Transfers

ട്രാൻസ്‌ഫർ റൗണ്ടപ്പ്: ബാഴ്‌സലോണ താരം ടോട്ടനത്തിലേക്ക്, സ്‌ക്രിനിയറിനായി ചെൽസിയും രംഗത്ത്

Sreejith N
Tottenham Close To Lenglet Transfer
Tottenham Close To Lenglet Transfer / Fran Santiago/GettyImages
facebooktwitterreddit

1. ക്ലമന്റ് ലെങ്ലറ്റ് ടോട്ടനത്തിലേക്ക്

Clement Lenglet
Tottenham Close To Sign Lenglet / Eric Alonso/GettyImages

ബാഴ്‌സലോണ പ്രതിരോധതാരമായ ക്ലമന്റ് ലെങ്ലറ്റിനെ ടോട്ടനം ഹോസ്‌പർ സ്വന്തമാക്കാൻ തയ്യാറെടുക്കുന്നു. സാവിക്കു കീഴിൽ അവസരങ്ങൾ കുറഞ്ഞ താരത്തിനു കാറ്റലൻ ക്ലബ് വിടാൻ താത്പര്യമുണ്ടെന്ന് സ്‌പാനിഷ്‌ മാധ്യമമായ മുണ്ടോ ഡിപോർറ്റീവോ വെളിപ്പെടുത്തുന്നു.

2. സ്‌ക്രിനിയറിനായി ചെൽസിയും രംഗത്ത്

Milan Skriniar
Chelsea Want Skriniar / Marco Luzzani/GettyImages

കാൽസിയോമെർകാറ്റോയുടെ റിപ്പോർട്ടുകൾ പ്രകാരം ഇന്റർ മിലാൻ പ്രതിരോധതാരമായ മിലൻ സ്‌ക്രിനിയർക്കു വേണ്ടി ചെൽസിയും രംഗത്ത്. റുഡിഗർ, ക്രിസ്റ്റൻസെൻ എന്നിവർ ക്ലബ് വിട്ടതിനാൽ പുതിയൊരു സെന്റർ ബാക്കിനെ ചെൽസി തേടുകയാണ്. പിഎസ്‌ജിയും താരത്തിനായി രംഗത്തുണ്ട്.

3. ഡെക്ലൻ റൈസിനെ റയൽ മാഡ്രിഡും നോട്ടമിടുന്നു

Declan Rice
Real Madrid Eye Declan Rice / Shaun Botterill/GettyImages

ബൊറൂസിയ ഡോർട്മുണ്ട് താരമായ ജൂഡ് ബെല്ലിങ്ഹാമിനെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ വെസ്റ്റ് ഹാം മധ്യനിരതാരം ഡെക്ലൻ റൈസിനെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ഒരുങ്ങുന്നതായി ഡിഫെൻസ സെൻട്രൽ റിപ്പോർട്ടു ചെയ്‌തു. ലിവർപൂളും ഇംഗ്ലണ്ട് താരത്തിനായി രംഗത്തുണ്ട്.

4. റയൽ മാഡ്രിഡ് താരം ബെൻഫിക്കയിലേക്ക്

Reinier Jesus Carvalho
Reinier To Join Benfica / Matthias Hangst/GettyImages

റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ യുവതാരം റെയ്‌നിയർ പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്നതായി ഗോൾ റിപ്പോർട്ടു ചെയ്യുന്നു. കഴിഞ്ഞ രണ്ടു സീസണുകളും ജർമൻ ക്ലബായ ഡോർട്മുണ്ടിൽ ലോണിൽ കളിച്ച താരം നിരാശപെടുത്തുന്ന പ്രകടനമാണ് കാഴ്‌ച വെച്ചത്.

5. ദിവോക്ക് ഒറിഗി എസി മിലാൻ മെഡിക്കൽ പൂർത്തിയാക്കി

Divock Origi
Divock Origi Completing Milan Medical / Chris Brunskill/Fantasista/GettyImages

ലിവർപൂൾ താരമായ ദിവോക്ക് ഒറിഗി ഇറ്റാലിയൻ ക്ലബായ എസി മിലാൻ ട്രാൻസ്‌ഫറിനു മുന്നോടിയായുള്ള മെഡിക്കൽ പൂർത്തിയാക്കുന്നു. ലിവർപൂളിന്‌ വേണ്ടി നിരവധി നിർണായക ഗോളുകൾ നേടിയിട്ടുള്ള ബെൽജിയൻ താരം കരാർ അവസാനിച്ചതിനു പിന്നാലെയാണ് ഇറ്റലിയിലേക്ക് ചേക്കേറുന്നത്.

6. ലിസാൻഡ്രോ മാർട്ടിനസിനെ സ്വന്തമാക്കാൻ ആഴ്‌സണൽ മുന്നിൽ

Lisandro Martinez
Arsenal Top In Race For Lisandro Martinez / Juan Manuel Serrano Arce/GettyImages

അയാക്‌സിന്റെ അർജന്റീന താരമായ ലിസാൻഡ്രോ മാർട്ടിനസിനെ സ്വന്തമാക്കാനുള്ള പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആഴ്‌സണൽ മറികടക്കുമെന്നു ദി മിറർ റിപ്പോർട്ടു ചെയ്യുന്നു. താരത്തിനായി കൂടുതൽ തുക ഓഫർ ചെയ്‌തിരിക്കുന്നതും ആഴ്‌സണലാണ്.

7. റഫിന്യ ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്ന് ഉറപ്പില്ല

Brentford v Leeds United - Premier League
Doubts Over Raphinha's Barcelona Move / Alex Davidson/GettyImages

ലീഡ്‌സ് യുണൈറ്റഡ് മുന്നേറ്റനിര താരം റഫിന്യ ബാഴ്‌സലോണ ട്രാൻസ്‌ഫറിൽ നിന്നും പിന്മാറാൻ സാധ്യത. ബാഴ്‌സലോണയുടെ സാമ്പത്തിക പ്രതിസന്ധികൾ ബ്രസീലിയൻ താരത്തിന്റെ പ്രതിനിധികളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് മുണ്ടോ ഡിപോർറ്റീവോ റിപ്പോർട്ടുചെയ്യുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit