Transfers

ട്രാൻസ്‌ഫർ റൗണ്ടപ്പ്: മാഴ്‌സലോയും ഡാനി ആൽവസും സ്‌പാനിഷ്‌ ക്ലബിൽ ഒരുമിച്ചേക്കും, റഹീം സ്റ്റെർലിങിനായി ചെൽസി രംഗത്ത്

Sreejith N
Real Valladolid Want Marcelo, Dani Alves
Real Valladolid Want Marcelo, Dani Alves / JAVIER SORIANO/GettyImages
facebooktwitterreddit

1. റഹീം സ്റ്റെർലിങ്ങിനായി ചെൽസി രംഗത്ത്

Raheem Sterling
Chelsea Want Raheem Sterling / Chris Brunskill/Fantasista/GettyImages

മാഞ്ചസ്റ്റർ സിറ്റി താരമായ റഹീം സ്റ്റെർലിങ്ങിനായി ചെൽസി രംഗത്തുണ്ടെന്ന് ഡെയിലി മെയിൽ റിപ്പോർട്ടു ചെയ്‌തു. ലുക്കാക്കു ഇന്റർ മിലാനിലേക്ക് ചേക്കേറാൻ സാധ്യത ഉള്ളതിനാൽ പുതിയൊരു മുന്നേറ്റനിര താരത്തെ എത്തിക്കേണ്ടത് ചെൽസിക്ക് ആവശ്യമാണ്.

2. മാഴ്‌സലോയെയും ഡാനി ആൽവസിനേയും ഒരുമിച്ച് സ്വന്തമാക്കാൻ റയൽ വയ്യഡോളിഡ്

Marcelo Vieira Da Silva
Real Valladolid Want Marcelo, Dani Alves / Power Sport Images/GettyImages

ബ്രസീലിയൻ ഇതിഹാസതാരം റൊണാൾഡോ ഉടമസ്ഥനായ സ്‌പാനിഷ്‌ ക്ലബ് റയൽ വയ്യഡോളിഡ് മാഴ്‌സലോ, ഡാനി ആൽവസ് എന്നിവരെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നുവെന്ന് യുഒഎൽ റിപ്പോർട്ടു ചെയ്യുന്നു. റയൽ മാഡ്രിഡ്, ബാഴ്‌സലോണ ക്ലബുകൾ വിട്ട രണ്ടു താരങ്ങളും ഇപ്പോൾ ഫ്രീ ഏജന്റാണ്.

3. അസെൻസിയോയെ സ്വന്തമാക്കാനുറപ്പിച്ച് ആഴ്‌സണൽ

Marco Asensio
Arsenal Confident Of Signing Asensio / Soccrates Images/GettyImages

റയൽ മാഡ്രിഡിൽ നിന്നും മാർകോ അസെൻസിയോയെ സ്വന്തമാക്കാനുറപ്പിച്ച് ആഴ്‌സണൽ രംഗത്തുണ്ടെന്ന് സ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നു. പന്ത്രണ്ടു മാസം മാത്രം റയൽ മാഡ്രിഡ് കരാറിൽ ബാക്കിയുള്ള താരത്തെ ടീമിലെത്തിച്ച് അടുത്ത സീസണിൽ മികച്ച പ്രകടനം കാഴ്ച വെക്കാമെന്നാണ് അർടെട്ട കരുതുന്നത്.

4. കാൽവിൻ റാംസി ലിവർപൂളിലെത്തി

Calvin Ramsay
Liverpool Signed Calvin Ramsay / Scott Baxter/GettyImages

ആബെർദീൻ റൈറ്റ് ബാക്കായ കാൽവിൻ റാംസിയെ ലിവർപൂൾ സ്വന്തമാക്കി. 6.5 മില്യൺ പൗണ്ടാണ് പതിനെട്ടു വയസുള്ള താരത്തിനായി ലിവർപൂൾ മുടക്കിയത്. റൈറ്റ് ബാക്കായ താരം കഴിഞ്ഞ സീസണിൽ ഒരു ഗോളും ഒൻപത് അസിസ്റ്റുകളും ക്ലബിനായി നേടിയിട്ടുണ്ട്.

5. കൂണ്ടെയെ കൈമാറ്റക്കരാറിൽ നൽകാൻ സെവിയ്യക്ക് താൽപര്യമില്ല

Jules Kounde
Sevilla Want Money For Kounde / Quality Sport Images/GettyImages

മുണ്ടോ ഡിപോർറ്റീവോയുടെ റിപ്പോർട്ടുകൾ പ്രകാരം ജൂൾസ് കൂണ്ടെയെ കൈമാറ്റക്കരാറിൽ നൽകാൻ സെവിയ്യക്ക് താൽപര്യമില്ല. ഇരുപത്തിമൂന്നു വയസുള്ള താരത്തെ സ്വന്തമാകേണ്ട ക്ലബുകൾ മുഴുവൻ പണം നൽകേണ്ടി വരും. ബാഴ്‌സയും ചെൽസിയും താരത്തിനായി രംഗത്തുണ്ട്.

6. ലിസാൻഡ്രോ മാർട്ടിനസിനെ ആഴ്‌സണൽ ലക്ഷ്യമിടുന്നു

Lisandro Martinez
Arsenal Want Lisandro Martinez / Juan Manuel Serrano Arce/GettyImages

അയാക്‌സിന്റെ അർജന്റീനിയൻ പ്രതിരോധതാരമായ ലിസാൻഡ്രോ മാർട്ടിനസിനെ ആഴ്‌സണൽ സ്വന്തമാക്കാൻ ശ്രമിക്കുന്നു. ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ടുകൾ പ്രകാരം താരത്തിനായി ആഴ്‌സണൽ നൽകിയ മുപ്പതു മില്യൺ യൂറോയുടെ ഓഫർ അയാക്‌സ് നിരസിച്ചിട്ടുണ്ട്.

7. ഗ്രീസ്‌മൻ അത്‌ലറ്റിക് ക്ലബിലേക്കില്ല

Antoine Griezmann
Griezmann Want Atletico Madrid Move / John Berry/GettyImages

അന്റോയിൻ ഗ്രീസ്‌മൻ അത്ലറ്റികോ മാഡ്രിഡിൽ തന്നെ തുടരാനാണ് താല്പര്യപ്പെടുന്നതെന്ന് സ്‌പാനിഷ്‌ മാധ്യമം എഎസിന്റെ റിപ്പോർട്ടുകൾ പറയുന്നു. ബാഴ്‌സലോണയിൽ നിന്നും ലോണിൽ അത്ലറ്റികോ മാഡ്രിഡിൽ കളിക്കുന്ന താരത്തെ സ്വന്തമാക്കാൻ സ്‌പാനിഷ്‌ ക്ലബായ അത്‌ലറ്റിക് ക്ലബ് രംഗത്തുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit