ ബാർബോസ.

2. ഗ്രീലിഷ് മാഞ്ചസ്റ്റർ സിറ്റിയിലെത്തിയാലും സ്റ്റെർലിങ് ക്ലബ് വിടില്ല

Raheem Sterling, Jack Grealish
Czech Republic v England - UEFA Euro 2020: Group D / Marc Atkins/Getty Images

റെക്കോർഡ് തുകക്ക് ജാക്ക് ഗ്രീലിഷിനെ സ്വന്തമാക്കിയാലും മാഞ്ചസ്റ്റർ സിറ്റിയിൽ സ്റ്റെർലിങ്ങിന്റെ സ്ഥാനത്തെ അതു ബാധിക്കില്ലെന്ന് ദി സൺ റിപ്പോർട്ടു ചെയ്യുന്നു. കഴിഞ്ഞ സീസണിൽ ഒന്നു പതറിയെങ്കിലും യൂറോ കപ്പിൽ മികവു പുലർത്തിയ താരം അടുത്ത സീസണിലും ഗാർഡിയോളയുടെ പദ്ധതികളുടെ ഭാഗമായിരിക്കും.

3. അഡമ ട്രയോറയെ ലക്ഷ്യമിട്ട് ലീഡ്‌സ് യുണൈറ്റഡ്

Adama Traore
Stoke City v Wolverhampton Wanderers - Pre-Season Friendly / Robbie Jay Barratt - AMA/Getty Images

വോൾവ്സ് താരമായ അഡമ ട്രയോറയെ സ്വന്തമാക്കാൻ ലീഡ്‌സ് യുണൈറ്റഡ് സജീവമായി രംഗത്തുണ്ടെന്ന് ഗോൾ പറയുന്നു. വോൾവ്‌സുമായി കരാർ പുതുക്കുന്ന കാര്യത്തിൽ ധാരണയിലെത്തിയിട്ടില്ലാത്ത താരത്തെ സ്വന്തം തട്ടകത്തിൽ എത്തിക്കാനാണ് ബിയൽസ ശ്രമിക്കുന്നത്. ട്രയോറയെ സ്വന്തമാക്കാൻ കഴിഞ്ഞാൽ അടുത്ത സീസണിൽ ലീഡ്‌സ് കൂടുതൽ കുതിപ്പ് കാണിക്കാൻ സാധ്യതയുണ്ട്.

4. പോഗ്ബ തുടർന്നാൽ സൗൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തില്ല

Saul Niguez
Real Valladolid CF v Atletico de Madrid - La Liga Santander / Quality Sport Images/Getty Images

പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം വരുന്ന സീസണിലും തുടർന്നാൽ സൗൾ ടീമിലെത്താൻ സാധ്യതയില്ല. അത്ലറ്റികോ മാഡ്രിഡ് മിഡ്‌ഫീൽഡർ പോഗ്ബക്ക് പകരക്കാരനാവാൻ കഴിയുന്ന താരമായാണ് കണക്കാക്കപ്പെടുന്നതെങ്കിലും ഫ്രഞ്ച് താരം തുടരുകയാണെങ്കിൽ സൗൾ ഓൾഡ് ട്രാഫോഡിലെത്തില്ലെന്ന് ദി മിറർ വ്യക്തമാക്കുന്നു.

5. യുവന്റസ് ബ്രസീലിയൻ യുവതാരത്തെ സ്വന്തമാക്കുന്നതിനരികെ

FBL-SUDAMERICANA-INDEPENDIENTE-SANTOS
FBL-SUDAMERICANA-INDEPENDIENTE-SANTOS / GUSTAVO ORTIZ/Getty Images

ബ്രസീലിയൻ യുവതാരമായ കയോ ജോർജിനെ യുവന്റസ് അടുത്തു തന്നെ സ്വന്തമാക്കുമെന്ന് റിപ്പോർട്ടുകൾ. പത്തൊൻപതുകാരനായ സാന്റോസ് താരത്തിന്റെ കരാർ ഈ വർഷം തന്നെ അവസാനിക്കാനിരിക്കെയാണ് യുവന്റസ് നിർണായകമായ നീക്കം നടത്തിയത്. കയോ വ്യാഴാഴ്‌ച ഇറ്റാലിയൻ ക്ലബുമായി കരാർ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

6. റാംസി യുവന്റസിൽ തുടരുമെന്ന സൂചനകൾ നൽകി അല്ലെഗ്രി

Aaron Ramsey
AC Monza v Juventus FC - Trofeo Berlusconi / Emilio Andreoli/Getty Images

ആരോൺ റാംസി അടുത്ത സീസണിലും യുവന്റസിൽ തുടരുമെന്ന സൂചനകൾ നൽകി പരിശീലകൻ അല്ലെഗ്രി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും ഓഫറുകളുള്ള റാംസിയുടെ ട്രാൻസ്‌ഫർ സാധ്യതകളെക്കുറിച്ചുള്ള ചോദ്യത്തിന് താരം യുവന്റസിനു വളരെ പ്രാധാന്യമുള്ള കളിക്കാരനാണെന്നാണ് അല്ലെഗ്രി പറഞ്ഞത്. പ്യാനിച്ച് യുവന്റസിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകളെക്കൂടിയാണ് ഇതില്ലാതാക്കുന്നത്.

7. ലിയോൺ ബെയ്‌ലിയെ സ്വന്തമാക്കി ആസ്റ്റൺ വില്ല

Leon Bailey
Bayer 04 Leverkusen v 1. FC Koeln - Bundesliga / Pool/Getty Images

ബയേർ ലെവർകൂസൻ വിങ്ങറായ ലിയോൺ ബെയ്‌ലിയെ സ്വന്തമാക്കാനുള്ള കരാറിനു ധാരണയായതായി ആസ്റ്റൺ വില്ല ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഗ്രീലിഷ് ക്ലബ് വിടുമെന്ന അഭ്യൂഹങ്ങളുടെ ഇടയിലാണ് നാൽപതു മില്യൺ യൂറോയോളം നൽകി ഇരുപത്തിമൂന്നുകാരനായ താരത്തെ ആസ്റ്റൺ വില്ല ടീമിലെത്തിക്കുന്നത്.

facebooktwitterreddit