Transfers

ട്രാൻസ്‌ഫർ റൗണ്ടപ്പ്: ആർതറിനു ബാഴ്‌സയിൽ തിരിച്ചെത്തണം, സാഞ്ചസിനെ ഇന്റർ ഒഴിവാക്കുന്നു

Sreejith N
Arthur Want Barca Return
Arthur Want Barca Return / Giampiero Sposito/GettyImages
facebooktwitterreddit

1. ആർതറിനു ബാഴ്‌സയിലേക്ക് തിരിച്ചെത്തണം

Genoa CFC v Juventus - Serie A
Arthur Want Barca Return / Getty Images/GettyImages

യുവന്റസ് താരമായ ആർതർ മെലോക്ക് ബാഴ്‌സയിലേക്ക് തിരിച്ചെത്താൻ ആഗ്രഹമുണ്ടെന്ന് ഇറ്റാലിയൻ മാധ്യമം കാൽസിയോമെർകാടോ റിപ്പോർട്ടു ചെയ്യുന്നു. അതേസമയം വമ്പൻ പ്രതിഫലം വാങ്ങുന്ന താരത്തിനായി ആഴ്‌സണൽ. മൊണാക്കോ ക്ലബുകളാണ് രംഗത്തുള്ളത്.

2. ഇന്റർ മിലാൻ സാഞ്ചസിനെ ഒഴിവാക്കുന്നു

Alexis Sanchez
Inter To Sell Alexis Sanchez / Marco Canoniero/GettyImages

ഇന്റർ മിലാൻ അലക്‌സിസ് സാഞ്ചസിനെ ഒഴിവാക്കാൻ ഒരുങ്ങുന്നതായി ഗസറ്റ ഡെല്ല സ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നു. പൗളോ ഡിബാലയെ സ്വന്തമാക്കാനുള്ള ഇന്ററിന്റെ ശ്രമങ്ങൾ നടന്നില്ലെങ്കിലും ചിലിയൻ താരം അടുത്ത സീസണിലെ പദ്ധതികളിൽ ഇല്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സീക്കോയെയും വിൽക്കാൻ അവർക്ക് താൽപര്യമുണ്ട്.

3. ലെനോക്കായി ഫുൾഹാം രംഗത്ത്

Bernd Leno
Fulham Want Leno / James Gill - Danehouse/GettyImages

ആഴ്‌സണൽ ഗോൾകീപ്പർ ബർണാഡ് ലെനോയെ ടീമിന്റെ ഭാഗമാക്കാൻ ഫുൾഹാം ശ്രമം നടത്തുന്നതായി ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തി. ബാഴ്‌സലോണ ഗോൾകീപ്പർ നെറ്റോയിലും അവർക്ക് താൽപര്യമുണ്ട്.

4. പിഎസ്‌ജി താരത്തിനായി ന്യൂകാസിൽ

Julian Draxler
Newcastle Want Draxler / Markus Gilliar - GES Sportfoto/GettyImages

പിഎസ്‌ജിയുടെ ജർമൻ മുന്നേറ്റനിര താരമായ ജൂലിയൻ ഡ്രാക്‌സ്‌ലറെ സ്വന്തമാക്കാൻ ന്യൂകാസിൽ യുണൈറ്റഡ് ശ്രമം നടത്തുന്നതായി ലെ10 സ്പോർട്ട് വെളിപ്പെടുത്തുന്നു. താരത്തിന്റെ ഏജന്റുമായി പ്രീമിയർ ലീഗ് ക്ലബ് ചർച്ചകൾ ആരംഭിച്ചുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

5. ഫിർമിനോക്കായി ഓഫറുമായി യുവന്റസ്

Roberto Firmino
Juventus Want Firmino / Boris Streubel/GettyImages

ഇറ്റാലിയൻ മാധ്യമമായ ടുട്ടോ സ്പോർട്ടിൻെറ റിപ്പോർട്ടുകൾ പ്രകാരം ലിവർപൂൾ മുന്നേറ്റനിര താരം റോബർട്ടോ ഫിർമിനോക്ക് ജുവന്റസ്‌ ഓഫർ നൽകി. അടുത്ത സീസണിൽ ലിവർപൂളിൽ അവസരങ്ങൾ കുറയുമെന്നുറപ്പുള്ള താരത്തിന് 23 മില്യൺ യൂറോയാണ് യുവന്റസ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌.

facebooktwitterreddit