Transfers

ട്രാൻസ്‌ഫർ റൗണ്ടപ്പ്: ബ്രസീലിയൻ താരം ആസ്റ്റൺ വില്ലയിലേക്കെന്ന് സ്ഥിരീകരിച്ചു, റയൽ നോട്ടമിട്ട താരത്തിനായി ലിവർപൂളും

Sreejith N
Aston Villa Confirmed Diego Carlos Transfer
Aston Villa Confirmed Diego Carlos Transfer / Quality Sport Images/GettyImages
facebooktwitterreddit

1. ഡീഗോ കാർലോസ് ആസ്റ്റൺ വില്ലയിലേക്ക്

Diego Carlos Santos Silva
Aston Villa Confirmed Diego Carlos Transfer / Juan Manuel Serrano Arce/GettyImages

സെവിയ്യയുടെ ബ്രസീലിയൻ പ്രതിരോധതാരമായ ഡീഗോ കാർലോസിനെ സ്വന്തമാക്കിയത് പ്രീമിയർ ലീഗ് ക്ലബ് ആസ്റ്റൺ വില്ല സ്ഥിരീകരിച്ചു. അടുത്ത മണിക്കൂറുകളിൽ താരം ഇംഗ്ലണ്ടിലേക്ക് ട്രാൻസ്‌ഫർ നടപടികൾ പൂർത്തിയാക്കാൻ യാത്ര ചെയ്യുമെന്നും വില്ല ഔദ്യോഗിക അക്കൗണ്ടിൽ അറിയിച്ചു.

2. ചുവാമെനിക്കായി ലിവർപൂളും രംഗത്ത്

Aurelien Tchouameni
Liverpool Want Tchouameni / John Berry/GettyImages

മൊണാക്കോ മധ്യനിര താരമായ ചുവാമെനിക്കായി ലിവർപൂളും രംഗത്തുണ്ടെന്ന് കൊട്ട്ഓഫ്‌സൈഡ് റിപ്പോർട്ടു ചെയ്യുന്നു. 22 വയസുള്ള താരത്തെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് പ്രീമിയർ ലീഗ് ക്ലബും താരത്തിനായി രംഗത്തു വന്നിരിക്കുന്നത്.

3. കാൾവെർട്ട് ലെവിനെ ന്യൂകാസിലിനു വേണം

Dominic Calvert-Lewin, Anthony Taylor
Newcastle Want Calwert Lewin / Michael Regan/GettyImages

എവർട്ടൺ സ്‌ട്രൈക്കറായ ഡൊമിനിക്ക് കാൾവെട്ട് ലെവിനെ സ്വന്തമാക്കാൻ ന്യൂകാസിൽ യുണൈറ്റഡ്. ഫുട്ബോൾ ഇൻസൈഡറിന്റെ റിപ്പോർട്ടുകൾ പ്രകാരം മികച്ച ഓഫർ ലഭിച്ചാൽ ഇംഗ്ലീഷ് താരം ന്യൂകാസിൽ വിടും. ആഴ്‌സണലും ലെവിനായി രംഗത്തുണ്ട്.

4. കൂണ്ടെയുടെ ലക്‌ഷ്യം ചെൽസി

Jules Kounde
Kounde Eyes Chelsea Move / Juan Manuel Serrano Arce/GettyImages

സെവിയ്യ പ്രതിരോധതാരമായ ജൂൾസ് കൂണ്ടെക്ക് വരുന്ന സമ്മറിൽ ചെൽസിയിലേക്ക് ചേക്കേറാനാണ് താൽപര്യമെന്ന് ദി സൺ റിപ്പോർട്ടു ചെയ്യുന്നു. ക്രിസ്റ്റൻസെൻ, റുഡിഗർ എന്നിവർ അടുത്ത സീസണിൽ ക്ലബിൽ ഉണ്ടാവില്ലെന്നിരിക്കെ പുതിയ പ്രതിരോധ താരങ്ങളെ ചെൽസിക്ക് ആവശ്യമാണ്.

5. ചേമ്പർലൈൻ ലിവർപൂൾ വിടാൻ സാധ്യത

Alex Oxlade-Chamberlain
Chamberlain To Leave Liverpool / Alex Livesey - Danehouse/GettyImages

ഇംഗ്ലണ്ട് മധ്യനിര താരമായ അലക്‌സ് ഓക്‌സ്‌ലെഡ് ചെമ്പർലെൻ ഈ സീസണു ശേഷം ലിവർപൂൾ വിടാൻ സാധ്യതയുണ്ടെന്ന് ദി മിറർ റിപ്പോർട്ടു ചെയ്യുന്നു. ആസ്റ്റൺ വില്ലയും വെസ്റ്റ് ഹാമും താരത്തിനായി ശ്രമം നടത്തുന്നുണ്ട്.

6. ഷിക്ക് ലെവർകൂസനുമായി കരാർ പുതുക്കി

FBL-GER-BUNDESLIGA-BOCHUM-LEVERKUSEN
Schick Extended With Leverkusen / INA FASSBENDER/GettyImages

ചെക്ക് റിപ്പബ്ലിക്ക് സ്‌ട്രൈക്കറായ പീറ്റർ ഷിക്ക് ബയേർ ലെവർകൂസനുമായി കരാർ പുതുക്കി. 2027 വരെയാണ് താരം കരാർ പുതുക്കിയത്. കഴിഞ്ഞ യൂറോ കപ്പിലെ ടോപ് സ്കോറർമാരിൽ ഒരാളായിരുന്നു ഷിക്ക്.

7. സാവി സിമോൺസ് പിഎസ്‌ജി കരാർ പുതുക്കുന്നു

Xavi Simons
Xavi Simmons Wants Continue With PSG / John Berry/GettyImages

പിഎസ്‌ജി മധ്യനിര താരം സാവി സിമോൺസ് പിഎസ്‌ജി കരാർ പുതുക്കാൻ തയ്യാറെടുക്കുന്നു. മൂന്നു ക്ലബുകൾ താരത്തിനായി ശ്രമം നടത്തിയെന്നും പിഎസ്‌ജി കരാർ പുതുക്കുകയാണെന്ന് താരം അവരെ അറിയിച്ചുവെന്നും ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit