Transfers

ട്രാൻസ്‌ഫർ റൗണ്ടപ്പ്: റൊമേരോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തിയേക്കും, ഫിർമിനോയെ യുവന്റസിനു വേണം

Sreejith N
Romero Want Manchester United Return
Romero Want Manchester United Return / James Williamson - AMA/GettyImages
facebooktwitterreddit

1. സെർജിയോ റൊമേരോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തിയേക്കും

Sergio Romero
Romero Want Manchester United Return / Jonathan Moscrop/GettyImages

അർജന്റീനിയൻ ഗോൾകീപ്പറായ സെർജിയോ റൊമേരോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തിയേക്കും. ഒരു വർഷം മുൻപ് ഇറ്റാലിയൻ ക്ലബായ വെനേസിയയിലേക്ക് ലോണിൽ ചേക്കേറിയ താരം ഡി ഗിയയുടെ ബാക്കപ്പായി ഇംഗ്ലണ്ടിൽ തിരിച്ചു വന്നേക്കുമെന്നാണ് മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ് റിപ്പോർട്ടു ചെയ്യുന്നത്. വെനേസിയ ഇക്കഴിഞ്ഞ സീസണിൽ സീരി എയിൽ നിന്നും തരം താഴ്ത്തപ്പെട്ടിരുന്നു.

2. റാബിയട്ടിനെ നൽകി ഫിർമിനോയെ സ്വന്തമാക്കാൻ യുവന്റസ്

Roberto Firmino
Juventus Want Firmino / Eurasia Sport Images/GettyImages

ഫ്രഞ്ച് മധ്യനിര താരം അഡ്രിയാൻ റാബിയട്ടിനെ നൽകി ലിവർപൂളിന്റെ ബ്രസീലിയൻ മുന്നേറ്റനിര താരം റോബർട്ടോ ഫിർമിനോയെ സ്വന്തമാക്കാൻ യുവന്റസ് ശ്രമിക്കുന്നുവെന്ന് കാൽസിയോമെക്കാർടോവെബ് റിപ്പോർട്ടു ചെയ്യുന്നു. യുവന്റസിൽ അവസരങ്ങൾ കുറഞ്ഞ താരത്തിനായി ലിവർപൂൾ സജീവമായ ശ്രമം നടത്തുന്നുണ്ട്.

3. കിംപെംബെയിലുള്ള താൽപര്യം വിടാതെ ചെൽസി

Presnel Kimpembe
Chelsea Still Want Kimpembe / James Williamson - AMA/GettyImages

പ്രെസ്‌നൽ കിംപെംബെയിലുള്ള താൽപര്യം വിടാതെ പ്രീമിയർ ലീഗ് ക്ലബായ ചെൽസി. പിഎസ്‌ജി പ്രസിഡന്റ് കിംപെംബെയെ നിലനിർത്താനുള്ള താൽപര്യം പ്രകടിപ്പിച്ചെങ്കിലും നല്ല ഓഫർ ലഭിച്ചാൽ താരത്തെ വിൽക്കാമെന്ന നിലപാടാണ് ഫ്രഞ്ച് ക്ലബിനുള്ളതെന്ന് ഗോൾ റിപ്പോർട്ടു ചെയ്യുന്നു.

4. ഏർണെസ്റ്റോ വാൽവെർദെ അത്‌ലറ്റിക് ബിൽബാവോ പരിശീലകൻ

Ernesto Valverde
Ernesto Valverde Unveiled As New Manager Of Athletic Bilbao / Quality Sport Images/GettyImages

മുൻ ബാഴ്‌സലോണ പരിശീലകനായ ഏർണെസ്റ്റോ വാൽവെർദെ സ്‌പാനിഷ്‌ ക്ലബായ അത്‌ലറ്റിക് ക്ലബിന്റെ പരിശീലകനായി ചുമതല ഏറ്റെടുത്തു. അൻപത്തിയെട്ടുകാരനായ വാൽവെർദെ 2020ൽ ബാഴ്‌സലോണ പുറത്താക്കിയതിനു ശേഷം മാനേജർ സ്ഥാനം ഏറ്റെടുക്കുന്ന ക്ലബാണ് അത്‌ലറ്റിക് ബിൽബാവോ. ഇതിനു മുൻപും അത്‌ലറ്റിക് ബിൽബാവോ പരിശീലകനായി അദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.

5. അൽവാരോ മൊറാട്ട അത്ലറ്റികോ മാഡ്രിഡിലേക്ക് തിരിച്ചെത്തി

Alvaro Morata
Alvaro Morata Return To Atletico Madrid / Soccrates Images/GettyImages

സ്‌പാനിഷ്‌ മുന്നേറ്റനിര താരം അൽവാരോ മൊറാട്ട ഇറ്റാലിയൻ ക്ലബായ യുവന്റസിൽ നിന്നും ലോൺ കരാർ കഴിഞ്ഞ അത്ലറ്റികോ മാഡ്രിഡിലേക്ക് തിരിച്ചെത്തി. യുവന്റസിൽ രണ്ടാമത്തെ തവണ ലോണിൽ കളിക്കുന്ന താരത്തിനു രണ്ടു ക്ലബുകളും തമ്മിൽ ധാരണയിൽ എത്താൻ കഴിയാത്തതിനെ തുടർന്നാണ് യുവന്റസ് വിടേണ്ടി വന്നത്.

6. ഫൊൻസേക ഇനി ലില്ലെ പരിശീലകൻ

Paulo Fonseca
Lille Appoint Fonseca As New Manager / Gabriele Maltinti/GettyImages

പോർച്ചുഗീസ് പരിശീലകൻ പൗളോ ഫൊൻസേക ഫ്രഞ്ച് ലീഗ് ക്ലബായ ലില്ലെയുടെ പുതിയ പരിശീലകനായി ചുമതല ഏറ്റെടുത്തു. റോമ വിട്ടതിനു ശേഷം ഒരു വർഷം മറ്റൊരു ടീമിന്റെയും ചുമതല അദ്ദേഹം ഏറ്റെടുത്തിട്ടില്ലായിരുന്നു. കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയ ലില്ലെ പത്താം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്‌.

7. പകരക്കാരനെ കണ്ടെത്തിയാൽ മാത്രം മാഞ്ചസ്റ്റർ സിറ്റി ആക്കെയെ വിൽക്കും

Nathan Ake
City Will Sell Ake Only If Find Replacement / BSR Agency/GettyImages

മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസിന്റെ റിപ്പോർട്ടുകൾ പ്രകാരം പകരക്കാരനെ കണ്ടെത്തിയാൽ മാത്രമേ നെതർലാൻഡ്‌സ് പ്രതിരോധതാരം നഥാൻ ആക്കെയെ മാഞ്ചസ്റ്റർ സിറ്റി വിൽക്കുകയുള്ളൂ. ചെൽസി ന്യൂകാസിൽ എന്നീ ടീമുകൾ താരത്തിനായി നിലവിൽ ശ്രമം നടത്തുന്നുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit