Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: ബാഴ്‌സയിലേക്ക് തിരിച്ചെത്താനുള്ള പദ്ധതികൾ ഉപേക്ഷിക്കാതെ നെയ്‌മർ, ഡിബാല സ്പെയിനിലെത്താൻ സാധ്യത

Sreejith N
Paris Saint-Germain v Manchester City  - UEFA Champions League Semi Final: Leg One
Paris Saint-Germain v Manchester City - UEFA Champions League Semi Final: Leg One / Alex Grimm/Getty Images
facebooktwitterreddit

1. ബാഴ്‌സയിലേക്ക് തിരിച്ചെത്താനുള്ള പദ്ധതികൾ നെയ്‌മർ ഉപേക്ഷിച്ചിട്ടില്ല

Neymar
Paris Saint-Germain v Manchester City - UEFA Champions League Semi Final: Leg One / Alex Grimm/Getty Images

പിഎസ്‌ജിയുമായി കരാർ പുതുക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെയും കോൺട്രാക്ടിൽ നെയ്‌മർ ഒപ്പു വെക്കാത്തതിനാൽ താരം ബാഴ്‌സയിലേക്ക് ചേക്കേറാനുള്ള സാധ്യതയുണ്ടെന്ന് സ്‌പാനിഷ്‌ മാധ്യമം മുണ്ടോ ഡിപോർട്ടീവോ റിപ്പോർട്ടു ചെയ്യുന്നു. കരാർ പുതുക്കാൻ ഇരു കക്ഷികൾക്കും താൽപര്യമുണ്ടെങ്കിലും പിഎസ്‌ജിയുടെ ചാമ്പ്യൻസ് ലീഗ് സാധ്യതകൾ അതിൽ മാറ്റം വരുത്തിയേക്കാം.

2. ഡിബാലയെ സ്വന്തമാക്കാൻ അത്ലറ്റികോ മാഡ്രിഡ്

Paulo Dybala
Juventus v Parma Calcio - Serie A / Valerio Pennicino/Getty Images

യുവന്റസ് സൂപ്പർതാരമായ പൗലോ ഡിബാലയെ സ്വന്തമാക്കാൻ അത്ലറ്റികോ മാഡ്രിഡ് ശ്രമിക്കുന്നുണ്ടെന്ന് സ്‌പാനിഷ്‌ മാധ്യമം എഎസ്. അൽവാരോ മൊറാട്ടയെ സ്ഥിരം കരാറിൽ യുവന്റസിന് നൽകിയാണ് ഡിബാലയെ സ്വന്തമാക്കാൻ അത്ലറ്റികോ ശ്രമിക്കുന്നത്. യുവന്റസ് ചാമ്പ്യൻസ് ലീഗിനു യോഗ്യത നേടിയില്ലെങ്കിൽ ഡിബാല ക്ലബ് വിടാനുള്ള സാധ്യത കൂടുതലാണ്.

3. ചെൽസിയുമായി പുതിയ കരാറൊപ്പിടാൻ താൽപര്യപ്പെട്ട് ക്രിസ്റ്റിൻസെൻ

Andreas Christensen
Real Madrid v Chelsea - UEFA Champions League Semi Final: Leg One / David Ramos/Getty Images

ചെൽസി പ്രതിരോധതാരമായ ആൻഡ്രിയാസ് ക്രിസ്റ്റിൻസിന് ക്ലബുമായി പുതിയ കരാറൊപ്പിടാൻ താൽപര്യമുണ്ടെന്ന് താരത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നു. ഡെന്മാർക്ക് പോലെത്തന്നെ തന്റെ വീടായാണ് ചെൽസിയെ കണക്കാക്കുന്നതെന്ന് താരം ദി അത്ലറ്റിക്കിനോട് പറഞ്ഞു. ടുഷെൽ പരിശീലകനായതിനു ശേഷം ചെൽസി ടീമിൽ സ്ഥിര സാന്നിധ്യമാണ് ക്രിസ്റ്റിൻസെൻ

4. ടോട്ടനം പരിശീലകനാവാൻ എറിക് ടെൻ ഹാഗ്

Erik Ten Hag
Ajax v ADO Den Haag - Eredivisie / BSR Agency/Getty Images

അയാക്‌സിന്റെ പരിശീലകനായ എറിക് ടെൻ ഹാഗിനെ അടുത്ത സീസണിൽ ടീമിലെത്തിക്കാൻ ടോട്ടനം ഹോട്സ്‌പർ ഒരുങ്ങുന്നു. ഇരു കക്ഷികളും തമ്മിൽ ചർച്ചകൾ നടന്നു കൊണ്ടിരിക്കയാണെന്ന് പ്രമുഖ ട്രാൻസ്‌ഫർ എക്സ്പെർട്ട് ഫാബ്രിസിയോ റൊമാനൊ വെളിപ്പെടുത്തി. അയാക്‌സിനെ ചാമ്പ്യൻസ് ലീഗിന്റെ സെമി വരെയെത്തിച്ചിട്ടുള്ള പരിശീലകനാണ് ടെൻ ഹാഗ്.

5. ആഴ്‌സണലിന്റെ പ്രധാന ട്രാൻസ്‌ഫർ ലക്‌ഷ്യം ഒഡേഗാർഡ് തന്നെ

Martin Odegaard
Arsenal v Liverpool - Premier League / Julian Finney/Getty Images

റയൽ വിട്ടുകൊടുക്കാൻ യാതൊരു സാധ്യതയുമില്ലെങ്കിലും അടുത്ത സമ്മറിൽ മാർട്ടിൻ ഒഡേഗാർഡിനെ സ്വന്തമാക്കാൻ ആഴ്‌സണൽ എല്ലാ വിധ ശ്രമവും നടത്തുമെന്ന് ഫുട്ബോൾ ലണ്ടന്റെ റിപ്പോർട്ടുകൾ. നിലവിൽ ലോണിൽ ആഴ്‌സണലിൽ കളിക്കുന്ന നോർവീജിയൻ താരം കരാർ തീർന്നാൽ റയലിലേക്ക് തിരിച്ചു പോകാനിരിക്കയാണ്.

6. നെഗൽസ്‌മാന്‌ പകരക്കാരനെ കണ്ടെത്തി ലീപ്‌സിഗ്

FC Red Bull Salzburg v LASK - tipico Bundesliga
FC Red Bull Salzburg v LASK - tipico Bundesliga / Guenther Iby/Getty Images

ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറിയ ജൂലിയൻ നെഗൽസ്‌മാന്‌ പകരക്കാരൻ പരിശീലകനെ കണ്ടെത്തി ആർബി ലീപ്‌സിഗ്. റെഡ്ബുള്ളിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഓസ്ട്രിയൻ ക്ലബ് ആർബി സാൽസ്ബർഗിന്റെ പരിശീലകനായ ജെസ്സെ മാർഷാണ് അടുത്ത സീസണിൽ ലീപ്‌സിഗിനെ പരിശീലിപ്പിക്കുക.

7. ഫ്രാങ്ക് റിബറിയെ സ്വന്തമാക്കാൻ ലാസിയോ

Franck Ribery
Hellas Verona FC v ACF Fiorentina - Serie A / Pier Marco Tacca/Getty Images

ഫ്രഞ്ച് വെറ്ററൻ താരമായ ഫ്രാങ്ക് റിബറിയെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബായ ലാസിയോക്ക് താൽപര്യമുണ്ടെന്ന് ഇറ്റാലിയൻ മാധ്യമം ഗസറ്റ ഡെല്ല സ്‌പോർട്. നിലവിൽ ഫിയോറെന്റീനയിൽ കളിക്കുന്ന മുപ്പത്തിയെട്ടുകാരനായ താരത്തിന്റെ കരാർ ഈ സീസണിൽ അവസാനിക്കാനിരിക്കെയാണ് ലാസിയോ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളംഫോളോ ചെയ്യൂ.

facebooktwitterreddit