Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: സുവാരസിനു പകരക്കാരനെ കണ്ടെത്തി അത്ലറ്റികോ, ന്യൂകാസിൽ വമ്പൻ ട്രാൻസ്‌ഫർ പൂർത്തിയാക്കി

Sreejith N
Club Atletico de Madrid v Valencia CF - La Liga Santander
Club Atletico de Madrid v Valencia CF - La Liga Santander / Denis Doyle/GettyImages
facebooktwitterreddit

1. സുവാരസിനു പകരക്കാരനായി എൽഷെ താരത്തെ അത്ലറ്റികോ നോട്ടമിടുന്നു

Lucas Boye
Real Madrid CF v Elche CF - La Liga Santander / Quality Sport Images/GettyImages

ലൂയിസ് സുവാരസ് ക്ലബ് വിട്ടാൽ പകരക്കാരനായി എൽഷെ മുന്നേറ്റനിര താരമായ ലൂക്കാസ് ബോയെയെ അത്ലറ്റികോ മാഡ്രിഡ് നോട്ടമിടുന്നതായി സ്‌പാനിഷ്‌ മാധ്യമം എഎസ് റിപ്പോർട്ടു ചെയ്‌തു. ബാഴ്‌സലോണക്കും ഇരുപത്തിയഞ്ചു വയസുള്ള താൽപര്യമുണ്ടെങ്കിലും റിലീസ് ക്ളോസായ ഇരുപത്തിയഞ്ചു മില്യൺ നൽകി താരത്തെ ടീമിലെത്തിക്കാൻ കഴിയുമെന്ന് അത്ലറ്റികോ പ്രതീക്ഷിക്കുന്നു

2. ഡോണി വാൻ ഡി ബീക്കിനായി ക്രിസ്റ്റൽ പാലസ് രംഗത്ത്

Donny van de Beek
Manchester United v BSC Young Boys: Group F - UEFA Champions League / Robbie Jay Barratt - AMA/GettyImages

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരതാരമായ ഡോണി വാൻ ഡി ബീക്കിനെ ജനുവരിയിൽ സ്വന്തമാക്കാൻ ക്രിസ്റ്റൽ പാലസ് ശ്രമിക്കുന്നതായി ഈവെനിംഗ് സ്റ്റാൻഡേർഡ് റിപ്പോർട്ടു ചെയ്‌തു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരങ്ങൾ കുറഞ്ഞ താരം പ്രീമിയർ ലീഗിൽ തനിക്ക് കഴിവു തെളിയിക്കാനാകുമെന്ന് അറിയിക്കാൻ ക്രിസ്റ്റൽ പാലസിന്റെ ഓഫർ തിരഞ്ഞെടുക്കാൻ സാധ്യതയുണ്ട്.

3. ബ്രൂണോ ഗുയ്മെറാസ് ന്യൂകാസിലിലേക്ക്

Bruno Guimaraes
Olympique Lyonnais v Paris Saint Germain - Ligue 1 Uber Eats / Eurasia Sport Images/GettyImages

ബ്രസീലിയൻ താരമായ ബ്രൂണോ ഗുയ്മെറാസിനായി പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ നൽകിയ ഓഫർ സ്വീകരിക്കാൻ ലിയോൺ തീരുമാനിച്ചതായി ഗോൾ സ്ഥിരീകരിച്ചു. ഏതാണ്ട് നാൽപതു മില്യൺ യൂറോയോളമാണ് താരത്തിനു വേണ്ടി ന്യൂകാസിൽ മുടക്കിയത്. പുതിയ ഉടമകൾ വന്നതിനു ശേഷമുള്ള ന്യൂകാസിലിന്റെ വമ്പൻ സൈനിങ്‌ കൂടിയാണ് ബ്രൂണോയുടെത്.

4. ലൂയിസ് ഡയസിനു ടോട്ടനം ഹോസ്‌പറിലേക്കു ചേക്കേറാൻ താൽപര്യമില്ല

Luis Diaz
Peru v Colombia: Third Place Play Off - Copa America Brazil 2021 / Pedro Vilela/GettyImages

പോർട്ടോയുടെ കൊളംബിയൻ താരമായ ലൂയിസ് ഡയസിന് ടോട്ടനം ഹോസ്പറിലേക്ക് ചേക്കേറാൻ താൽപര്യമില്ല. താരത്തിനു വേണ്ടി സ്‌പർസ് 45 മില്യൺ യൂറോയുടെ ഓഫർ നൽകിയെന്ന് റെക്കോർഡ് റിപ്പോർട്ടു ചെയ്യുന്നു. ലിവർപൂളിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും താരത്തിൽ താൽപര്യമുണ്ട്.

5. ദെലെ അലിക്കായി അഞ്ചു ക്ലബുകൾ രംഗത്ത്

Dele Alli
Tottenham Hotspur v Morecambe: The Emirates FA Cup Third Round / Alex Davidson/GettyImages

ടോട്ടനം ഹോസ്‌പറിൽ അവസരങ്ങൾ കുറഞ്ഞ ദെലെ അലിക്കായി ഏറ്റവും കുറഞ്ഞത് അഞ്ചു പ്രീമിയർ ലീഗ് ക്ലബുകൾ രംഗത്തുണ്ടെന്ന് ഡെയിലി മെയിൽ വ്യക്തമാക്കി. ന്യൂകാസിൽ, ബ്രൈറ്റൻ, ബേൺലി, എവെർട്ടൺ എന്നീ പ്രീമിയർ ലീഗ് ക്ളബുകൾക്കും ജർമൻ ക്ലബായ ഡോർട്മുണ്ടിനുമാണ് താരത്തിൽ താത്പര്യമുള്ളത്.

6. ഏഞ്ചലിന്യോയെ സ്വന്തമാക്കാൻ ഇന്റർ മിലാൻ

Angelino
RB Leipzig v Manchester City: Group A - UEFA Champions League / Boris Streubel/GettyImages

ആർബി ലീപ്‌സിഗ് ഫുൾബാക്കായ ഏഞ്ചലിന്യോയെ ഇന്റർ മിലാൻ ലക്ഷ്യമിടുന്നു. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഡുംഫ്രെയ്‌സിനെ റൈറ്റ് ബാക്കായി കൊണ്ടു വന്ന ഇന്റർ മിലാൻ ജനുവരിയിൽ ലെഫ്റ്റ് ബാക്ക് പൊസിഷനും കരുത്തു കൂട്ടുന്നതിനു വേണ്ടിയാണ് ഏഞ്ചലിന്യോയെ നോട്ടമിടുന്നതെന്ന് ഫിഷാജെസ് റിപ്പോർട്ടു ചെയ്‌തു.

7. ജിന്ററെ ബയേൺ മ്യൂണിക്കിനു വേണം

Matthias Ginter
Hannover 96 v Borussia Mönchengladbach - DFB Cup: Round of Sixteen / Stuart Franklin/GettyImages

ബൊറൂസിയ മൊൻചെൻഗ്ലാഡ്ബാഷ് താരമായ മാത്തിയാസ് ജിന്ററെ ഫ്രീ ട്രാൻസ്‌ഫറിൽ സ്വന്തമാക്കാൻ ബയേൺ മ്യൂണിക്ക്. വരുന്ന ജൂണിൽ കരാർ അവസാനിക്കുന്ന താരത്തിന് നാലു വർഷത്തെ കോൺട്രാക്ടാണ് ബയേൺ വാഗ്‌ദാനം ചെയ്യാൻ പോകുന്നത്. മൊൻചെൻഗ്ലാഡ്ബാഷുമായി പുതിയ കരാർ ഒപ്പിടില്ലെന്ന് ജിന്റർ വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit