Transfers

ട്രാൻസ്‌ഫർ റൗണ്ടപ്പ്: റയൽ ബ്രസീലിയൻ താരത്തിന്റെ കരാർ പുതുക്കുന്നു, ബെല്ലിങ്‌ഹാം പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തും

Sreejith N
Real Madrid To Extend Rodrygo
Real Madrid To Extend Rodrygo / Marc Atkins/GettyImages
facebooktwitterreddit

1. റോഡ്രിഗോയുടെ കരാർ പുതുക്കാൻ റയൽ മാഡ്രിഡ്

Rodrygo
Real Madrid To Extend Rodygo Contract / John Berry/GettyImages

ബ്രസീലിയൻ യുവതാരമായ റോഡ്രിഗോയുടെ കരാർ പുതുക്കാൻ റയൽ മാഡ്രിഡ് ഒരുങ്ങുന്നു. 2027 വരെയാണ് റോഡ്രിഗോക്ക് റയൽ കരാർ നൽകാൻ ഉദ്ദേശിക്കുന്നതെന്ന് ഇക്രം കോനൂർ വെളിപ്പെടുത്തി. വിനീഷ്യസ് ജൂനിയറിന്റെ കരാർ റയൽ മാഡ്രിഡ് നേരത്തെ പുതുക്കിയിരുന്നു.

2. ബെല്ലിങ്‌ഹാമിനെ സ്വന്തമാക്കാമെന്ന ആത്മവിശ്വാസത്തിൽ ലിവർപൂൾ

Jude Bellingham
Liverpool Confident To Sign Bellingham / James Baylis - AMA/GettyImages

ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും ഇംഗ്ലണ്ട് മധ്യനിരതാരം ജൂഡ് ബെല്ലിങ്‌ഹാമിനെ സ്വന്തമാക്കാൻ കഴിയുമെന്ന വിശ്വാസം ലിവർപൂളിനുണ്ടെന്ന് ദി സൺ റിപ്പോർട്ടു ചെയ്യുന്നു. മാഞ്ചസ്റ്റർ സിറ്റിക്കും താരത്തിൽ താൽപര്യമുണ്ടായിരുന്നു എങ്കിലും അവരിപ്പോൾ കാൽവിൻ ഫിലിപ്പ്‌സിനെ ടീമിലെത്തിക്കാൻ ഒരുങ്ങുകയാണ്.

3. ലിംഗാർഡിനായി വെസ്റ്റ്ഹാം ഓഫർ നൽകി

Jesse Lingard
West Ham To Submit Offer For Lingard / Matthew Ashton - AMA/GettyImages

മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ അവസാനിച്ച ജെസ്സെ ലിംഗാർഡിനായി വെസ്റ്റ്ഹാം ഓഫർ നൽകിയെന്ന് സ്കൈ സ്പോർട്ട്സ് റിപ്പോർട്ടു ചെയ്യുന്നു. 2020-21 സീസണിന്റെ രണ്ടാം പകുതിയിൽ വെസ്റ്റ്ഹാമിനായി ലോണിൽ കളിച്ച ലിംഗാർഡ് മികച്ച പ്രകടനം നടത്തിയിരുന്നു.

4. സ്റ്റെർലിങ്ങിനായി പുതിയ ഓഫർ നൽകാൻ ചെൽസി

Raheem Sterling
Chelsea To Submit Offer For Sterling / Robin Jones/GettyImages

റഹീം സ്റ്റെർലിങ്ങിനായി പുതിയ ഓഫർ നൽകാൻ ചെൽസി തയ്യാറെടുക്കുന്നതായി ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തി. അടുത്ത സീസണിലേക്കുള്ള തോമസ് ടുഷെലിന്റെ പദ്ധതികളിൽ പ്രധാനതാരം സ്റ്റെർലിംഗാണ്. ചെൽസി ഉടമയായ ടോഡ് ബോഹ്‍ലി തന്നെയാണ് ചർച്ചകൾ നടത്തുന്നത്.

5. കാൽവിൻ ഫിലിപ്പ്സ് മാഞ്ചസ്റ്റർ സിറ്റി ട്രാൻസ്‌ഫർ പൂർത്തിയാക്കാനൊരുങ്ങുന്നു

Kalvin Phillips
Phillips Close To Man City / Robbie Jay Barratt - AMA/GettyImages

ലീഡ്‌സ് യുണൈറ്റഡ് മധ്യനിരതാരമായ കാൽവിൻ ഫിലിപ്പ്സ് അടുത്ത ദിവസങ്ങളിൽ തന്നെ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറും. ലീഡ്‌സും മാഞ്ചസ്റ്റർ സിറ്റിയും താരത്തിന്റെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട കരാർ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണെന്ന് ഫാബ്രിസിയോ റൊമാനോ പറയുന്നു. സിറ്റി താരം ദാർക്കോ ഗ്യാബി ലീഡ്‌സിലേക്ക് ചേക്കേറുന്നുമുണ്ട്.

6. ലിവർപൂളിന് ഓടാവിയോയെ വേണം

Otavio Edmilson Da Silva Monteiro
Liverpool Want Otavio / Quality Sport Images/GettyImages

പോർച്ചുഗീസ് യുവതാരമായ ഓടാവിയോയെ സ്വന്തമാക്കാൻ ലിവർപൂൾ ശ്രമങ്ങളാരംഭിച്ചതായി ഡെയിലി മിറർ വ്യക്തമാക്കുന്നു. മുപ്പത്തിയാറു മില്യൺ യൂറോ താരത്തിനായി ലിവർപൂൾ ഓഫർ ചെയ്യാനൊരുങ്ങുന്നത് 26 മില്യൺ ഓഫർ ചെയ്‌ത ലീഡ്‌സ് യുണൈറ്റഡിന് തിരിച്ചടിയാണ്. പോർട്ടോ വിങ്ങറായ ഒടാവിയോ നേഷൻസ് ലീഗിൽ പോർചുഗലിനു വേണ്ടി ഇറങ്ങിയിരുന്നു.

7. റഫിന്യക്കായി മൂന്നു ക്ലബുകളുടെ ഓഫർ

Raphinha
Three Clubs Want Raphinha / Alex Davidson/GettyImages

ബ്രസീലിയൻ താരം റഫിന്യക്കായി മൂന്നു ക്ലബുകൾ ഓഫർ നൽകിയത് ലീഡ്‌സ് യുണൈറ്റഡ് പരിഗണിക്കുന്നു. മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം ചെൽസി, ബാഴ്‌സലോണ, ആഴ്‌സണൽ എന്നീ ക്ലബുകളാണ് താരത്തിനായി രംഗത്തുള്ളത്. താരത്തിന് ബാഴ്‌സലോണയിലേക്ക് ചേക്കേറാനാണ് താൽപര്യമെന്നാണ് റിപ്പോർട്ടുകൾ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit