Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: രണ്ട് അർജന്റീനിയൻ താരങ്ങളെ ലക്ഷ്യമിട്ട് ഇന്റർ, ചെൽസി താരത്തെ റാഞ്ചാൻ വോൾവ്‌സിന്റെ ശ്രമം

Sreejith N
FBL-WC-2022-PER-ARG
FBL-WC-2022-PER-ARG / DANIEL APUY/Getty Images
facebooktwitterreddit

1. അർജന്റീനയുടെ രണ്ടു താരങ്ങളെ ലക്ഷ്യമിട്ട് ഇന്റർ മിലാൻ

FBL-COPA AMERICA-2019-ARG-TRAINING
FBL-COPA AMERICA-2019-ARG-TRAINING / JUAN MABROMATA/Getty Images

അടുത്ത സീസണിലേക്ക് അർജന്റീനയുടെ രണ്ടു താരങ്ങളെ ടീമിലെത്തിക്കാൻ ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാൻ ഒരുങ്ങുന്നു. യുഡിനസ് മധ്യനിര താരം റോഡ്രിഗോ ഡി പോൾ, അയാക്‌സിന്റെ ലെഫ്റ്റ് ബാക്കായ നിക്കോളാസ് ടാഗ്ലൈയാഫിക്കോ എന്നിവരെയാണ് ഇന്റർ നോട്ടമിടുന്നതെന്ന് ഗസറ്റ ഡെല്ല സ്‌പോർട് ആണു റിപ്പോർട്ടു ചെയ്‌തത്‌.

2. ടാമി അബ്രഹാമിനെ സ്വന്തമാക്കാൻ വോൾവ്‌സ്

Tammy Abraham
Barnsley v Chelsea: The Emirates FA Cup Fifth Round / Robbie Jay Barratt - AMA/Getty Images

ചെൽസിയുടെ യുവ സ്‌ട്രൈക്കറായ ടാമി അബ്രഹാമിനെ സ്വന്തമാക്കാൻ വോൾവ്‌സ് ഒരുങ്ങുന്നു. ടുഷെൽ പരിശീലകനായി എത്തിയതോടെ അവസരങ്ങൾ കുറഞ്ഞ അബ്രഹാമിനെ ടീമിലെത്തിക്കാൻ എളുപ്പമാണെന്നു വോൾവ്‌സ് കരുതുന്നതായി ഫുട്ബോൾ ഇൻസൈഡർ വെളിപ്പെടുത്തുന്നു. എന്നാൽ ആസ്റ്റൺ വില്ല, വെസ്റ്റ് ഹാം എന്നീ ക്ലബുകളും താരത്തിനു വേണ്ടി ശ്രമം നടത്തുന്നുണ്ട്.

3. മൊറാട്ട ആഗ്രഹിക്കുന്നത് യുവന്റസിനൊപ്പം തുടരാൻ

Juventus  v Genoa CFC - Serie A
Juventus v Genoa CFC - Serie A / Stefano Guidi/Getty Images

അടുത്ത സീസണിൽ യുവന്റസിൽ തന്നെ തുടരാനാണ് അൽവാരോ മൊറാട്ടക്ക് താൽപര്യമെന്ന് ഇറ്റാലിയൻ മാധ്യമമായ കാൽസിയോ മെർകാടോയുടെ റിപ്പോർട്ട്. ഈ സീസണോടെ ലോൺ കാലാവധി അവസാനിക്കുന്ന അത്ലറ്റികോ മാഡ്രിഡ് താരത്തിന്റെ ലോൺ കരാർ പുതുക്കാനും സ്ഥിരമായി സ്വന്തമാക്കാനും യുവന്റസിന് കഴിയുമെങ്കിലും ഇറ്റാലിയൻ ക്ലബ് അക്കാര്യത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ല.

4. മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ പുതുക്കാൻ ലൂക് ഷാ ഒരുങ്ങുന്നു

Luke Shaw
Manchester United v Burnley - Premier League / Stu Forster/Getty Images

ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന ലൂക് ഷാ മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ പുതുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ഡെയിലി സ്റ്റാർ റിപ്പോർട്ട്. ഇരുപത്തിയഞ്ചുകാരനായ ഷാക്ക് മാഞ്ചസ്റ്റർ യുണൈറ്റഡുമായി രണ്ടു വർഷത്തെ കരാർ ബാക്കിയുണ്ടെങ്കിലും താരത്തെ ദീർഘകാലത്തേക്ക് ടീമിൽ നിലനിർത്താനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ പുതുക്കാനൊരുങ്ങുന്നത്.

5. ആസ്പ്ലികുയറ്റയെ സ്വന്തമാക്കാൻ അത്ലറ്റികോ മാഡ്രിഡ് ശ്രമിക്കുന്നു

Cesar Azpilicueta
Chelsea FC v Lille OSC: Group H - UEFA Champions League / Clive Rose/Getty Images

ചെൽസിയുമായുള്ള കരാർ അവസാന വർഷത്തിലേക്ക് എത്താനിരിക്കെ സ്‌പാനിഷ്‌ പ്രതിരോധ താരം ആസ്പ്ലികുയറ്റയെ സ്വന്തമാക്കാൻ അത്ലറ്റികോ മാഡ്രിഡ് ശ്രമം നടത്തുന്നതായി എൽ ഗോൾ ഡിജിറ്റൽ വെളിപ്പെടുത്തി. സിമിയോണിക്ക് വളരെയധികം താൽപര്യമുള്ള മുപ്പത്തിയൊന്നുകാരനായ ആസ്പ്ലികുയറ്റക്ക് ചെൽസി ഇതുവരെയും പുതിയ കോൺട്രാക്‌ട് ഓഫർ ചെയ്യാത്തത് താരത്തെ സ്വന്തമാക്കാമെന്ന അത്ലറ്റികോയുടെ പ്രതീക്ഷകൾ വർധിപ്പിക്കുന്നു.

6. കവാനിയെ മാഞ്ചസ്റ്റർ യുണൈറ്റഡിന് നഷ്ടമാകും

Edinson Cavani
Manchester United v Granada CF - UEFA Europa League Quarter Final: Leg Two / Visionhaus/Getty Images

ഈ സീസണ് ശേഷം എഡിസൺ കവാനിയെ നിലനിർത്താനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പദ്ധതികൾ നടക്കാൻ സാധ്യതയില്ല. ഇംഗ്ലീഷ് മാധ്യമമായ മിററിന്റെ റിപ്പോർട്ടുകൾ പ്രകാരം യുറുഗ്വായ് താരം അർജന്റീനിയൻ ക്ലബായ ബൊക്ക ജൂനിയേഴ്‌സിലേക്ക് ചേക്കേറാനുള്ള പദ്ധതിയിലാണ്.

7. ഡെംബലെയെ നിലനിർത്താൻ ബാഴ്‌സലോണ ഒരുങ്ങുന്നു

Ousmane Dembele
Athletic Club v FC Barcelona - Copa del Rey Final / Fran Santiago/Getty Images

ഫ്രഞ്ച് മുന്നേറ്റനിര താരമായ ഒസ്മാനെ ഡെംബലെയുമായി കരാർ പുതുക്കാൻ ബാഴ്‌സലോണ ഒരുങ്ങുന്നതായി സ്‌പാനിഷ്‌ മാധ്യമം സ്പോർട്ടിന്റെ റിപ്പോർട്ട്. അതേസമയം കരാർ വാഗ്‌ദാനം ഡെംബലെ നിരസിച്ചാൽ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സ താരത്തെ ഒഴിവാക്കാനാണ് സാധ്യത.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി 90Min മലയാളത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യൂ.

facebooktwitterreddit