Transfers

ട്രാൻസ്‌ഫർ റൗണ്ടപ്പ്: അർജന്റീന താരത്തിനായി ആഴ്‌സണലും മാഞ്ചസ്റ്റർ യുണൈറ്റഡും, മാഗ്വയറിനായി ശ്രമം നടത്തി ബാഴ്‌സലോണ

Sreejith N
Arsenal, Man Utd Want Lisandro Martinez
Arsenal, Man Utd Want Lisandro Martinez / Shaun Botterill/GettyImages
facebooktwitterreddit

1. ലിസാൻഡ്രോ മാർട്ടിനസിനു വേണ്ടിയുള്ള ഓഫർ വർധിപ്പിച്ച് ആഴ്‌സണൽ

FBL-NED-EREDIVISIE-AJAX-HEERENVEEN
Arsenal, Man Utd Want Lisandro Martinez / MAURICE VAN STEEN/GettyImages

അർജന്റീന പ്രതിരോധതാരം ലിസാൻഡ്രോ മാർട്ടിനസിനു വേണ്ടിയുള്ള ഓഫർ വർധിപ്പിച്ച് ആഴ്‌സണൽ. നേരത്തെ ഇരുപത്തിയഞ്ചു മില്യൺ പൗണ്ടിന്റെ ഓഫറാണ് അയാക്‌സ് താരത്തിനായി ആഴ്‌സണൽ നൽകിയതെങ്കിലും ഇപ്പോഴത് മുപ്പത്തിയഞ്ചു മില്യൺ വരെയാക്കി വർധിപ്പിച്ചുവെന്ന് ഡി ടെലിഗ്രാഫ് റിപ്പോർട്ടു ചെയ്യുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിനായി രംഗത്തുണ്ട്.

2. മാഗ്വയർക്കു വേണ്ടിയുള്ള ബാഴ്‌സയുടെ നീക്കം തടഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ്

Harry Maguire
Man Utd Reject Barca Bid For Harry Maguire / Robin Jones/GettyImages

ഹാരി മാഗ്വയറെ സ്വന്തമാക്കാനുള്ള ബാഴ്‌സലോണയുടെ നീക്കം മാഞ്ചസ്റ്റർ യുണൈറ്റഡ് നിരസിച്ചുവെന്ന് ദി സൺ റിപ്പോർട്ടു ചെയ്യുന്നു. ഫ്രങ്കീ ഡി ജോംഗ് ട്രാൻസ്‌ഫറിൽ ഇംഗ്ലീഷ് പ്രതിരോധ താരത്തെ ഉൾപ്പെടുത്താനുള്ള നീക്കമാണ് ബാഴ്‌സലോണ നടത്തിയതെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് അത് തുടക്കത്തിൽ തന്നെ തള്ളുകയായിരുന്നു.

3. റഫിന്യക്കായുള്ള പോരാട്ടത്തിൽ നിന്നും ആഴ്‌സണൽ പുറത്ത്

Raphinha
Arsenal Out Of Raphinha Race / Robbie Jay Barratt - AMA/GettyImages

ലീഡ്‌സ് യുണൈറ്റഡ് മധ്യനിര താരം റഫിന്യക്കു വേണ്ടിയുള്ള പോരാട്ടത്തിൽ നിന്നും ആഴ്‌സണൽ പുറത്തു പോയതായി കാറ്റലൻ മാധ്യമം സ്പോർട്ട് വെളിപ്പെടുത്തുന്നു. ഗബ്രിയേൽ ജീസസിനെ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും സ്വന്തമാക്കിയ ആഴ്‌സണൽ മറ്റൊരു ബ്രസീലിയൻ മുന്നേറ്റനിര താരത്തിനായി ശ്രമം നടത്തുന്നില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

4. പുതിയ ഗോൾകീപ്പറെ സ്വന്തമാക്കി ആഴ്‌സണൽ

Matt Turner
Arsenal Sign Matt Turner / Matthew Ashton - AMA/GettyImages

അമേരിക്കൻ ഗോൾകീപ്പറായ മാറ്റ് ടെർണറെ സ്വന്തമാക്കിയത് പ്രീമിയർ ലീഗ് ക്ലബായ ആഴ്‌സണൽ സ്ഥിരീകരിച്ചു. 2021ൽ ദേശീയ ടീമിനു വേണ്ടി അരങ്ങേറ്റം കുറിച്ച താരം പതിനെട്ടു മത്സരങ്ങളിൽ അമേരിക്കക്കു വേണ്ടി കളിച്ചിട്ടുണ്ട്. 2021ൽ യുഎസ്എ കോൺകാഫ് കിരീടം നേടുമ്പോൾ ടീമിലെ പ്രധാന താരമായിരുന്ന ടെർണർ അമേരിക്കക്ക് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കാനും പങ്കു വഹിച്ചു.

5. ഏഞ്ചൽ ഡി മരിയ യുവന്റസിലേക്ക്

Angel Di Maria
Angel Di Maria To Juventus / Juan Manuel Serrano Arce/GettyImages

അർജന്റീനിയൻ മുന്നേറ്റനിര താരമായ ഏഞ്ചൽ ഡി മരിയ ഇറ്റാലിയൻ ക്ലബായ യുവന്റസിലേക്ക് ചേക്കേറുമെന്ന് ഗോൾ സ്ഥിരീകരിക്കുന്നു. ഒരു വർഷത്തെ കരാറിലാണ് ഡി മരിയ യുവന്റസിലേക്ക് ചേക്കേറുന്നത്. ബാഴ്‌സയും താരത്തിനു വേണ്ടി രംഗത്തുണ്ടായിരുന്നു.

6. മൂന്നു താരങ്ങളെ ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്

Lisandro Martinez, Antony
Man Utd Want Lisandro Martinez, Antony, De Jong / BSR Agency/GettyImages

വരുന്ന സമ്മറിൽ മൂന്നു താരങ്ങളെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിടുന്നതെന്ന് കൊട്ട്ഓഫ്‌സൈഡ് റിപ്പോർട്ടു ചെയ്യുന്നു. അയാക്‌സിന്റെ ആന്റണി, ബാഴ്‌സലോണയുടെ ഫ്രാങ്കീ ഡി ജോംഗ്, അയാക്‌സിന്റെ തന്നെ ലിസാൻഡ്രോ മാർട്ടിനസ് എന്നിവരാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റഡാറിലുള്ളത്.

7. സാനിയോളോക്കായി യുവന്റസ് രംഗത്ത്

Nicolo Zaniolo
Juventus Want Nicolo Zaniolo / Justin Setterfield/GettyImages

ഇറ്റാലിയൻ പ്ലേമേക്കറായ നിക്കോളോ സാനിയോളോയെ സ്വന്തമാക്കാൻ യുവന്റസ് രംഗത്തുണ്ടെന്ന് ഗോൾ റിപ്പോർട്ടു ചെയ്യുന്നു. 43 മില്യൺ പൗണ്ടാണ് ഇരുപത്തിരണ്ടു വയസുള്ള താരത്തിനായി റോമ ആവശ്യപ്പെടുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit