ട്രാൻസ്ഫർ റൗണ്ടപ്പ്: യുവന്റസ് താരത്തെ നാപ്പോളി സ്വന്തമാക്കാനൊരുങ്ങുന്നു, പിഎസ്ജി ഗോൾകീപ്പർ ക്ലബ് വിട്ടേക്കും


1. അരിയോള പിഎസ്ജി വിടാൻ സാധ്യത
പിഎസ്ജി ഗോൾകീപ്പർ അൽഫോൻസോ അരിയോള ക്ലബ് വിടാൻ സാധ്യത. ഈ സീസണിൽ വെസ്റ്റ് ഹാമിൽ ലോണിൽ കളിച്ച താരം പിഎസ്ജി നേതൃത്വത്തെ കണ്ട് ഭാവിയെപ്പറ്റി ചർച്ച ചെയ്തുവെന്ന് ആർഎംസി സ്പോർട്ട് റിപ്പോർട്ടു ചെയ്തു. വെസ്റ്റ് ഹാമിനും താരത്തെ സ്വന്തമാക്കാൻ താൽപര്യമുണ്ട്.
2. ഹാരി വിങ്ക്സ് ടോട്ടനം വിടുന്നു
മധ്യനിരതാരമായ ഹാരി വിങ്ക്സിനെ ഈ സമ്മറിൽ കളവ് വിടാൻ അനുവദിച്ച് ടോട്ടനം ഹോസ്പർ. അന്റോണിയോ കോണ്ടെ പരിശീലനായി എത്തിയതിനു ശേഷം താരത്തിന് അവസരങ്ങൾ കുറവാണ്. ന്യൂകാസിൽ, സൗത്താപ്റ്റൻ എന്നീ ക്ലബുകൾക്ക് താരത്തിൽ താൽപര്യമുണ്ടെന്ന് ഡെയിലി മെയിൽ റിപ്പോർട്ടു ചെയ്തു.
3. ബെർണാഡെഷിയെ ലക്ഷ്യമിട്ട് നപ്പോളി
ഫെഡറിക്കോ ബെർണാഡെഷിയെ സ്വന്തമാക്കാൻ നാപ്പോളി ശ്രമം നടത്തുന്നുണ്ടെന്ന് കാൽസിയോമെർകാടോ പുറത്തു വിട്ടു. ഈ സീസൺ പൂർത്തിയായതോടെ യുവന്റസ് കരാർ അവസാനിച്ച് ഫ്രീ ഏജന്റായി താരം മാറിയിരുന്നു.
4. ആരോൺസണിനെ ടീമിലെത്തിച്ച് ലീഡ്സ്
അമേരിക്കൻ താരമായ ബ്രെണ്ടൻ ആരോൺസണിനെ ലീഡ്സ് യുണൈറ്റഡ് സ്വന്തമാക്കി. ഇരുപത്തിയൊന്ന് വയസുള്ള താരത്തെ ഓസ്ട്രിയൻ ക്ലബായ റെഡ്ബുൾ സാൽസ്ബർഗിൽ നിന്നാണ് അഞ്ചു വർഷത്തെ കരാറിൽ ലീഡ്സ് യുണൈറ്റഡ് സ്വന്തമാക്കിയത്.
5. മിഖിറ്റാരിയൻ ഇന്റർ മിലാനിലേക്ക്
അർമേനിയൻ താരമായ ഹെൻറിക് മിഖിറ്റാരിയൻ ഇന്റർ മിലാനിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നു. റോമയിൽ നിന്നും രണ്ടു വർഷത്തെ കരാറിലാണ് താരം ഇന്റർ മിലാനിലേക്ക് എത്തുകയെന്ന് കാൽസിയോമെർകാടോ റിപ്പോർട്ടു ചെയ്യുന്നു.
6. ലീഡ്സ് താരത്തെ മാഞ്ചസ്റ്റർ സിറ്റിക്ക് വേണം
ലീഡ്സ് യുണൈറ്റഡ് മധ്യനിര താരമായ കാൽവിൻ ഫിലിപ്സിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി ശ്രമം നടത്തുന്നുണ്ടെന്ന് കോട്ട്ഓഫ്സൈഡിന്റെ റിപ്പോർട്ട്. ലീഡ്സ് പ്രീമിയർ ലീഗിൽ നിന്നും തരം താഴ്ത്തൽ ഒഴിവാക്കിയെങ്കിലും താരം എല്ലണ്ട് റോഡ് വിട്ടേക്കാനാണ് സാധ്യത.
7. റൈസിനായി 150 മില്യൺ ചെൽസി മുടക്കില്ല
ഡെക്ലൻ റൈസിനെ സ്വന്തമാക്കാൻ ചെൽസിക്ക് താൽപര്യം ഉണ്ടെങ്കിലും താരത്തിന്റെ വില അതിനു തടസമാണെന്ന് ദി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 150 മില്യൺ യൂറോയാണ് റൈസിനായി വെസ്റ്റ് ഹാം ആവശ്യപ്പെടുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.