Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: മാർഷ്യലിനെ സ്വന്തമാക്കാൻ ഇന്റർ മിലാൻ ഒരുങ്ങുന്നു, ബാഴ്‌സയിൽ തുടരുമെന്ന് ഉറപ്പു നൽകി അഗ്യൂറോ

Sreejith N
Manchester United v Partizan: Group L - UEFA Europa League
Manchester United v Partizan: Group L - UEFA Europa League / Alex Livesey/Getty Images
facebooktwitterreddit

1. ഇന്റർ മിലാൻ ആന്റണി മാർഷ്യലിനെ സ്വന്തമാക്കാൻ ഒരുങ്ങുന്നു

Anthony Martial
Manchester United v Chelsea FC - Premier League / Julian Finney/Getty Images

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കറായ ആന്റണി മാർഷ്യലിനെ സ്വന്തമാക്കാൻ ഇന്റർ മിലാനു താൽപര്യമുണ്ടെന്ന് ദി മിറർ റിപ്പോർട്ടു ചെയ്‌തു. റൊമേലു ലുക്കാക്കു ചെൽസിയിലേക്ക് ചേക്കേറാനുള്ള സാധ്യതകൾ സജീവമായിരിക്കെ ടീമിനെ ശക്തിപ്പെടുത്താനാണ് മാർഷ്യലിനെ ഇന്റർ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്. ഫ്രഞ്ച് താരത്തിൽ എവർട്ടണും താൽപര്യമുണ്ട്.

2. ബാഴ്‌സലോണയിൽ തുടരുമെന്ന ഉറപ്പു നൽകി സെർജിയോ അഗ്യൂറോ

FBL-ESP-LIGA-BARCELONA-AGUERO
FBL-ESP-LIGA-BARCELONA-AGUERO / LLUIS GENE/Getty Images

ലയണൽ മെസി ക്ലബ് വിടുന്ന സാഹചര്യത്തിലും ബാഴ്‌സയിൽ തന്നെ തുടരുമെന്ന ഉറപ്പു നൽകി അർജന്റീന സ്‌ട്രൈക്കർ സെർജിയോ അഗ്യൂറോ. നേരത്തെ താരം ബാഴ്‌സയിൽ നിന്നും പുറത്തു കടക്കാനുള്ള വഴികൾ അന്വേഷിക്കുകയാണെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അത് സത്യമല്ലെന്നാണ് അഗ്യൂറോ തന്നെ വ്യക്തമാക്കുന്നത്.

3. നെറ്റോയെ സ്വന്തമാക്കാൻ ആഴ്‌സണലിന് ഓഫർ

Norberto Murara Neto
Cornella v FC Barcelona - Copa del Rey / Quality Sport Images/Getty Images

ബാഴ്‌സലോണ ഗോൾകീപ്പറായ നെറ്റോയെ സ്വന്തമാക്കാൻ ആഴ്‌സണലിന് ഓഫർ. ദി എക്‌സ്പ്രസിന്റെ റിപ്പോർട്ടുകൾ പ്രകാരം മുപ്പത്തിരണ്ടുകാരനായ ബ്രസീലിയൻ താരത്തിന് ഓഫർ നൽകാൻ ഗണ്ണേഴ്‌സ്‌ ഒരുങ്ങുകയാണ്. നെറ്റോ ആഴ്‌സണലിൽ എത്തിയാൽ ലെനോക്ക് കീഴിൽ രണ്ടാം നമ്പർ ഗോൾകീപ്പറായാണ് കളിക്കുക.

4. കിമ്മിച്ചിന്റെ പുതിയ കരാർ പ്രഖ്യാപിക്കാൻ ബയേൺ ഒരുങ്ങുന്നു

Joshua Kimmich
England v Germany - UEFA Euro 2020: Round of 16 / Markus Gilliar/Getty Images

ജോഷുവ കിമ്മിച്ചിന് പുതിയ കരാർ നൽകിയത് ബയേൺ മ്യൂണിക്ക് അടുത്തു തന്നെ പ്രഖ്യാപിച്ചേക്കും. ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെങ്കിലും എത്ര വർഷത്തേക്കാണ് പുതിയ കരാറെന്ന് വ്യക്തമായിട്ടില്ല. ലിയോൺ ഗോരെട്സ്‌കയുമായും കരാർ പുതുക്കാൻ ബയേൺ ധാരണയിലെത്തിയെന്നാണ് സൂചനകൾ.

5. ട്രിപ്പിയറെ ലക്ഷ്യമിട്ട് ആഴ്‌സണൽ

Kieran Trippier
Real Valladolid v Atletico Madrid - La Liga Santander / Soccrates Images/Getty Images

ഹെക്റ്റർ ബെല്ലെറിൻ ക്ലബ് വിടാനുള്ള സാധ്യതകൾ വർധിച്ചതോടെ പുതിയ റൈറ്റ് ബാക്കായി കീറോൺ ട്രിപ്പിയറെ ആഴ്‌സണൽ നോട്ടമിട്ടിട്ടുണ്ടെന്ന് ദി സൺ റിപ്പോർട്ടു ചെയ്യുന്നു. കഴിഞ്ഞ സീസണിൽ അത്ലറ്റികോ മാഡ്രിഡിനൊപ്പം ലാലിഗ കിരീടം സ്വന്തമാക്കിയ ഇംഗ്ലണ്ട് താരത്തിന് പ്രീമിയർ ലീഗിലേക്ക് തിരിച്ചു വരാൻ വളരെയധികം ആഗ്രഹമുണ്ട്.

6. ടാമി അബ്രഹാമിനായി അറ്റലാന്റ രംഗത്ത്

Tammy Abraham
Bournemouth v Chelsea: Pre-Season Friendly / Visionhaus/Getty Images

ചെൽസി സ്‌ട്രൈക്കറായ ടാമി അബ്രഹാമിനെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബായ അറ്റലാന്റ ശ്രമം നടത്തുന്നു. അറ്റലാന്റയുടെ പ്രതിനിധികൾ ഇതിന്റെ ഭാഗമായി ചെൽസിയുടെ കൂടിക്കാഴ്‌ച നടത്തിയെന്ന് ഫാബ്രിസിയോ റൊമാനൊ വ്യക്തമാക്കി. നാൽപതു മില്യൺ യൂറോ വില പറയുന്ന താരത്തിനായി വെസ്റ്റ് ഹാമും ആഴ്‌സണലും രംഗത്തുണ്ട്.

7. ഡെക്ലൻ റൈസ് വെസ്റ്റ് ഹാം വിട്ടില്ല

Declan Rice
West Ham United v Atalanta - Pre-season Friendly / Henry Browne/Getty Images

ഇംഗ്ലീഷ് മധ്യനിര താരമായ ഡെക്ലൻ റൈസ് ഈ സമ്മറിൽ വെസ്റ്റ് ഹാം വിടില്ലെന്നു തീരുമാനിച്ചതായി ഡെയിലി മെയിൽ വ്യക്തമാക്കി. വെസ്റ്റ് ഹാമിൽ ഒരു വർഷം കൂടി തുടർന്നാലും തന്റെ കരിയറിനെ അതു മോശമായി ബാധിക്കില്ലെന്നാണ് താരം കരുതുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡാണ്‌ റൈസിനു വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit