Football in Malayalam

ട്രാൻസ്ഫർ റൗണ്ടപ്പ്: ഒബമയാങ്ങിനെ സ്വന്തമാക്കാൻ സൗദി ക്ലബ്, വ്ളാഹോവിച്ചിന് വൻ കരാർ വാഗ്‌ദാനം ചെയ്യാനൊരുങ്ങി ആഴ്‌സണൽ

Ali Shibil Roshan
Arsenal have received an offer for Aubameyang
Arsenal have received an offer for Aubameyang / Naomi Baker/GettyImages
facebooktwitterreddit

1. വ്ളാഹോവിച്ചിന് വമ്പൻ കരാർ വാഗ്‌ദാനം ചെയ്യാനൊരുങ്ങി ആഴ്‌സണൽ

Dusan Vlahovic
Arsenal could make Vlahovic one of the highest paid players in Premier League / Gabriele Maltinti/GettyImages

ഫിയൊറന്റീനയുടെ 21കാരൻ മുന്നേറ്റനിര താരം ഡുസാൻ
വ്ളാഹോവിച്ചിന് വമ്പൻ കരാർ വാഗ്‌ദാനം ചെയ്യാൻ ഒരുങ്ങി ആഴ്‌സണൽ. ലാ നാസിയോണിന്റെ റിപ്പോർട്ട് പ്രകാരം 308,000 പൗണ്ട് പ്രതിവാര ശമ്പളം താരത്തിന് നൽകാൻ ആഴ്‌സണൽ തയ്യാറാണ്.

2. സെർജിനോ ഡെസ്റ്റ് ജനുവരിയിൽ ബാഴ്‌സ വിടാൻ സാധ്യത കുറവാണെന്ന് താരത്തിന്റെ ഏജന്റ്

Sergino Dest
Sergino Dest's agent has ruled out a Barcelona exit for the full-back in January / Juan Manuel Serrano Arce/GettyImages

ബാഴ്‌സലോണ താരം സെർജിനോ ഡെസ്റ്റ് ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിടാനുള്ള സാധ്യതകൾ കുറവാണെന്ന് താരത്തിന്റെ ഏജന്റ് ആയ മൈക്കൽ റെഷ്‌കെ. ഡെസ്റ്റ് ബാഴ്‌സലോണയിൽ സന്തോഷവാൻ ആണെന്നും ഏജന്റ് വ്യക്തമാക്കി.

3. ലിംഗാർഡിന് വേണ്ടിയുള്ള ന്യൂകാസിലിന്റെ ലോൺ നീക്കം നിരസിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

Jesse Lingard
Lingard's Man Utd contract expires in the summer / Matthew Ashton - AMA/GettyImages

ജെസ്സെ ലിംഗാർഡിനെ ലോൺ കരാറിൽ സ്വന്തമാക്കാനുള്ള ന്യൂകാസിൽ യുണൈറ്റഡിന്റെ നീക്കം നിരസിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. ദി ഗ്വാർഡിയൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌. താരത്തിന് വേണ്ടി മറ്റൊരു നീക്കം ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ന്യൂകാസിൽ നടത്തുമോ എന്ന കാര്യം വ്യക്തമല്ല.

4. ഒബമയാങ്ങിനെ ലോൺ കരാറിൽ സ്വന്തമാക്കാനുള്ള നീക്കവുമായി അൽ നാസ്സർ

Pierre-Emerick Aubameyang
Arsenal have received an offer for Aubameyang / Naomi Baker/GettyImages

സീസൺ അവസാനം വരെയുള്ള കരാറിൽ പിയറി എമറിക്ക് ഒബമയാങ്ങിനെ സ്വന്തമാക്കാനുള്ള ഓഫർ സൗദി പ്രോ ലീഗ് ക്ലബായ അൽ നാസ്സറിൽ നിന്ന് ആഴ്‌സണലിന് ലഭിച്ചിട്ടുണ്ടെന്ന് സിബിഎസ് സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. ലോൺ കാലാവധിക്ക് ശേഷം 8 മില്യൺ യൂറോക്ക് താരത്തെ സ്ഥിരകരാറിൽ വാങ്ങാനുള്ള നിബന്ധന ഉൾപ്പെടുത്തിയിട്ടുള്ള ഓഫറാണ് അൽ നാസ്സർ ആഴ്‌സണലിന് സമർപ്പിച്ചത്. ഈ ഓഫറിനോട് ആഴ്‌സണൽ ഇത് വരെ പ്രതികരിച്ചിട്ടില്ല.

5. ഓസ്‌കാർ മിൻഗ്വെസയെ ലോണിൽ ടീമിലെത്തിക്കാൻ വലൻസിയ

Oscar Mingueza seen during the La Liga Santander match...
Oscar Mingueza could leave Barcelona on loan this January / SOPA Images/GettyImages

ബാഴ്‌സലോണ പ്രതിരോധതാരം സീസൺ അവസാനം വരെയുള്ള ലോൺ കരാറിൽ ടീമിലെത്തിക്കാൻ വലൻസിയ. കരാർ കാലാവധിക്ക് ശേഷം താരത്തെ സ്ഥിരകരാറിൽ സ്വന്തമാക്കണമെന്ന നിബന്ധന ഇല്ലാത്ത ലോൺ കരാറാണ് വലൻസിയ ലക്ഷ്യമിടുന്നത്. ഡയാരിയോ എ.എസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit