Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: ഡി ലൈറ്റിനായി ബാഴ്‌സ രംഗത്ത്, ബൊറൂസിയ ഡോർട്മുണ്ട് താരം ആഴ്‌സണലിലെത്താൻ സാധ്യത

Sreejith N
FC Barcelona v Juventus: Group G - UEFA Champions League
FC Barcelona v Juventus: Group G - UEFA Champions League / David Ramos/Getty Images
facebooktwitterreddit

1. മാത്തിയാസ് ഡി ലൈറ്റിനായി ബാഴ്‌സലോണ രംഗത്ത്

Matthijs De Ligt
ACF Fiorentina v Juventus - Serie A / Gabriele Maltinti/Getty Images

യുവന്റസിന്റെ ഡച്ച് പ്രതിരോധ താരമായ മാത്തിയാസ് ഡി ലൈറ്റിനെ വരാനിരിക്കുന്ന സമ്മറിൽ സ്വന്തമാക്കാൻ ബാഴ്‌സലോണക്ക് താല്പര്യം. കാറ്റാലൻ മാധ്യമമായ സ്‌പോർട് ആണ് ഇക്കാര്യം പുറത്തു വിട്ടത്. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും എറിക് ഗാർസിയ ഫ്രീ ട്രാൻസ്ഫറിൽ കറ്റാലൻ ക്ലബ്ബിലേക്ക് ചേക്കേറാനിരിക്കെയാണ് മറ്റൊരു യുവ പ്രതിരോധതാരത്തിനു കൂടി വേണ്ടി ബാഴ്‌സ ശ്രമം നടത്തുന്നത്.

2. ജൂലിയൻ ബ്രാൻഡ്ടിനെ ആഴ്‌സണലിനു വേണം

Julian Brandt
Borussia Dortmund v Hertha BSC - Bundesliga / Pool/Getty Images

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ജൂലിയൻ ബ്രാൻഡ്ടിനെ ടീമിലെത്തിക്കാൻ ആഴ്‌സണലിനു താത്പര്യമുണ്ടെന്ന് ജർമൻ മാധ്യമമായ ബിൽഡ് റിപ്പോർട്ട് ചെയ്യുന്നു. ജനുവരിയിൽ ബ്രാൻഡ്ടിനെ സ്വന്തമാക്കാനുള്ള പദ്ധതികൾ പരാജയപ്പെട്ടെങ്കിലും സമ്മറിൽ ജർമൻ താരത്തെ ടീമിലെത്തിക്കാമെന്നാണ് ഗണ്ണേഴ്‌സ്‌ കണക്കു കൂട്ടുന്നത്.

3. തിയാഗോ സിൽവ ചെൽസിയുമായി കരാർ പുതുക്കാനൊരുങ്ങുന്നു

Thiago Silva
Chelsea FC v Porto - UEFA Champions League Quarter Final: Leg Two / Quality Sport Images/Getty Images

മുപ്പത്തിയാറുകാരനായ ബ്രസീലിയൻ പ്രതിരോധതാരം തിയാഗോ സിൽവയുമായുള്ള കരാർ പുതുക്കാൻ ചെൽസി ഒരുങ്ങുന്നു. കരാറിലുള്ള ഉടമ്പടി ഉപയോഗിച്ചാണ് താരവുമായി ചെൽസി കരാർ പുതുക്കുന്നത്. ഈ പ്രായത്തിലും ചെൽസിക്കൊപ്പം മികച്ച പ്രകടനം നടത്തുന്ന സിൽവയിൽ പരിശീലകൻ തോമസ് ടുഷെലിനും വളരെയധികം താൽപര്യമുണ്ടെന്ന് ഫാബ്രിസിയോ റൊമാനൊ വ്യക്തമാക്കി.

4. ആഴ്‌സണലുമായുള്ള ലോൺ കരാർ പുതുക്കില്ലെന്ന് കെബയോസ്

Dani Ceballos
Arsenal v Everton - Premier League / James Williamson - AMA/Getty Images

റയൽ മാഡ്രിഡിൽ നിന്നും ആഴ്‌സണലിൽ ലോണിൽ കളിക്കുന്ന ഡാനി കെബയോസ് കരാർ നീട്ടാൻ ഉദ്ദേശമില്ലെന്നു വ്യക്തമാക്കി. ലാ ലീഗയിൽ കളിക്കാനാണ് തനിക്ക് കൂടുതൽ താല്പര്യമെന്നാണ് സ്‌പാനിഷ്‌ മിഡ്‌ഫീൽഡർ പറയുന്നത്.

5. അർജന്റീനിയൻ ഗോൾകീപ്പറെ ഇന്ററിനു വേണം

Juan Musso
Benevento Calcio v Udinese Calcio - Serie A / Danilo Di Giovanni/Getty Images

യുഡിനസിന്റെ അർജന്റീനിയൻ ഗോൾകീപ്പർ യുവാൻ മുസോയെ സ്വന്തമാക്കാൻ ഇന്റർ മിലാനു താത്പര്യമുണ്ടെന്ന് ഇറ്റാലിയൻ മാധ്യമമായ കാൽസിയോ മെർകാടോ. സമീർ ഹാൻഡനോവിച്ചിന്റെ കരാർ അടുത്ത സീസണോടെ അവസാനിക്കാനിരിക്കെ മുസോയെയാണ് പകരക്കാരനായി ഇന്റർ പരിഗണിക്കുന്നത്. ഇരുപതു മില്യൺ യൂറോ ലഭിച്ചാൽ ഇരുപത്തിയാറുകാരനായ താരത്തെ വിൽക്കാൻ യുഡിനസ് തയ്യാറായേക്കും.

6. ചെൽസിയുമായി ജിറൂദ് കരാർ പുതുക്കില്ല

Olivier Giroud
Chelsea v Brighton & Hove Albion - Premier League / Sebastian Frej/MB Media/Getty Images

ചെൽസിയിൽ അവസരങ്ങൾ കുറഞ്ഞ ജിറൂദ് കരാർ പുതുക്കാൻ തയ്യാറായേക്കില്ലെന്ന് ഗോൾ സ്ഥിരീകരിക്കുന്നു. താരവുമായി കരാർ പുതുക്കാൻ ചെൽസിക്കു താൽപര്യമുണ്ടെങ്കിലും കരാറിന്റെ കാലാവധി കുറവാണെന്നതും ടീമിൽ പകരക്കാരനാവുമെന്നതുമാണ് താരത്തെ പുറകോട്ടു വലിക്കുന്നത്. അതേസമയം നിരവധി ക്ലബുകൾ മുപ്പത്തിനാലുകാരനായ താരത്തെ സ്വന്തമാക്കാൻ രംഗത്തുണ്ട്.

7. മക്കന്നീയെ ലക്ഷ്യമിട്ട് ഇറ്റാലിയൻ ക്ലബ്

Weston McKennie
ACF Fiorentina v Juventus - Serie A / Gabriele Maltinti/Getty Images

യുവന്റസിന്റെ അമേരിക്കൻ താരമായ വെസ്റ്റൻ മക്കന്നിയെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബായ ഫിയോറന്റീനോക്ക് താൽപര്യമെന്ന് ലാ നാസിയോൻ വെളിപ്പെടുത്തുന്നു. ഷാൽക്കെയിൽ നിന്നും മക്കന്നിയെ സ്വന്തമാക്കിയെങ്കിലും ഫിയോറെന്റീന താരങ്ങളായ വ്ലാഹോവിച്ച്, കാസ്ട്രോവില്ലി എന്നിവരിലൊരാൾക്ക് വേണ്ടി താരത്തെ യുവന്റസ് വിട്ടു നൽകിയേക്കും.


facebooktwitterreddit