Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: റൊണാൾഡോ പരിഗണിക്കുന്നത് രണ്ടു ക്ലബുകളെ, യുവന്റസ് താരത്തെ സ്വന്തമാക്കാൻ ബാഴ്‌സക്ക് അവസരം

Sreejith N
ACF Fiorentina v Juventus - Serie A
ACF Fiorentina v Juventus - Serie A / Gabriele Maltinti/Getty Images
facebooktwitterreddit

1. റൊണാൾഡോ ട്രാൻസ്‌ഫർ പരിഗണിക്കുന്നത് രണ്ടു ക്ലബുകളിലേക്ക്

Cristiano Ronaldo
ACF Fiorentina v Juventus - Serie A / Gabriele Maltinti/Getty Images

യുവന്റസ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയില്ലെങ്കിൽ റൊണാൾഡോ ഇറ്റാലിയൻ ക്ലബ് വിടുമെന്ന് റിപ്പോർട്ടുകൾ. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കോ പിഎസ്‌ജിയിലേക്കോ ചേക്കേറുന്നതാണ് താരത്തിന്റെ പരിഗണനയിൽ ഉള്ളതെന്ന് ഇറ്റാലിയൻ മാധ്യമമായ ടുട്ടോസ്‌പോർട് റിപ്പോർട്ടു ചെയ്‌തു. നിലവിൽ ലീഗിൽ നാലാം സ്ഥാനത്തുള്ള യുവന്റസിന് ബാക്കിയുള്ള മത്സരങ്ങളിൽ ഭൂരിഭാഗവും കടുപ്പമേറിയതാണ്.

2. റാബിയട്ടിനെ ബാഴ്‌സലോണക്ക് സ്വന്തമാക്കാൻ അവസരം

Adrien Rabiot
Juventus v Genoa CFC - Serie A / Valerio Pennicino/Getty Images

ഫ്രഞ്ച് മധ്യനിര താരമായ അഡ്രിയൻ റാബിയട്ടിനെ സ്വന്തമാക്കാൻ ബാഴ്‌സലോണക്ക് അവസരം. ശമ്പളം കുറയ്ക്കുന്നതിന്റെ ഭാഗമായി മുൻ പിഎസ്‌ജി താരത്തെ യുവന്റസ് ഒഴിവാക്കാൻ പോവുകയാണെന്ന് കാൽസിയോ മെർകാടോ റിപ്പോർട്ടു ചെയ്യുന്നു. 2023 വരെ യുവന്റസുമായി കരാറുള്ള താരം ലാ ലീഗയിലേക്കോ പ്രീമിയർ ലീഗിലേക്കോ ചേക്കേറാനാണ് സാധ്യത,

3. ലെവൻഡോസ്‌കിയെ സ്വന്തമാക്കാൻ നിരവധി വമ്പൻ ക്ലബുകൾ

Robert Lewandowski
1. FSV Mainz 05 v FC Bayern Muenchen - Bundesliga / Alexander Scheuber/Getty Images

മുപ്പത്തിനാലു വയസായെങ്കിലും പോളിഷ് സ്‌ട്രൈക്കറായ ലെവൻഡോസ്‌കിക്ക് ആവശ്യക്കാരേറെയാണ്. സ്കൈ ജർമനിയുടെ റിപ്പോർട്ടുകൾ പ്രകാരം ബയേണിന്റെ സൂപ്പർസ്‌ട്രൈക്കർക്കു വേണ്ടി യൂറോപ്പിലെ നിരവധി വമ്പൻ ക്ലബുകളാണ് ശ്രമം നടത്തുന്നത്. 2023 വരെ കരാറുള്ള താരം ബയേണിൽ തൃപ്‌തനാണെങ്കിലും പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.

4. എമേഴ്‌സനെ ബാഴ്‌സലോണ തിരിച്ചെത്തിക്കും

Emerson de Souza
Real Betis Balompie v RC Celta de Vigo - La Liga / Quality Sport Images/Getty Images

റയൽ ബെറ്റിസിൽ മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന ബ്രസീലിയൻ താരം എമേഴ്‌സണെ ബാഴ്‌സലോണ സമ്മറിൽ സ്വന്തമാക്കും. ബാഴ്‌സലോണക്കും റയൽ ബെറ്റിസിനും അവകാശമുള്ള, റൈറ്റ് ബാക്കായ താരത്തെ ഒൻപതു മില്യൺ യൂറോ നൽകിയാണ് കാറ്റാലൻ ക്ലബ് സ്വന്തമാക്കുകയെന്ന് സ്പാനിഷ് മാധ്യമം സ്‌പോർട് റിപ്പോർട്ടു ചെയ്യുന്നു.

5. ഒഡേഗാർഡിനെ സ്വന്തമാക്കാൻ ആഴ്‌സണലിനു കഴിയില്ല

Martin Odegaard
Arsenal v Liverpool - Premier League / Julian Finney/Getty Images

നോർവീജിയൻ പ്ലേമേക്കർ മാർട്ടിൻ ഒഡേഗാർഡിനെ സ്ഥിരമായി ടീമിലെത്തിക്കാനുള്ള ആഴ്‌സണലിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. അടുത്ത സീസണിൽ ടീമിൽ സ്ഥിരസാന്നിധ്യമാവാൻ ഒഡേഗാർഡിനു കഴിവുണ്ടെന്നു വിശ്വസിക്കുന്ന റയൽ മാഡ്രിഡ് താരത്തെ ലോൺ കാലാവധി കഴിഞ്ഞാൽ തിരിച്ചു വിളിക്കാൻ ഒരുങ്ങുകയാണെന്ന് സ്പാനിഷ് മാധ്യമം എഎസ് റിപ്പോർട്ടു ചെയ്‌തു.

6. ആൾഡർവീൽഡിനെ തിരിച്ചെത്തിക്കാൻ അയാക്‌സ്

Toby Alderweireld
Tottenham Hotspur v Southampton - Premier League / Sebastian Frej/MB Media/Getty Images

ടോട്ടനം ഹോസ്‌പർ പ്രതിരോധതാരമായ ടോബി ആൾഡർവീൽഡിനെ തിരിച്ചെത്തിക്കാൻ അയാക്‌സിനു താത്പര്യമുണ്ടെന്ന് ഡച്ച് മാധ്യമമായ വൊട്ബോൾക്രാൻറ് റിപ്പോർട്ടു ചെയ്യുന്നു. മുപ്പത്തിരണ്ടുകാരനായ ബെൽജിയൻ താരത്തിൽ പിഎസ്‌വിക്കും താൽപര്യമുണ്ടെങ്കിലും മുൻ ക്ലബായ അയാക്‌സിനു തന്നെയാണ് ടോബിയെ സ്വന്തമാക്കാൻ കൂടുതൽ സാധ്യത.

7. റയൽ മാഡ്രിഡ് വിടാനുറപ്പിച്ച് റാഫേൽ വരാനെ

Raphael Varane
Cadiz CF v Real Madrid - La Liga Santander / Quality Sport Images/Getty Images

ഈ സമ്മറിൽ റാഫേൽ വരാനെ റയൽ മാഡ്രിഡ് വിടാനുറപ്പിച്ചുവെന്ന് സ്‌പാനിഷ്‌ മാധ്യമം എഎസിന്റെ റിപ്പോർട്ടുകൾ. അടുത്ത സീസണ് ശേഷം കരാർ അവസാനിക്കാനിരിക്കെ താരത്തിനും റയൽ മാഡ്രിഡിനും അതു പുതുക്കാൻ താത്പര്യമില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, പിഎസ്‌ജി എന്നീ ക്ലബുകളാണ് താരത്തിനായി രംഗത്തുള്ളത്.


facebooktwitterreddit