Transfers

ട്രാൻസ്‌ഫർ റൗണ്ടപ്പ്: പക്വറ്റ ആഴ്‌സണലിലെത്താൻ സാധ്യതയേറുന്നു, ഇബ്രാഹിമോവിച്ച് എസി മിലാൻ കരാർ പുതുക്കി

Sreejith N
Arsenal Close To Sign Lucas Paqueta
Arsenal Close To Sign Lucas Paqueta / Masashi Hara/GettyImages
facebooktwitterreddit

1. പക്വറ്റ ആഴ്‌സണലിലെത്താൻ സാധ്യത വർധിച്ചു

Lucas Paqueta
Arsenal Close To Sign Lucas Paqueta / Hiroki Watanabe/GettyImages

ബ്രസീലിയൻ താരമായ ലൂക്കാസ് പക്വറ്റ ആഴ്‌സണലിൽ എത്താനുള്ള സാധ്യത വർധിച്ചു. താരത്തിനായി ലിയോൺ ആവശ്യപ്പെടുന്ന തുക കുറക്കുമെന്നും 34 മില്യൺ പൗണ്ടിന് ട്രാൻസ്‌ഫർ പൂർത്തിയാക്കാൻ കഴിയുമെന്നും മീഡിയഫുട്ട് റിപ്പോർട്ടു ചെയ്‌തു. കഴിഞ്ഞ സീസണിൽ 11 ഗോളുകളും ഏഴ് അസിസ്റ്റുകളും നേടിയ താരമാണ് പക്വറ്റ.

2. സ്ലാട്ടൻ ഇബ്രാഹിമോവിച്ച് എസി മിലാൻ കരാർ പുതുക്കി

Zlatan Ibrahimovic
Zlatan Ibrahimovic Extended Deal With AC Milan / Nicolò Campo/GettyImages

സ്ലാട്ടൻ ഇബ്രാഹിമോവിച്ച് നാൽപത്തിയൊന്നാം വയസിലും എസി മിലാനിൽ തുടരും. ജനുവരിയിൽ കരാർ അവസാനിച്ച താരത്തിനു പരിക്കു മൂലം ഏതാനും മാസങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെങ്കിലും ഒരു വർഷത്തെ കരാർ കൂടി മിലാൻ നൽകുകയായിരുന്നു. കഴിഞ്ഞ സീസണിൽ മിലാനൊപ്പം സീരി എ കിരീടമുയർത്താൻ സ്ലാട്ടനു കഴിഞ്ഞിരുന്നു.

3. കെപ നാപ്പോളിയിലേക്ക് ചേക്കേറിയേക്കും

Kepa Arrizabalaga
Napoli Want Kepa / Quality Sport Images/GettyImages

ചെൽസി ഗോൾകീപ്പറായ കെപ അറിസബലാഗ ഇറ്റാലിയൻ ക്ലബായ നാപ്പോളിയിലേക്ക് ചേക്കേറാൻ സാധ്യത. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഗോൾകീപ്പറായാണ് ചെൽസിയിൽ എത്തിയതെങ്കിലും അവസരങ്ങൾ കുറഞ്ഞ താരത്തിനു ക്ലബ് വിടാൻ ആഗ്രഹമുണ്ടെന്ന് മെയിൽ ഓൺലൈൻ റിപ്പോർട്ടു ചെയ്യുന്നു..

4. നെറ്റോക്ക് സെൽറ്റയിലേക്ക് ചേക്കേറാൻ താൽപര്യമില്ല

Norberto Murara Neto
Neto Not Prefering Celta Vigo Move / Quality Sport Images/GettyImages

ബാഴ്‌സലോണ ഗോൾകീപ്പറായ നെറ്റോക്ക് ലാ ലിഗ ക്ലബായ സെൽറ്റ വിഗോയിലേക്ക് ചേക്കേറാൻ താൽപര്യമില്ലെന്ന് സ്‌പാനിഷ്‌ മാധ്യമം മുണ്ടോ ഡീപോർടീവോ റിപ്പോർട്ടു ചെയ്യുന്നു. ബാഴ്‌സലോണ വിടാൻ താൽപര്യമുണ്ടെങ്കിലും സെൽറ്റ തനിക്ക് ചേരുന്ന ക്ലബല്ലെന്നാണ് ബ്രസീലിയൻ താരം കരുതുന്നത്.

5. വൈനാൽഡത്തെ മിലാന് ഓഫർ ചെയ്‌ത്‌ ഏജന്റ്

French Ligue 1 Uber Eats"Paris Saint-Germain v Olympique Marseille"
Wijnaldum Offered To AC Milan / ANP/GettyImages

പിഎസ്‌ജി മധ്യനിര താരമായ ജോർജിനോ വൈനാൽഡത്തെ സ്വന്തമാക്കാൻ എസി മിലാന് അവസരമുണ്ടെന്ന് ഇറ്റാലിയൻ മാധ്യമം കാൽസിയോമെർകാടോ റിപ്പോർട്ടു ചെയ്യുന്നു. പിഎസ്‌ജിയിൽ അവസരങ്ങൾ കുറഞ്ഞ താരത്തെ ഏജന്റ് എസി മിലാന് ഓഫർ ചെയ്‌തുവെന്ന്‌ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

6. വെസ്റ്റ് ഹാം ലിംഗാർഡിനെ സ്വന്തമാക്കാമെന്ന ആത്മവിശ്വാസത്തിൽ

Jesse Lingard
West Ham Confident About Lingard Transfer / Matthew Ashton - AMA/GettyImages

മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ അവസാനിച്ച ഇംഗ്ലീഷ് താരമായ ജെസ്സെ ലിംഗാർഡിനെ സ്വന്തമാക്കാൻ കഴിയുമെന്ന വിശ്വാസം വെസ്റ്റ് ഹാമിനുണ്ടെന്ന് ഈവെനിംഗ് സ്റ്റാൻഡേർഡ് റിപ്പോർട്ടു ചെയ്യുന്നു. ന്യൂകാസിൽ യുണൈറ്റഡ് അടക്കമുള്ള പ്രീമിയർ ലീഗ് ക്ലബുകളും അമേരിക്കൻ ലീഗ് ക്ലബുകളും താരത്തിനായി രംഗത്തുണ്ട്.

7. കൂണ്ടെയെ സ്വന്തമാക്കാനുള്ള ചെൽസിയുടെ സാധ്യതകൾ മങ്ങിയിട്ടില്ല

Jules Kounde
Chelsea Still Have Chance To Sign Kounde / Xavier Laine/GettyImages


സെവിയ്യ താരമായ ജൂൾസ് കൂണ്ടെയെ സ്വന്തമാക്കാനുള്ള ചെൽസിയുടെ സാധ്യതകൾ ഇപ്പോഴും മങ്ങിയിട്ടില്ലെന്ന് ദി മിറർ റിപ്പോർട്ടു ചെയ്യുന്നു. ബാഴ്‌സലോണയും ഫ്രഞ്ച് താരത്തിനായി രംഗത്തുണ്ടെങ്കിലും അവരുടെ സാമ്പത്തിക പ്രതിസന്ധി ചെൽസിക്ക് ഗുണം ചെയ്‌തേക്കും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit