ട്രാൻസ്ഫർ റൗണ്ടപ്പ്: ഇകാർഡി പിഎസ്ജിയിൽ തുടരും, ഡീപേയെ ന്യൂകാസിൽ ലക്ഷ്യമിടുന്നു


1. ഇകാർഡി പിഎസ്ജിയിൽ തുടരും
അർജന്റീന മുന്നേറ്റനിര താരമായ മൗറോ ഇകാർഡി പിഎസ്ജിയിൽ തന്നെ തുടരുമെന്ന് ഫൂട്ട്മെർകാടോ റിപ്പോർട്ടു ചെയ്യുന്നു. മുൻ ഇന്റർ മിലാൻ താരത്തെ ഒഴിവാക്കാൻ പിഎസ്ജിക്ക് താൽപര്യമുണ്ടെങ്കിലും നിലവിൽ ക്ലബ് വിടുന്നതിനെക്കുറിച്ച് ഇകാർഡി ചിന്തിക്കുന്നില്ല.
2. ഡീപേയെ ന്യൂകാസിൽ യുണൈറ്റഡ് നോട്ടമിടുന്നു
ബാഴ്സലോണ താരമായ മെംഫിസ് ഡീപേയെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡ് ലക്ഷ്യമിടുന്നതായി സ്പോർട്ട് റിപ്പോർട്ടു ചെയ്തു. ഡച്ച് താരത്തെ ഒഴിവാക്കാൻ ബാഴ്സലോണക്ക് വളരെയധികം താല്പര്യമുണ്ട്.
3. ബ്രയാൻ ബ്രോബറി അയാക്സിൽ തിരിച്ചെത്തി
Welcome back to your club ♥️
— AFC Ajax (@AFCAjax) July 22, 2022
ബ്രയാൻ ബ്രോബറിയെ അയാക്സ് വീണ്ടും സ്വന്തമാക്കി. 2027 വരെയുള്ള കരാറിലാണ് ലീപ്സിഗിൽ നിന്നും ഇരുപതു വയസുള്ള താരത്തെ ഡച്ച് ചാമ്പ്യന്മാർ സ്വന്തമാക്കിയത്.
4. സെയിന്റ് മാക്സിമിനെ ചെൽസി നോട്ടമിടുന്നു
ന്യൂകാസിൽ യുണൈറ്റഡ് വിങ്ങറായ സെയിന്റ് മാക്സിമിനെ ചെൽസി നോട്ടമിടുന്നുണ്ടെന്ന് ദി അത്ലറ്റിക് റിപ്പോർട്ടു ചെയ്യുന്നു. ന്യൂകാസിൽ യുണൈറ്റഡ് നാൽപതു മില്യൺ വിലയിട്ടിട്ടുള്ള താരത്തിൽ ടോട്ടനത്തിനും താൽപര്യമുണ്ട്.
5. മാർഷ്യൽ യുണൈറ്റഡിൽ തുടരും
ഫ്രഞ്ച് മുന്നേറ്റനിര താരമായ ആന്റണി മാർഷ്യൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരും. പ്രീ സീസണിലെ മൂന്നു മത്സരങ്ങളിലും ഗോൾ നേടിയ താരത്തെ നിലനിർത്താനാണ് എറിക് ടെൻ ഹാഗ് ഒരുങ്ങുന്നതെന്ന് മിറർ റിപ്പോർട്ടു ചെയ്തു.
6. സ്കമാക്കായെ സ്വന്തമാക്കാൻ വെസ്റ്റ് ഹാം ഒരുങ്ങുന്നു
സാസുവോളോ താരമായ സ്കമാക്കായെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ വെസ്റ്റ് ഹാം സ്വന്തമാക്കാൻ തയ്യാറെടുക്കുന്നതായി സ്കൈ സ്പോർട്ട്സ് വെളിപ്പെടുത്തി. പിഎസ്ജിയും ഉന്നം വെച്ചിരുന്ന താരത്തിനായി മുപ്പതു മില്യനും ആഡ് ഓണുകളുമാണ് വെസ്റ്റ് ഹാം നൽകാൻ ഒരുങ്ങുന്നത്.
7. ഡ്വിക്ക് ഗെയ്ൽ ന്യൂകാസിൽ വിട്ടു
🤝 #NUFC can confirm that Dwight Gayle has joined Stoke City on a permanent deal.
— Newcastle United FC (@NUFC) July 22, 2022
We would like to thank @dwightgayle for his contribution to Newcastle United over the past six years and wish him all the very best for the future.
⚫️⚪️
ആറു വർഷമായി ക്ലബിനൊപ്പമുള്ള മുന്നേറ്റനിര താരം ഡ്വിറ്റ് ഗെയ്ൽ ന്യൂകാസിൽ യുണൈറ്റഡ് വിട്ടതായി ക്ലബ് സ്ഥിരീകരിച്ചു. മുപ്പത്തിരണ്ട് വയസുള്ള താരം സ്റ്റോക്ക് സിറ്റിയിലേക്കാണ് ചേക്കേറിയിരിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.