Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: റയൽ മാഡ്രിഡ് സ്‌ട്രൈക്കറെ ആഴ്‌സണലിനു വേണം, മുൻതാരത്തെ ചെൽസി തിരിച്ചെത്തിക്കാൻ ശ്രമിക്കുന്നു

Sreejith N
Real Madrid CF v Elche CF - La Liga Santander
Real Madrid CF v Elche CF - La Liga Santander / Quality Sport Images/GettyImages
facebooktwitterreddit

1. ലൂക്ക ജോവിച്ചിനെ ലക്ഷ്യമിട്ട് ആഴ്‌സണൽ

Luka Jovic
Elche v Real Madrid - Copa Del Rey / Aitor Alcalde Colomer/GettyImages

ദുസൻ വ്ലാഹോവിച്ച് യുവന്റസിലേക്ക് ചേക്കേറാനുള്ള സാധ്യത വർധിച്ചതോടെ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ തന്നെ പുതിയ സ്‌ട്രൈക്കറെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് ആഴ്‌സണൽ. ദി സണിന്റെ റിപ്പോർട്ടുകൾ പ്രകാരം റയൽ മാഡ്രിഡിൽ കളിക്കുന്ന സെർബിയയുടെ തന്നെ സ്‌ട്രൈക്കറായ ലൂക്ക ജോവിച്ചിനെയാണ് ആഴ്‌സണൽ ജനുവരിയിൽ സ്വന്തമാക്കാൻ ശ്രമിക്കുന്നത്.

2. എമേഴ്‌സണു വേണ്ടി അവസാനശ്രമം നടത്താൻ ചെൽസി

Emerson Palmieri Dos Santos
Paris Saint Germain v Olympique Lyonnais - Ligue 1 Uber Eats / Catherine Steenkeste/GettyImages

ഇറ്റാലിയൻ ഫുൾ ബാക്കായ എമേഴ്‌സൺ പാൽമേരിയെ ക്ലബ്ബിലേക്ക് തിരിച്ചെത്തിക്കാൻ ചെൽസി അവസാനശ്രമം നടത്താൻ ഒരുങ്ങുന്നതായി ഫുട്ബോൾ ലണ്ടന്റെ റിപ്പോർട്ട് വ്യക്തമാക്കി. ബെൻ ചിൽവെൽ പരിക്കേറ്റു പുറത്തായതിനു പകരക്കാരനായാണ് നിലവിൽ ലിയോണിൽ കളിക്കുന്ന പാൽമേരിയെ ചെൽസി ലോണിൽ സ്വന്തമാക്കാൻ ചെൽസി ശ്രമിക്കുന്നത്.

3. ടെല്ലെസിനു വിലയിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്

Alex Telles
Manchester United v West Ham United - Premier League / Visionhaus/GettyImages

ബ്രസീലിയൻ ഫുൾബാക്കായ അലക്‌സ് ടെല്ലെസിനു മാഞ്ചസ്റ്റർ യുണൈറ്റഡ് 13 മില്യൺ പൗണ്ട് വിലയിട്ടതായി ലാ ഇന്റെരിസ്റ്റ വ്യക്തമാക്കുന്നു. 2020ല സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പോർട്ടോയിൽ നിന്നും പ്രീമിയർ ലീഗിലെത്തിയ താരത്തിനായി ബാഴ്‌സലോണ, ഇന്റർ മിലാൻ എന്നീ ക്ലബുകൾ രംഗത്തുണ്ട്.

4. ലെനോക്ക് ആഴ്‌സണൽ വിടണം

Bernd Leno
Arsenal v Sunderland - Carabao Cup Quarter Final / Julian Finney/GettyImages

ജനുവരി ട്രാൻസ്‌ഫർ ജാലകം അവസാനിക്കുന്നതിനു മുൻപേ ആഴ്‌സണൽ വിടാൻ ബെർണാഡ് ലെനോ ഒരുങ്ങുന്നതായി ഫുട്ബോൾ ലണ്ടന്റെ റിപ്പോർട്ട്. റാംസ്‌ദലെ ക്ലബിനൊപ്പം മികച്ച പ്രകടനം നടത്തുന്നതിനാൽ അവസരങ്ങൾ നഷ്‌ടമായ താരം സ്ഥിരമായി കളിക്കുന്നതിനു വേണ്ടിയാണ് ആഴ്‌സണൽ വിടുന്നത്.

5. ന്യൂകാസിലിനെ മറികടന്ന് ഗോസെൻസിനെ സ്വന്തമാക്കാൻ ഇന്റർ മിലാൻ

Robin Gosens
Robin Gosens of Atalanta Bc during warm up before the Serie... / Marco Canoniero/GettyImages

ന്യൂകാസിൽ യുണൈറ്റഡ് ലക്ഷ്യമിട്ടുള്ള ജർമൻ ലെഫ്റ്റ് ബാക്കായ റോബിൻ ഗോസെൻസിനെ സ്വന്തമാക്കാൻ ഇന്റർ മിലാനും രംഗത്ത്. അറ്റലാന്റയുമായി താരത്തിനു വേണ്ടിയുള്ള ചർച്ചകൾ ഇന്റർ മിലാൻ ഉടനെ ആരംഭിക്കുമെന്ന് ട്രാൻസ്‌ഫർ വിദഗ്‌ദനായ ഫാബ്രിസിയോ റൊമാനൊ വ്യക്തമാക്കി.

6. ബെയ്‌ലിയെ ലോണിൽ സ്വന്തമാക്കാൻ എസി മിലാൻ

Eric Bailly
Leicester City v Manchester United - Premier League / James Williamson - AMA/GettyImages

മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധതാരം എറിക്ക് ബെയ്‌ലിയെ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിലെത്തിക്കാൻ ഇറ്റാലിയൻ ക്ലബായ എസി മിലാൻ ശ്രമങ്ങൾ തുടരുന്നു. സിമോൺ ക്യർ പരിക്കു പറ്റി പുറത്തു പോയതിനെ തുടർന്നാണ് ലീഗിൽ മികച്ച പ്രകടനം നടത്തുന്ന എസി മിലാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനായി രംഗത്തു വന്നതെന്ന് ഫൂട്ട്മെർകാടോ പറയുന്നു.

7. ഗോമസിനെ വിൽക്കാനില്ലെന്ന് ലിവർപൂൾ

Joe Gomez
Liverpool v Leicester City - Carabao Cup Quarter Final / Alex Livesey - Danehouse/GettyImages

പ്രതിരോധതാരമായ ജോ ഗോമസിനു വേണ്ടിയുള്ള ആസ്റ്റൺ വില്ലയുടെ നീക്കങ്ങൾ പൂർണമായും തള്ളിക്കളഞ്ഞ് ലിവർപൂൾ. ഫുട്ബോൾ ഇൻസൈഡറിന്റെ റിപ്പോർട്ട് പ്രകാരം വിന്റർ ട്രാൻസ്‌ഫർ ജാലകത്തിൽ ഇംഗ്ലണ്ട് താരത്തെ വിൽക്കാൻ താൽപര്യമില്ലെന്ന് ലിവർപൂൾ വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit