ട്രാൻസ്ഫർ റൗണ്ടപ്പ്: നാഹ്വൽ മോളിന അത്ലറ്റികോ മാഡ്രിഡിലേക്ക്, ലപോർട്ടെ ബാഴ്സയുടെ റഡാറിൽ


1. അർജന്റീന താരം മോളിന അത്ലറ്റികോ മാഡ്രിഡിലേക്ക്
Nahuel Molina will be unveiled as new Atletico Madrid player in the next days, full agreement in place with Udinese and paperworks being prepared - here we go confirmed. ⚪️🔴🇦🇷 #Atleti
— Fabrizio Romano (@FabrizioRomano) July 21, 2022
Nehuen Pérez will be included in the deal as he's now joining Udinese. pic.twitter.com/nrUOWjCGkv
അർജന്റീന ഫുൾ ബാക്കായ നാഹ്വൽ മോളിന അത്ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറുന്നതിനരികെ. യുഡിനസ് താരമായ മോളിനയുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട പേപ്പർ വർക്കുകൾ അവസാനിച്ചാലുടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തി. മോളിന അത്ലറ്റികോ മാഡ്രിഡിലെത്തുമ്പോൾ നെഹ്വൻ പെരസ് യുഡിനസിലേക്ക് ചേക്കേറും.
2. അയ്മെറിക്ക് ലപോർട്ടയെ ബാഴ്സലോണ നോട്ടമിടുന്നു
ഫിഷാജസിന്റെ റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ സിറ്റി പ്രതിരോധതാരമായ അയ്മെറിക്ക് ലപോർട്ടയെ ബാഴ്സലോണ നോട്ടമിടുന്നു. സെവിയ്യ താരമായ ജൂൾസ് കൂണ്ടെയെയാണ് ബാഴ്സലോണ നോട്ടമിട്ടിരുന്നതെങ്കിലും ഫ്രഞ്ച് താരം ചെൽസിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതു കൊണ്ടാണ് ബാഴ്സ ലപോർട്ടയിലേക്ക് ശ്രദ്ധ തിരിച്ചത്.
3. സാനിയോളോയെ സ്വന്തമാക്കാൻ ടോട്ടനം ഓഫർ നൽകാനൊരുങ്ങുന്നു
റോമ താരമായ നിക്കോളോ സാനിയോളോയെ സ്വന്തമാക്കാൻ ഒരു താരത്തെയും നിശ്ചിതതുകയും നൽകാൻ ടോട്ടനം ഓഫർ നൽകാനൊരുങ്ങുന്നതായി 90Min മനസിലാക്കുന്നു. യുവന്റസും ലക്ഷ്യമിട്ടുള്ള താരത്തിനായി ജോ റോഡനെയാണ് ടോട്ടനം വിട്ടു കൊടുക്കാൻ ഒരുങ്ങുന്നത്.
4. മൊറീബയെ ലീപ്സിഗ് ഒഴിവാക്കുന്നു
RB Leipzig are prepared to let Ilaix Moriba leave the club this summer but only on loan move. Talks now in progress to find best solution. 🔴⚪️ #RBLeipzig
— Fabrizio Romano (@FabrizioRomano) July 20, 2022
No negotiations ongoing with Ajax despite rumours, as of now. pic.twitter.com/KGMGBQBVqI
മുൻ ബാഴ്സലോണ താരമായ ഐലക്സ് മൊറീബയെ ജർമൻ ക്ലബായ ആർബി ലീപ്സിഗ് ഒഴിവാക്കാൻ തയ്യാറെടുക്കുന്നു. ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ടുകൾ പ്രകാരം ലോണിലാണ് താരത്തെ വിട്ടു നൽകാൻ ലീപ്സിഗ് ഒരുങ്ങുന്നത്. ആയാക്സിനു താരത്തിൽ താൽപര്യമുണ്ട്.
5. ബ്രോജ ചെൽസി വിട്ടേക്കില്ല
സ്ട്രൈക്കറായ അർമാൻഡോ ബ്രോജ ചെൽസിയിൽ തന്നെ തുടരാൻ സാധ്യത. കോട്ട്ഓഫ്സൈഡിന്റെ റിപ്പോർട്ടുകൾ പ്രകാരം പരിശീലകനായ ടുഷെൽ താരത്തെ നിലനിർത്താൻ തന്റെ എല്ലാ അധികാരവും ഉപയോഗിച്ചേക്കും. കഴിഞ്ഞ സീസണിൽ സൗത്താംപ്ടണിൽ ലോണിൽ കളിച്ച താരം മികച്ച പ്രകടനം നടത്തിയിരുന്നു.
6. ടാവരസിനെ ബ്രൈറ്റൻ നോട്ടമിടുന്നു.
ആഴ്സണൽ ലെഫ്റ്റ് ബാക്കായ നുനോ ടവരസിനെ ബ്രൈറ്റൻ സ്വന്തമാക്കാൻ ശ്രമം നടത്തുന്നതായി പോർച്ചുഗീസ് ഔട്ട്ലെറ്റ് ഓജോഗോ റിപ്പോർട്ടു ചെയ്തു. സിൻചെങ്കോ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ആഴ്സണലിൽ എത്തുമെന്നതിനാൽ ആഴ്സണൽ പോർച്ചുഗൽ താരത്തെ വിട്ടുകൊടുക്കാൻ സാധ്യതയുണ്ട്.
7. ഗ്രിമാൾഡോയെ മാഞ്ചസ്റ്റർ സിറ്റിക്ക് ഓഫർ ചെയ്തു
ഐന്യൂസിന്റെ റിപ്പോർട്ടുകൾ പ്രകാരം അലക്സാൻഡ്രോ ഗ്രിമാൾഡോ മാഞ്ചസ്റ്റർ സിറ്റിക്ക് ഓഫർ ചെയ്യപ്പെട്ടു. ഒരു ലെഫ്റ്റ് ബാക്കിനെ തേടുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ പ്രധാനപരിഗണന കുകുറയ്യ ആണെങ്കിലും അമ്പതു മില്യനാണ് ബ്രൈറ്റൻ ആവശ്യപ്പെടുന്ന തുക.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.