ട്രാൻസ്‌ഫർ റൗണ്ടപ്പ്: ബാഴ്‌സലോണ ഗോൾകീപ്പർ നെറ്റോ ഇറ്റലിയിലേക്ക്, ഡി ലൈറ്റിനു പകരക്കാരനെ കണ്ടെത്തി യുവന്റസ്
By Sreejith N

1. നെറ്റോ നാപ്പോളിയിലേക്ക് ചേക്കേറാൻ സാധ്യത
ബാഴ്‌സലോണയുടെ ബ്രസീലിയൻ ഗോൾകീപ്പറായ നെറ്റോ ഇറ്റാലിയൻ ക്ലബായ നാപ്പോളിയിലേക്ക് ചേക്കേറാൻ സാധ്യത. കഴിഞ്ഞ ദിവസം സെൽറ്റ വിഗോയിലേക്ക് ചേക്കേറാനുള്ള ഓഫർ തഴഞ്ഞതിനു പിന്നാലെ നാപ്പോളിക്ക് താരത്തിന്റെ സേവനങ്ങൾ ഏജന്റ് വാഗ്‌ദാനം ചെയ്‌തതായി സ്‌പാനിഷ് മാധ്യമം സ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നു.
2. ഡി ലൈറ്റിനു പകരക്കാരനെ കണ്ടെത്തി യുവന്റസ്
മാത്തിയാസ് ഡി ലൈറ്റ് ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറിയ പശ്ചാത്തലത്തിൽ ടോറിനോയുടെ ബ്രസീലിയൻ താരമായ ഗ്ലൈസൺ ബ്രെമറിനെ സ്വന്തമാക്കാൻ യുവന്റസ് ഒരുങ്ങുന്നു. ഇന്റർ മിലാനും നോട്ടമിട്ടിട്ടുള്ള ഇരുപത്തിയഞ്ചുകാരനായ താരത്തിന് 47 മില്യൺ യൂറോയാണ് യുവന്റസ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നതെന്ന് ഗോൾ വെളിപ്പെടുത്തുന്നു.
3. ടോട്ടനത്തിനു റോമ താരത്തെ വേണം
കാൽസിയോമെർകാടോയുടെ റിപ്പോർട്ടുകൾ പ്രകാരം റോമ താരമായ നിക്കോളോ സാനിയോളോയെ ടോട്ടനം ഹോസ്‌പർ ലക്ഷ്യമിടുന്നു. എന്നാൽ ഏതാനും താരങ്ങളെ ഒഴിവാക്കിയാൽ മാത്രമേ നിക്കോളോ സാനിയോളോ ട്രാൻസ്‌ഫർ ടോട്ടനത്തിനു പൂർത്തിയാക്കാൻ കഴിയൂ. ലൂക്കാസ് മോറ, എൻഡോമ്പലേ, വിങ്ക്സ് എന്നിവരെയാണ് ടോട്ടനം ഒഴിവാക്കാനൊരുങ്ങുന്നത്.
4. മാഞ്ചസ്റ്റർ സിറ്റി താരം മിഡിൽസ്ബറോയിലെത്തി
We've completed the loan signing of @zacksteffen_ from @ManCity ✍️
— Middlesbrough FC (@Boro) July 19, 2022
Welcome to #Boro, Zack! #UTB
മാഞ്ചസ്റ്റർ സിറ്റിയുടെ അമേരിക്കൻ ഗോൾകീപ്പർ സാക്ക് സ്റ്റെഫാൻ മിഡിൽസ്ബറോയിലേക്ക് ചേക്കേറി. ഇരുപത്തിയേഴു വയസുള്ള താരം രണ്ടു വർഷം മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി കളിച്ചതിനു ശേഷമാണ് മിഡിൽസ്ബറോയിൽ എത്തിയത്. ലോൺ കരാറിലാണ് സ്റ്റെഫാൻ സിറ്റി വിട്ടത്.
5. ബ്രോജ ട്രാൻസ്‌ഫർ അട്ടിമറിക്കാൻ എവർട്ടൺ
ചെൽസി സ്‌ട്രൈക്കറായ അർമാൻഡോ ബ്രോജയെ സ്വന്തമാക്കാനുള്ള വെസ്റ്റ് ഹാമിന്റെ നീക്കങ്ങൾ അട്ടിമറിക്കാൻ എവർട്ടൺ ശ്രമം നടത്തുന്നതായി ദി ഗാർഡിയൻ റിപ്പോർട്ടു ചെയ്യുന്നു. മുപ്പതു മില്യൺ യൂറോ വെസ്റ്റ് ഹാം താരത്തിനായി വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.
6. കുബോ റയൽ സോസിഡാഡിലേക്ക് ചേക്കേറി
🇯🇵 Our new txuri urdin warrior ⚔
— Real Sociedad (@RealSociedadEN) July 19, 2022
ラ・レアルの新たな戦士#TakeTxuriUrdin | #AurreraReala pic.twitter.com/Fi4cGBjEoV
റയൽ മാഡ്രിഡ് താരമായ ടകെഫുസെ കുബോ സ്‌പാനിഷ് ക്ലബായ റയൽ സോസിഡാഡിലേക്ക് ചേക്കേറി. താരത്തിന്റെ അമ്പതു ശതമാനം അവകാശം മാത്രമാണ് റയൽ സോസിഡാഡ് നേടിയിരിക്കുന്നത്. അടുത്ത അഞ്ചു സീസണുള്ളിൽ എപ്പോൾ വേണമെങ്കിലും കുബോയെ തിരിച്ചു വാങ്ങാൻ റയൽ മാഡ്രിഡിന് കഴിയും.
7. വൈനാൽഡത്തെ റോമക്ക് വേണം
പിഎസ്‌ജി മധ്യനിരതാരം ജോർജിനോ വൈനാൽഡത്തെ ഇറ്റാലിയൻ ക്ലബായ റോമ സ്വന്തമാക്കാൻ ശ്രമിക്കുന്നു. പിഎസ്‌ജിയിൽ മികച്ച പ്രകടനം നടത്താൻ കഴിയാത്ത താരത്തെ ഇരുപതു മില്യൺ നൽകിയാണ് റോമ ടീമിലെത്തിക്കാൻ ശ്രമിക്കുന്നതെന്ന് കാൽസിയോമെർകാടോ വെളിപ്പെടുത്തി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.