Transfers

ട്രാൻസ്‌ഫർ റൗണ്ടപ്പ്: പിഎസ്‌ജിയിലേക്ക് ചേക്കേറാൻ സ്‌ക്രിനിയറിനു സമ്മതം, ബാഴ്‌സലോണ കവാനിയെ ലക്ഷ്യമിടുന്നു

Sreejith N
 Skriniar Want PSG Move
Skriniar Want PSG Move / Jonathan Moscrop/GettyImages
facebooktwitterreddit

1. പിഎസ്‌ജിയിലേക്ക് ചേക്കേറാൻ സമ്മതം മൂളി സ്‌ക്രിനിയർ

Milan Skriniar
Milan Skriniar Want PSG Move / Nicolò Campo/GettyImages

ഇറ്റാലിയൻ മാധ്യമം ഗസറ്റ ഡെല്ല സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം ഇന്റർ മിലാൻ പ്രതിരോധതാരം മിലൻ സ്‌ക്രിനിയർ പിഎസ്‌ജിയിലേക്ക് ചേക്കേറാൻ സമ്മതം മൂളി. അറുപതു മില്യൺ യൂറോയാണ് താരത്തിനായി പിഎസ്‌ജി വാഗ്‌ദാനം ചെയ്യുന്നതെങ്കിലും സാമ്പത്തികപ്രതിസന്ധിയിലുള്ള ഇന്റർ മിലാൻ എൺപതു മില്യനാണ് ആവശ്യപ്പെടുന്നത്.

2. ബാഴ്‌സലോണ കവാനിയെ ലക്ഷ്യമിടുന്നു

Edinson Cavani
Barcelona Want Cavani / Agencia Gamba/GettyImages

യുറുഗ്വായ് സ്‌ട്രൈക്കറായ എഡിസൺ കവാനിയെ ബാഴ്‌സ ലക്ഷ്യമിടുന്നതായി ഫിഷാജെസ് റിപ്പോർട്ടു ചെയ്യുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ അവസാനിച്ച കവാനി നിലവിൽ ഫ്രീ ഏജന്റാണ്. ലെവൻഡോസ്‌കിയെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലാവും ബാഴ്‌സലോണ കവാനിക്കു വേണ്ടിയുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുക.

3. ഡീപേയുടെ ഭാവിയറിയാൻ ജൂലൈ വരെ കാത്തിരിക്കണം

UEFA Nations League - League Path Group 4"The Netherlands v Wales"
Depay's Future Will Be Decided On July / ANP/GettyImages

നെതർലാൻഡ്‌സ് മുന്നേറ്റനിര താരമായ മെംഫിസ് ഡീപേയുടെ ഭാവിയറിയാൻ ജൂലൈ വരെ കാത്തിരിക്കണം. ഒസ്മാനെ ഡെംബലെയുടെ കരാർ പുതുക്കുന്നതും അൻസു ഫാറ്റി ശാരീരികക്ഷമത വീണ്ടെടുക്കുമോയെന്നതും ലെവൻഡോസ്‌കി ട്രാൻസ്‌ഫറും പരിഗണിച്ചതിനു ശേഷമായിരിക്കും താരം തുടരുമോയെന്ന കാര്യത്തിൽ തീരുമാനം എടുക്കുകയെന്ന് സ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നു.

4. മോയ്‌സ്‌ കീനിനു വേണ്ടി നോട്ടിങ്ഹാം ഫോറസ്റ്റും ഫുൾഹാമും രംഗത്ത്

Moise Kean
Nottingham, Fulham Want Moise Kean / Jonathan Moscrop/GettyImages

യുവന്റസ് മുന്നേറ്റനിര താരമായ മോയ്‌സ്‌ കീനിനു വേണ്ടി നോട്ടിങ്ഹാം ഫോറസ്റ്റും ഫുൾഹാമും രംഗത്തുണ്ടെന്ന് ഇറ്റാലിയൻ ജേർണലിസ്റ്റ് ജിയാൻലൂക്ക ഡി മാർസിയോ വെളിപ്പെടുത്തുന്നു. പിഎസ്‌ജിയിൽ ലോണിൽ കളിച്ചിരുന്ന താരം കൂടുതൽ അവസരങ്ങൾ ലഭിക്കാൻ യുവന്റസ് വിടാൻ തയ്യാറാണ്.

5. എൻസോ ഫെർണാണ്ടസ് ബെൻഫിക്കയിൽ

Enzo Fernández
Benfica Confirm Enzo Fernández Transfer / Luciano Bisbal/GettyImages

റിവർപ്ലേറ്റ് താരമായ എൻസോ ഫെർണാണ്ടസ് പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയിൽ ചേർന്നതായി ക്ലബ് സ്ഥിരീകരിച്ചു. അഞ്ചു വർഷത്തെ കരാറാണ് ഇരുപത്തിയൊന്നു വയസുള്ള താരം ബെൻഫിക്കയുമായി ഒപ്പിട്ടത്. പത്ത് മില്യണും അതിനൊപ്പം എട്ടു മില്യണിന്റെ ആഡ് ഓണുകളുമാണ് കരാറിലുള്ളത്.

6. റഫിന്യ ആഴ്‌സണലിനെയും ടോട്ടനത്തെയും തഴയാനൊരുങ്ങുന്നു

Raphinha
Raphinha To Snub Arsenal, Tottenham / Craig Mercer/MB Media/GettyImages

ലീഡ്‌സ് യുണൈറ്റഡിന്റെ ബ്രസീലിയൻ വിങ്ങറായ റഫിന്യ ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്നുവെന്ന് സ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നു. കാറ്റലൻ ക്ലബിലേക്ക് ചേക്കേറാൻ വേണ്ടി ആഴ്‌സണൽ, ടോട്ടനം എന്നീ ക്ലബുകളുടെ ഓഫർ താരം തഴയുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

7. എറിക്‌സനു മുന്നിലുള്ളത് മാഞ്ചസ്റ്റർ യുണൈറ്റഡും ബ്രെന്റഫോഡും

Christian Eriksen
Eriksen To Choose Between Man Utd And Brentford / James Williamson - AMA/GettyImages

സ്കൈ സ്പോർട്ട്സിന്റെ റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡും ബ്രെന്റഫോഡ് എന്നീ ക്ലബുകളിൽ ഒന്നിലേക്കാവും ഡാനിഷ് താരം ക്രിസ്റ്റ്യൻ എറിക്‌സൺ ചേക്കേറുക. രണ്ടു ക്ലബുകളും മികച്ച ഓഫറാണ് താരത്തിനു മുന്നിൽ വെച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit