Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: ബാഴ്‌സ താരത്തെ റാഞ്ചാൻ സീരി എ വമ്പന്മാർ, റാഫേൽ വരാനെ ചെൽസിയിലെത്തിയേക്കും

Sreejith N
FC Barcelona v Elche CF - Joan Gamper Trophy
FC Barcelona v Elche CF - Joan Gamper Trophy / Quality Sport Images/Getty Images
facebooktwitterreddit

1. ഫ്രാൻസിസ് ട്രിൻകാവോയെ സ്വന്തമാക്കാൻ ഇറ്റലിയിലെ മുൻനിര ക്ലബുകൾ

Trincao
FC Barcelona v Getafe - La Liga Santander / Soccrates Images/Getty Images

ബാഴ്‌സലോണയുടെ പോർച്ചുഗീസ് മുന്നേറ്റനിര താരമായ ഫ്രാൻസിസ് ട്രിൻകാവോയെ സ്വന്തമാക്കാൻ സീരി എ ക്ലബുകൾ രംഗത്ത്. ട്രിൻകാവോയിൽ മുൻപ് തന്നെ താല്പര്യമുണ്ടായിരുന്ന യുവന്റസിന് പുറമെ എസി മിലാനും താരത്തിനായി ശ്രമം നടത്തുന്നുണ്ടെന്ന് കാൽസിയോ മെർകാടോ റിപ്പോർട്ടു ചെയ്‌തു. നിലവിൽ ബാഴ്‌സലോണ ടീമിൽ പോർച്ചുഗീസ് താരം സ്ഥിര സാന്നിധ്യമല്ല.

2. റാഫേൽ വരാനെ സ്വന്തമാക്കാൻ ചെൽസി മുന്നിൽ

Raphael Varane
Real Madrid v Real Betis Sevilla - La Liga Santander / Soccrates Images/Getty Images

റയൽ മാഡ്രിഡ് പ്രതിരോധതാരമായ റാഫേൽ വരാനെ സ്വന്തമാക്കാനുള്ള പോരാട്ടത്തിൽ ചെൽസിയാണ് മുന്നിലെന്ന് സ്‌പാനിഷ്‌ മാധ്യമമായ മുണ്ടോ ഡിപോർട്ടീവോ. ഈ സീസണിൽ റയൽ മാഡ്രിഡ് വിടാൻ വളരെയധികം സാധ്യതയുള്ള താരത്തെ സ്വന്തമാക്കാൻ പിഎസ്‌ജി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവർക്ക് താൽപര്യമുണ്ടെങ്കിലും ചെൽസിയാണ് അതിനേക്കാൾ മുന്നിൽ നിൽക്കുന്നത്.

3. രണ്ടു താരങ്ങളെ വിൽക്കാൻ തീരുമാനിച്ച് ആഴ്‌സണൽ

Eddie Nketiah, Ainsley Maitland-Niles
Arsenal v Southampton - Premier League / Pool/Getty Images

എഡ്ഡീ എൻഖേറ്റിയാ, മൈറ്റ്ലാൻഡ്-നൈൽസ് എന്നിവരെ അടുത്ത സമ്മറിൽ വിൽക്കാൻ ആഴ്‌സണൽ തയ്യാറെടുക്കുന്നു. മികച്ച ഓഫർ ലഭിച്ചാൽ രണ്ടു താരങ്ങളെയും ആഴ്‌സണൽ വിൽക്കുമെന്ന് ദി സൺ ആണ് റിപ്പോർട്ടു ചെയ്‌തത്‌. എൻഖെറ്റിയായെ സ്വന്തമാക്കാൻ വെസ്റ്റ് ബ്രോമിന് താല്പര്യമുണ്ടെങ്കിലും നൈൽസിനായി ഇതുവരെയും ഓഫറുകളില്ല.

4. ക്ലോപ്പ് ബയേൺ പരിശീലകനാവണമെന്ന് മുൻ ഡോർട്മുണ്ട് താരം

Juergen Klopp
Liverpool v Newcastle United - Premier League / Clive Brunskill/Getty Images

ബയേൺ മ്യൂണിക്കിന്റെ അടുത്ത പരിശീലകനാവാൻ യർഗൻ ക്ലോപ്പിനെ നിർദ്ദേശിച്ച് മുൻ ബൊറൂസിയ ഡോർട്മുണ്ട് ഗോൾകീപ്പറായ റോമൻ വൈഡൻഫെല്ലർ. ഹാൻസി ഫ്ലിക്ക് കരാർ കാലാവധി പൂർത്തിയാക്കാതെ ഈ സീസണു ശേഷം തന്നെ സ്ഥാനമൊഴിയാൻ തീരുമാനിച്ചതിനെ തുടർന്നാണ് ബയേൺ പുതിയ പരിശീലകനെ തേടേണ്ടി വന്നത്.

5. ഷക്കീരി ലിവർപൂൾ വിടാനൊരുങ്ങുന്നു

Xherdan Shaqiri
Real Madrid v Liverpool - UEFA Champions League / Soccrates Images/Getty Images

വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സ്വിസ്സ് താരമായ ഷക്കീരി ലിവർപൂൾ വിടാനൊരുങ്ങുന്നു. ഫുട്ബോൾ ഇൻസൈഡറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റെഡ്‌സിൽ അവസരങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന മുൻ ഇന്റർ മിലാൻ താരം ഇറ്റലിയിലേക്കാണ് ചേക്കേറാൻ സാധ്യതയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

6. ടാഗ്ലൈയാഫിക്കോക്ക് വിലയിട്ട് അയാക്‌സ്

Dutch Eredivisie"Ajax Amsterdam v AZ Alkmaar"
Dutch Eredivisie"Ajax Amsterdam v AZ Alkmaar" / ANP Sport/Getty Images

അർജന്റീനിയൻ ലെഫ്റ്റ് ബാക്കായ നിക്കോളാസ് ടാഗ്ലിയാഫികോയുടെ ട്രാൻസ്‌ഫർ മൂല്യം തീരുമാനിച്ച് അയാക്‌സ്. ഡെയ്‌ലി മെയിലിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇരുപത്തിയെട്ടുകാരനായ താരത്തിന് പതിമൂന്നു മില്യൺ പൗണ്ടാണ് അജാക്സ് ആവശ്യപ്പെടുന്നത്. പ്രീമിയർ ലീഗ് ക്ലബായ ലീഡ്‌സ് യുണൈറ്റഡാണ്‌ താരത്തിന് വേണ്ടി രംഗത്തുള്ളത്.

7. എറിക് ബെയ്‌ലി മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ പുതുക്കുന്നു

TOPSHOT-FBL-ENG-PR-MAN UTD-ASTON VILLA
TOPSHOT-FBL-ENG-PR-MAN UTD-ASTON VILLA / CARL RECINE/Getty Images

എറിക് ബെയ്‌ലി മാഞ്ചസ്റ്റർ യുണൈറ്റഡുമായി നാലു വർഷത്തെ പുതിയ കരാർ ഒപ്പിടുമെന്ന് ഇഎസ്‌പിഎൻ റിപ്പോർട്ട്. കരാർ അവസാനിക്കാൻ ഒരു വർഷം മാത്രം ബാക്കി നിൽക്കെ നടത്തിയ നിരന്തരമായ ചർച്ചകൾക്ക് ശേഷമാണ് ഐവറി കോസ്റ്റ് താരം ദീർഘ കാലത്തേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാൻ തീരുമാനിച്ചത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി 90Min മലയാളത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യൂ.

facebooktwitterreddit