ട്രാൻസ്‌ഫർ റൗണ്ടപ്പ്: ഡിബാല ട്രാൻസ്‌ഫർ പ്രഖ്യാപിച്ച് റോമ, കുകുറയ്യക്കു ബിഡ് സമർപ്പിക്കാൻ മാഞ്ചസ്റ്റർ സിറ്റി

Roma Announce Dybala Transfer
Roma Announce Dybala Transfer / Gualter Fatia/GettyImages
facebooktwitterreddit

1. പൗളോ ഡിബാലയെ സ്വന്തമാക്കിയതു സ്ഥിരീകരിച്ച് റോമ

യുവന്റസ് വിട്ട അർജന്റീന മുന്നേറ്റനിര താരം പൗളോ ഡിബാലയെ സ്വന്തമാക്കിയ വിവരം ഇറ്റാലിയൻ ക്ലബായ എഎസ് റോമ സ്ഥിരീകരിച്ചു. മൂന്നു വർഷത്തെ കരാറിലാണ് ഡിബാല മൗറീന്യോ പരിശീലകനായ ടീമിലേക്ക് ചേക്കേറിയത്. താരം ക്ലബിന്റെ ഇരുപത്തിയൊന്നാം നമ്പർ ജേഴ്‌സിയണിയും.

2. കുകുറയ്യക്കായി ബിഡ് സമർപ്പിക്കാൻ മാഞ്ചസ്റ്റർ സിറ്റി

ബ്രൈറ്റൻ ഫുൾ ബാക്കായ മാർക്ക് കുകുറയ്യാക്കായി ബിഡ് സമർപ്പിക്കാൻ മാഞ്ചസ്റ്റർ സിറ്റി ഒരുങ്ങുന്നു. താരവുമായി വ്യക്തിഗത കരാറിൽ എത്തിയതിനു ശേഷമാണ് മാഞ്ചസ്റ്റർ സിറ്റി ബിഡ് സമർപ്പിക്കാൻ ഒരുങ്ങുന്നതെന്ന് ഫാബ്രിസിയോ റൊമാനോയാണ് വെളിപ്പെടുത്തിയത്. സിൻചെങ്കോക്ക് പകരക്കാരനായാണ് സിറ്റി സ്‌പാനിഷ്‌ താരത്തെ ടീമിലെത്തിക്കുന്നത്.

3. മിഗ്വൽ ഗുട്ടിറെസിനെ ഒഴിവാക്കാൻ റയൽ മാഡ്രിഡ് ഒരുങ്ങുന്നു

Miguel Gutierrez
Real Madrid To Offload Miguel Gutierrez / Soccrates Images/GettyImages

സ്‌പാനിഷ്‌ മാധ്യമം എഎസിന്റെ റിപ്പോർട്ടുകൾ പ്രകാരം മിഗ്വൽ ഗുട്ടിറസിനെ ഒഴിവാക്കാൻ റയൽ മാഡ്രിഡ് ഒരുങ്ങുന്നു. താരത്തിന്റെ പകുതി അവകാശം നിലനിർത്തി തിരിച്ചു വാങ്ങാമെന്ന ഉടമ്പടിയിലാവും റയൽ മാഡ്രിഡ് താരത്തെ ഒഴിവാക്കുക.

4. ലിംഗാർഡിൽ ടോട്ടനത്തിനു താൽപര്യമില്ല

മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ അവസാനിച്ച് ഫ്രീ ഏജന്റായ ജെസ്സെ ലിംഗാർഡിനെ സ്വന്തമാക്കാൻ ടോട്ടനം ഹോസ്പറിനു താൽപര്യമില്ലെന്ന് ഫാബ്രിസിയോ റൊമാനോ പറയുന്നു. താരത്തിനായി നിരവധി ക്ലബുകൾ രംഗത്തുണ്ടെങ്കിലും ഏതു ക്ലബ്ബിലേക്ക് ചേക്കേറണമെന്ന കാര്യത്തിൽ ലിംഗാർഡ് ഇതുവരെയും തീരുമാനം എടുത്തിട്ടില്ല.

5. ബെന്റകെയെ സ്വന്തമാക്കാൻ വോൾവ്‌സ്

Christian Benteke
Wolves Want Christian Benteke / Visionhaus/GettyImages

ക്രിസ്റ്റൽ പാലസ് സ്‌ട്രൈക്കറായ ക്രിസ്റ്റൻ ബെന്റകെയെ സ്വന്തമാക്കാൻ വോൾവ്‌സ് രംഗത്തുണ്ടെന്ന് ഇംഗ്ലീഷ് മാധ്യമം ദി സൺ റിപ്പോർട്ടു ചെയ്യുന്നു. ഫാബിയോ സിൽവ ക്ലബ് വിട്ട ഒഴിവിലേക്കാണ് ഒരു വർഷം മാത്രം കരാർ ബാക്കിയുള്ള താരത്തെ വോൾവ്‌സ് സ്വന്തമാക്കുന്നത്.

6. ജിയോവാനി സിമിയോണി നാപ്പോളിയിലേക്ക്

Giovanni Simeone
Giovanni Simeone To Join Napoli / Silvia Lore/GettyImages

അർജന്റീനിയൻ സ്‌ട്രൈക്കറും അത്ലറ്റികോ മാഡ്രിഡ് കോച്ച് ഡീഗോ സിമിയോണിയുടെ മകനുമായ ജിയോവാനി സിമിയോണി ഇറ്റാലിയൻ ക്ലബായ നാപ്പോളിയിലേക്ക് ചേക്കേറാൻ സാധ്യതയേറുന്നു. കഴിഞ്ഞ സീസണിൽ ഹെല്ലസ് വെറോണക്കു വേണ്ടി മികച്ച പ്രകടനം നടത്തിയ താരത്തിനായി നാപ്പോളി രംഗത്തുണ്ടെന്ന് സ്കൈ സ്പോർട്സ് ആണു റിപ്പോർട്ടു ചെയ്‌തത്‌.

7. ഫക്കുണ്ടോ പെല്ലസ്ട്രി മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും

Facundo Pellestri
Facundo Pellestri To Leave Man Utd / Alex Livesey - Danehouse/GettyImages

മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ഫക്കുണ്ടോ പെല്ലസ്ട്രി ക്ലബ് വിടാൻ സാധ്യത. ലിവർപൂളുമായി നടന്ന പ്രീ സീസൺ മത്സരത്തിൽ ഗോൾ നേടിയെങ്കിലും ഇരുപതുകാരനായ താരം ലോൺ കരാറിൽ ക്ലബ് വിടുമെന്ന് ഇഎസ്‌പിഎൻ ആണു റിപ്പോർട്ടു ചെയ്‌തത്‌.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.