ട്രാൻസ്‌ഫർ റൗണ്ടപ്പ്: പരഡെസിനായി യുവന്റസ് ശ്രമങ്ങൾ തുടരുന്നു, ടാഗ്ലിയാഫികോ പുതിയ ക്ളബിലെത്തി

Juventus Want Paredes
Juventus Want Paredes / MAURO PIMENTEL/GettyImages
facebooktwitterreddit

1. പരഡെസിനായി യുവന്റസ് ശ്രമങ്ങൾ തുടരുന്നു

Leandro Paredes
Juventus Want Paredes / Alex Pantling/GettyImages

പിഎസ്‌ജിയുടെ അർജന്റീനിയൻ മധ്യനിര താരമായ ലിയാൻഡ്രോ പരഡെസിനായി യുവന്റസ് ഇപ്പോഴും ശ്രമങ്ങൾ തുടരുന്നതായി ഇറ്റാലിയൻ മാധ്യമം ടുട്ടോസ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നു. ഇതിനായി ആരോൺ റാംസിയെയും ആർതറിനെയും ഒഴിവാക്കാൻ അവർ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

2. ടാഗ്ലിയാഫികോ ലിയോണിലേക്ക് ചേക്കേറി

അർജന്റീന ലെഫ്റ്റ് ബാക്കായ നിക്കോളാസ് ടാഗ്ലിയാഫിക്കോ അയാക്‌സിൽ നിന്നും ഫ്രഞ്ച് ക്ലബായ ലിയോണിലേക്ക് ചേക്കേറി. 2025 വരെയുള്ള കരാറിൽ താരത്തെ സ്വന്തമാക്കിയത് ലിയോൺ സ്ഥിരീകരിച്ചിട്ടുണ്ട്.

3. ആഴ്‌സണൽ സാക്കയുടെ കരാർ പുതുക്കാൻ ഒരുങ്ങുന്നു

Bukayo Saka
Arsenal To Extend With Bukayo Saka / Trevor Ruszkowski/ISI Photos/GettyImages

ആഴ്‌സണൽ താരമായ ബുക്കായോ സാക്കക്ക് ദീർഘകാല കരാർ ക്ലബ് വാഗ്‌ദാനം ചെയ്‌തതായി ഡെയിലി മെയിൽ റിപ്പോർട്ടു ചെയ്‌തു. നിലവിൽ രണ്ടു വർഷത്തെ കരാർ ബാക്കിയുള്ള താരം അതു പുതുക്കുന്നതോടെ ക്ലബിലെ ഏറ്റവുമുയർന്ന പ്രതിഫലം വാങ്ങുന്ന കളിക്കാരിലൊരാളാകും.

4. ടവാരസിനായി അറ്റലാന്റയും രംഗത്ത്

ആഴ്‌സണൽ താരമായ നുനോ ടവാരസിനായി ഇറ്റാലിയൻ ക്ലബായ അറ്റലാന്റയും രംഗത്തുണ്ടെന്ന് ഫാബ്രിസിയോ റൊമാനോ വ്യക്തമാക്കുന്നു. ബ്രൈട്ടണും ലക്ഷ്യമിട്ടുള്ള താരത്തെ ലോണിൽ സ്വന്തമാക്കാനുള്ള നീക്കങ്ങളാണ് ഇറ്റാലിയൻ ക്ലബ് നടത്തുന്നത്.

5. ബെലോട്ടിക്കായി മൂന്നു പ്രീമിയർ ലീഗ് ക്ലബുകൾ രംഗത്ത്

Andrea Belotti
Three Premier League Clubs Want Belotti / Claudio Villa/GettyImages

ദി സണിന്റെ റിപ്പോർട്ടുകൾ പ്രകാരം ടോറിനോ താരമായ ആന്ദ്രേ ബലൊട്ടിക്കായി മൂന്നു പ്രീമിയർ ലീഗ് ക്ലബുകൾ രംഗത്ത്. ഏഴു വർഷമായി ടോറിനോക്കൊപ്പമുള്ള താരം അടുത്ത സീസണിൽ ഫ്രീ ഏജന്റാകാൻ പോവുകയാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.