ട്രാൻസ്ഫർ റൗണ്ടപ്പ്: പ്രീമിയർ ലീഗിലേക്കുള്ള സുവാരസിന്റെ തിരിച്ചുവരവ് വൈകും, ആഴ്സണൽ താരത്തിനായി ആസ്റ്റൺ വില്ല


1. ലൂയിസ് സുവാരസിനെ ജനുവരിയിൽ വിട്ടു നൽകില്ലെന്ന് അത്ലറ്റികോ മാഡ്രിഡ്
ആസ്റ്റൺ വില്ലയിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്ന ലൂയിസ് സുവാരസിനെ ജനുവരിയിൽ വിട്ടു നൽകാൻ ആഴ്സണൽ തയ്യാറല്ല. ഗോളിന്റെ റിപ്പോർട്ടുകൾ പ്രകാരം ഈ സീസൺ അവസാനിക്കുന്നതു വരെ യുറുഗ്വായ് താരത്തെ ക്ലബിൽ നിലനിർത്താനാണ് അത്ലറ്റികോയുടെ തീരുമാനം. ആസ്റ്റൺ വില്ലയിലേക്ക് ചേക്കേറാൻ ബ്രസീലിൽ നിന്നുള്ള രണ്ട് ഓഫറുകളും സൗദി അറേബ്യയിൽ നിന്നുള്ള ഓഫറും സുവാരസ് തഴഞ്ഞുവെന്ന് സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2. എൻഖെറ്റിയായെ ആസ്റ്റൺ വില്ല നോട്ടമിടുന്നു
ആഴ്സനലിന്റെ യുവതാരമായ എഡ്ഡീ എൻഖെറ്റിയായെ ആസ്റ്റൺ വില്ല നോട്ടമിടുന്നതായി ദി അത്ലറ്റിക് റിപ്പോർട്ട് ചെയ്തു. ഇംഗ്ലണ്ടിന്റെ U21 ടീം താരമായ എൻഖെറ്റിയാ ഇതുവരെയും ആഴ്സണലുമായി ഇതുവരെയും കരാർ ഒപ്പിട്ടിട്ടില്ല. സമ്മറിൽ കരാർ അവസാനിക്കാനിരിക്കെ താരത്തെ ആഴ്സണൽ വിൽക്കാനുള്ള സാധ്യതയുണ്ട്.
3. മിച്ചൽ ബാക്കറെ ന്യൂകാസിലിനു വേണം
ജർമൻ ക്ലബായ ബയേർ ലെവർകൂസൻറെ താരമായ മിച്ചൽ ബാക്കറെ സ്വന്തമാക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡ് ഒരുങ്ങുന്നതായി ഡെയിലി മെയിൽ റിപ്പോർട്ടു ചെയ്യുന്നു. റൈറ്റ് ബാക്കായി കീറൻ ട്രിപ്പിയറെ സ്വന്തമാക്കിയ ന്യൂകാസിൽ യുണൈറ്റഡ് ലെഫ്റ്റ് ബാക്കായ താരത്തിന് 14 മില്യൺ പൗണ്ടിലധികം വാഗ്ദാനം ചെയ്തിട്ടുണ്ട്.
4. അലക്സിസ് സാഞ്ചസ് ഇന്ററിൽ തന്നെ തുടരാൻ സാധ്യത
ചിലിയൻ താരമായ അലക്സിസ് സാഞ്ചസിനു ഇന്റർ മിലാനിൽ തന്നെ തുടരാൻ കഴിയുമെന്ന് ഇറ്റാലിയൻ ക്ലബിന്റെ പരിശീലകനായ സിമോൺ ഇൻസാഗി പറഞ്ഞു. നേരത്തെ ഇന്റർ മിലാനിൽ അവസരങ്ങൾ കുറവാണെങ്കിലും കഴിഞ്ഞ ആറു മത്സരങ്ങളിൽ നാലെണ്ണത്തിലും ആദ്യ ഇലവനിൽ കളിച്ച താരത്തിന് അവസരങ്ങൾ ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
5. ഡീഗോ കാർലോസിനു വേണ്ടിയുള്ള ശ്രമം ന്യൂകാസിൽ ഉപേക്ഷിച്ചേക്കും
സെവിയ്യയുടെ ബ്രസീലിയൻ പ്രതിരോധതാരമായ ഡീഗോ കാർലോസിനു വേണ്ടിയുള്ള ശ്രമങ്ങളിൽ നിന്നും ന്യൂകാസിൽ യുണൈറ്റഡ് പിന്മാറാൻ സാധ്യതയുണ്ടെന്ന് ഡെയിലി എക്സ്പ്രെസ്സ് വെളിപ്പെടുത്തുന്നു. താരത്തിനു വേണ്ടിയുള്ള ന്യൂകാസിലിന്റെ രണ്ട് ഓഫറുകളും സെവിയ്യ തഴഞ്ഞിരുന്നു. റിലീസ് ക്ലോസായ എൺപതു മില്യൺ യൂറോ നൽകി താരത്തെ സ്വന്തമാക്കാൻ ന്യൂകാസിലിനും താൽപര്യമില്ല.
6. ആഴ്സണൽ പ്രതിരോധതാരം ഇറ്റലിയിലെത്തി
ആഴ്സണൽ പ്രതിരോധതാരമായ പാബ്ലോ മാരി ഇറ്റാലിയൻ ക്ലബായ യുഡിനസിലേക്ക് ചേക്കേറി. സീസണിന്റെ അവസാനം വരെ ലോണിലാണ് താരത്തെ യുഡിനസ് സ്വന്തമാക്കിയത്. ഇരുപത്തിയെട്ടു വയസുള്ള താരത്തിന് അർടെട്ടയുടെ കീഴിൽ അവസരങ്ങൾ കുറവായിരുന്നു. മൂന്നു ലീഗ് മത്സരങ്ങളിൽ മാത്രമാണ് താരം കളിച്ചിരുന്നത്.
7. ലിംഗാർഡിനെ ലോണിൽ വിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്
ജെസ്സെ ലിംഗാർഡിനെ ജനുവരി ട്രാൻസ്ഫർ ജാലകം അവസാനിക്കുന്നതിനു മുൻപേ ലോണിൽ വിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നു. ടോക്ക്സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ഈ സീസൺ അവസാനിക്കുന്ന താരത്തിനായി 3.5 മില്യൺ പൗണ്ട് നൽകണം എന്നാണു മാഞ്ചസ്റ്റർ യുണൈറ്റഡ് ആവശ്യപ്പെടുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.