Transfers

ട്രാൻസ്‌ഫർ റൗണ്ടപ്പ്: സുവാരസിനെ ബാഴ്‌സലോണ തിരികെയെത്തിക്കാൻ ശ്രമിക്കുന്നു, റയൽ മാഡ്രിഡിന് ബാരല്ലയെ വേണം

Sreejith N
Barcelona Want Luis Suarez
Barcelona Want Luis Suarez / Aitor Alcalde Colomer/GettyImages
facebooktwitterreddit

1. സുവാരസിനെ തിരികെയെത്തിക്കുന്നത് ബാഴ്‌സലോണ പരിഗണിക്കുന്നു

Luis Suarez
Barcelona Want Luis Suarez / Quality Sport Images/GettyImages

ലൂയിസ് സുവാരസിനെ തിരികെയെത്തിക്കുന്നത് ബാഴ്‌സ പരിഗണിക്കുന്നതായി കാറ്റലൻ മാധ്യമമായ സ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നു. ലെവൻഡോസ്‌കിയാണ് പ്രധാന ലക്ഷ്യമെങ്കിലും ബയേൺ മ്യൂണിക്കിൽ നിന്നും താരത്തെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ സുവാരസിനെ ടീമിലെത്തിക്കാനാണ് ബാഴ്‌സലോണ കരുതുന്നത്. യുറുഗ്വായ് താരത്തിനും ബാഴ്‌സയിലേക്ക് തിരിച്ചു വരാൻ താൽപര്യമുണ്ട്.

2. നിക്കോളോ ബാരല്ലക്കായി രണ്ടു താരങ്ങളെ വിട്ടുകൊടുക്കാൻ റയൽ മാഡ്രിഡ്

Nicolo Barella
Real Madrid Want Nicolo Barella / Claudio Villa/GettyImages

ഇന്റർ മിലാൻ താരമായ നിക്കോളോ ബാരല്ലയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് രണ്ടു കളിക്കാരെ വിട്ടുകൊടുക്കാൻ തയ്യാറെന്ന് കാൽസിയോമെർകാടോവെബ് റിപ്പോർട്ടു ചെയ്യുന്നു. ഇറ്റാലിയൻ മിഡ്‌ഫീൽഡർക്കായി ഡാനി സെബയോസ്, നാച്ചോ എന്നിവരെ നൽകാനാണ് റയൽ മാഡ്രിഡ് ഒരുങ്ങുന്നത്.

3. ഡി ജോങിനായുള്ള ഓഫർ വർധിപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

Frenkie De Jong
Man Utd To Increase Offer For De Jong / James Williamson - AMA/GettyImages

ബാഴ്‌സലോണ മധ്യനിര താരം ഫ്രാങ്കീ ഡി ജോംഗിനു വേണ്ടിയുള്ള ഓഫർ വധിപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നതായി മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ് വെളിപ്പെടുത്തി. നേരത്തെ നൽകിയ 60 മില്യൺ യൂറോയുടെ ഓഫറാണ് യുണൈറ്റഡ് വർധിപ്പിക്കാൻ തയ്യാറെടുക്കുന്നത്. അതേസമയം താരത്തിനായി 75 മില്യൺ യൂറോയാണ് ബാഴ്‌സലോണ പ്രതീക്ഷിക്കുന്നത്.

4. ഗബ്രിയേൽ ജീസസ് ആഴ്‌സണലിലേക്കു തന്നെ

Gabriel Jesus
Gabriel Jesus To Arsenal / James Gill - Danehouse/GettyImages

മാഞ്ചസ്റ്റർ സിറ്റി താരമായ ഗബ്രിയേൽ ജീസസ് ആഴ്‌സണൽ ട്രാൻസ്‌ഫർ പൂർത്തിയാക്കാൻ തയ്യാറെടുക്കുന്നു. ടോട്ടനവും താരത്തിനായി രംഗത്തുണ്ടായിരുന്നു എങ്കിലും ബ്രസീലിയൻ താരം ആഴ്‌സണലിലേക്ക് ചേക്കേറാനാണ് താൽപര്യപ്പെടുന്നതെന്ന് ഈവെനിംഗ് സ്റ്റാൻഡേർഡ് വെളിപ്പെടുത്തുന്നു. അതേസമയം സ്‌പർസ് റഫിന്യ, റിച്ചാർലിസൺ എന്നിവരെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട്.

5. പെപ്പെക്ക് ആഴ്‌സണൽ വിടണം

Nicolas Pepe
Nicolas Pepe Want To Leave Arsenal / Mike Hewitt/GettyImages

നിക്കോളാസ് പെപ്പെക്ക് ആഴ്‌സണൽ വിടണം. വമ്പൻ തുകയുടെ ട്രാൻസ്‌ഫറിൽ ആഴ്‌സണലിൽ എത്തിയ താരത്തിന് മികച്ച പ്രകടനം നടത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് താരം മറ്റു ക്ലബുകളിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്നതെന്ന് ഫുട്ബോൾ ലണ്ടൻ വെളിപ്പെടുത്തി.

6. പോഗ്ബ യുവന്റസിലേക്ക് തിരികെത്തും

Paul Pogba
Pogba Close To Return Juventus / Robbie Jay Barratt - AMA/GettyImages

പോൾ പോഗ്ബ യുവന്റസിലേക്ക് തിരികെയെത്തും. ഫ്രഞ്ച് താരവുമായി ഇറ്റാലിയൻ ക്ലബ് കരാർ ചർച്ചകൾ നടത്തിയത് പൂർത്തിയായെന്നും ചെറിയ ചില കാര്യങ്ങൾ മാത്രമേ അതിൽ ധാരണയിൽ എത്താനുള്ളൂവെന്നും ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തുന്നു. ജൂലൈയിൽ ട്രാൻസ്‌ഫർ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ.

7. ഡീൻ ഹെൻഡേഴ്‌സനു വേണ്ടി നോട്ടിങ്ഹാം ഫോറസ്റ്റ് രംഗത്ത്

Dean Henderson
Nottingham Forrest Want Dean Henderson / Matthew Ashton - AMA/GettyImages

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പറായ ഡീൻ ഹെൻഡേഴ്‌സനെ സ്വന്തമാക്കാൻ നോട്ടിങ്ഹാം ഫോറസ്റ്റ് രംഗത്ത്. ലോണിൽ ടീമിലെത്തിക്കുന്ന താരത്തെ സ്ഥിരം കരാറിൽ സ്വന്തമാക്കാൻ ഉടമ്പടി വെക്കാൻ നോട്ടിംഗ്ഹാമിന് താൽപര്യമുണ്ടെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് അതിനു തയ്യാറല്ലെന്ന് എക്‌സ്പ്രസ്സ് സ്പോർട്ട് വെളിപ്പെടുത്തുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit