ട്രാൻസ്ഫർ റൗണ്ടപ്പ്: ടിമോ വെർണറെ ന്യൂകാസിലിനു വേണം, ലെവൻഡോസ്കിയുടെ പകരക്കാരനെ സ്വന്തമാക്കി ബയേൺ മ്യൂണിക്ക്


1. ടിമോ വെർണറെ ന്യൂകാസിൽ യുണൈറ്റഡ് ലക്ഷ്യമിടുന്നു
TRUE✅ Newcastle @NUFC is interested in @TimoWerner @ChelseaFC
— Christian Falk (@cfbayern) July 26, 2022
ചെൽസി സ്ട്രൈക്കറായ ടിമോ വെർണറെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡ് ലക്ഷ്യമിടുന്നു. ജർമൻ മാധ്യമമായ ദി ബിൽഡിന്റെ ജേർണലിസ്റ്റായ ക്രിസ്റ്റ്യൻ ഫാൽക്ക് റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം പ്രീമിയർ ലീഗിലെ പുതിയ സാമ്പത്തികശക്തികൾ ജർമൻ താരത്തിനു വേണ്ടിയുള്ള ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
2. ലെവൻഡോസ്കിയുടെ പകരക്കാരനെ സ്വന്തമാക്കി ബയേൺ മ്യൂണിക്ക്
🗣️ Mathys #Tel: "Ich kann es kaum erwarten, den Rasen zu betreten, meine Mitspieler kennenzulernen und meine ersten Schritte hier zu machen." 💪🔴⚪#ServusTel #FCBayern #MiaSanMia pic.twitter.com/BydbJ9HhgP
— FC Bayern München (@FCBayern) July 26, 2022
ബയേൺ മ്യൂണിക്ക് വിട്ട ലെവൻഡോസ്കിയുടെ പകരക്കാരനെ കണ്ടെത്തി ബയേൺ മ്യൂണിക്ക്. ഫ്രഞ്ച് ക്ലബായ സ്റ്റെഡ് റെന്നസ് സ്ട്രൈക്കറായ മാത്തിസ് ടെല്ലിനെയാണ് ബയേൺ മ്യൂണിക്ക് ടീമിലെത്തിച്ചത്. പതിനേഴുകാനായ താരം ക്ലബിന്റെ 39ആം നമ്പർ ജേഴ്സിയണിയും.
3. കെപ്പയെ സ്വന്തമാക്കാനുള്ള ചർച്ചകൾ നടത്തി നാപ്പോളി
ചെൽസി ഗോൾകീപ്പർ കെപ്പ അരിസബലാഗയെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബായ നാപ്പോളി ചർച്ചകൾ ആരംഭിച്ചതായി ആൽഫ്രഡോ പെഡുല്ല റിപ്പോർട്ടു ചെയ്യുന്നു. ചെൽസിയിൽ അവസരങ്ങൾ കുറഞ്ഞ താരം കൂടുതൽ സമയം ലഭിക്കുന്ന ക്ലബ്ബിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുകയാണ്.
4. ഡീപേയെ യുവന്റസിനു വേണം
ബാഴ്സലോണ താരമായ മെംഫിസ് ഡീപേയെ ഇറ്റാലിയൻ ക്ലബ് യുവന്റസ് ലക്ഷ്യമിടുന്നതായി ഫുട്ബോൾ എസ്പാന റിപ്പോർട്ടു ചെയ്യുന്നു. ലെവൻഡോസ്കി, റഫിന്യ എന്നിവരെ ബാഴ്സലോണ സ്വന്തമാക്കിയതിനാൽ അവസരങ്ങൾ കുറഞ്ഞ താരത്തെ ടീമിലെത്തിക്കാൻ കഴിയുമെന്നാണ് യുവന്റസ് കരുതുന്നത്.
5. നാപ്പോളി സിമിയോണിയെ സ്വന്തമാക്കുന്നതിനരികെ
അർജന്റീനിയൻ സ്ട്രൈക്കർ ജിയോവാനി സിമിയോണി നാപ്പോളിയിലേക്ക് ചേക്കേറുന്നതിന്റെ അരികിലാണെന്ന് ഇക്രം കോനുർ റിപ്പോർട്ടു ചെയ്യുന്നു. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ താരത്തിനായി ഇരുപത്തിയഞ്ചു മില്യൺ യൂറോയാണ് ഹെല്ലാസ് വെറോണ ആവശ്യപ്പെട്ടിരുന്നത്.