Transfers

ട്രാൻസ്‌ഫർ റൗണ്ടപ്പ്: ബാഴ്‌സ വിട്ടാൽ ഡി ജോംഗ് പരിഗണിക്കുന്നത് ഒരു ക്ലബ്ബിനെ മാത്രം, ചെൽസി ബ്രോയയെ വിൽക്കില്ല

Sreejith N
Frenkie De Jong Prefer Bayern Munich
Frenkie De Jong Prefer Bayern Munich / Steve Christo - Corbis/GettyImages
facebooktwitterreddit

1. ബാഴ്‌സ വിട്ടാൽ ഡി ജോംഗ് പരിഗണിക്കുന്നത് ബയേണിനെ

Frenkie de Jong
Frenkie De Jong Prefer Bayern Move / Steve Christo - Corbis/GettyImages

ബാഴ്‌സലോണ വിടുകയാണെങ്കിൽ നെതർലൻഡ്‌സ് മധ്യനിര താരമായ ഫ്രങ്കീ ഡി ജോംഗ് പരിഗണിക്കുന്നത് ബയേൺ മ്യൂണിക്കിനെയാണെന്ന് കാറ്റലൻ മാധ്യമമായ സ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നീ ടീമുകൾ താരത്തിനായി രംഗത്തുണ്ടെങ്കിലും ബാഴ്‌സയിൽ തുടരുന്നതിനാണ് താരം പരിഗണന നൽകുന്നത്.

2. ബ്രോയയെ വിൽക്കാൻ ചെൽസിക്ക് താൽപര്യമില്ല

Armando Broja
Chelsea Not Ready To Sell Broja / Quality Sport Images/GettyImages

മുന്നേറ്റനിരതാരമായ അർമാൻഡോ ബ്രോയയെ വിൽക്കാൻ ചെൽസിക്ക് താൽപര്യമില്ലെന്ന് ഡെയിലി മെയിൽ റിപ്പോർട്ടു ചെയ്യുന്നു. ഇരുപതുകാരനായ താരം കഴിഞ്ഞ സീസണിൽ സൗത്താംപ്റ്റണു വേണ്ടി ലോണിൽ കളിച്ച് ഒൻപതു ഗോളുകൾ ബ്രോയ നേടിയിട്ടുണ്ട്. ലോണിൽ താരത്തെ ചെൽസി വിട്ടു കൊടുത്തേക്കും.

3. ഫിൽ ജോൺസിനെ ടീമിലെത്തിക്കാൻ റൂണി

Phil Jones
Rooney Want Phil Jones / Catherine Ivill/GettyImages

ഡെയിലി സ്റ്റാറിന്റെ റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡിലെ മുൻ സഹതാരമായ ഫിൽ ജോൺസിനെ ഡിസി യുണൈറ്റഡിലെത്തിക്കാൻ വെയ്ൻ റൂണി ശ്രമം തുടങ്ങി. ദിവസങ്ങൾക്കു മുൻപ് ഡിസി യുണൈറ്റഡിന്റെ പരിശീലകനായി സ്ഥാനമേറ്റെടുത്ത റൂണി ലിംഗാർഡിനേയും ടീമിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട്.

4. ഡിബാലയെ ബന്ധപ്പെട്ട് മൗറീന്യോ

Paulo Dybala
Mourinho Contact Paulo Dybala / Juan Manuel Serrano Arce/GettyImages

റോമയിലേക്ക് ചേക്കേറുന്നതിനു വേണ്ടി പൗളോ ഡിബാലയെ ഹോസെ മൗറീന്യോ ബന്ധപ്പെട്ടുവെന്ന് ഇറ്റാലിയൻ മാധ്യമം കാൽസിയോമെർകാടോ റിപ്പോർട്ടു ചെയ്യുന്നു. ഇന്റർ മിലാൻ, നാപ്പോളി എന്നീ ക്ലബുകൾ നോട്ടമിട്ടിട്ടുള്ള ഡിബാലക്ക് ആറു മില്യൺ യൂറോ പ്രതിഫലം നൽകി നാലു വർഷത്തെ കരാറാണ് റോമ വാഗ്‌ദാനം ചെയ്യുന്നത്.

5. സാനിയോളയെ സ്വന്തമാക്കാൻ യുവന്റസ് ഒരുങ്ങുന്നു

Nicolo Zaniolo
Juventus Want Nicolo Zaniolo / Gualter Fatia/GettyImages

കാൽസിയോമെർകാടോയുടെ റിപ്പോർട്ടുകൾ പ്രകാരം റോമ താരമായ നിക്കോളോ സാനിയോളയെ സ്വന്തമാക്കാൻ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ് ഒരുങ്ങുന്നു. റോമയുമായി കരാർ പുതുക്കാൻ താരം വെച്ച ഡിമാന്റുകൾക്ക് അംഗീകാരം ലഭിച്ചില്ലെങ്കിൽ താരത്തിനു നാൽപ്പത്തിയഞ്ച് മില്യൺ വാഗ്‌ദാനം നൽകാനാണ് യുവന്റസ് ഒരുങ്ങുന്നത്.

6. കിംപെംബെ ട്രാൻസ്‌ഫറിനായി ചെൽസിയും പിഎസ്‌ജിയും ചർച്ചകൾ നടത്തുന്നു

പ്രെസ്‌നൽ കിംപെംബെയുടെ ട്രാൻസ്‌ഫറിനു വേണ്ടി ചെൽസി, പിഎസ്‌ജി ക്ലബുകൾ ചർച്ചകൾ ആരംഭിച്ചതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ടു ചെയ്യുന്നു. അറുപത്തിയഞ്ച് മില്യൺ വരെയാണ് താരത്തിനായി ആവശ്യമെങ്കിലും ചെൽസി 50 മില്യൺ വരെയാണ് വാഗ്‌ദാനം ചെയ്യാൻ തയ്യാറെടുക്കുന്നത്.

7. സാഞ്ചസിനെ സ്വന്തമാക്കാമെന്ന പ്രതീക്ഷയിൽ മിലാൻ

Renato Sanches
AC Milan Want Renato Sanches / Sylvain Lefevre/GettyImages

ലില്ലെ താരമായ റെനാറ്റോ സാഞ്ചസിനെ സ്വന്തമാക്കാമെന്ന ഉറച്ച പ്രതീക്ഷ എസി മിലാനുണ്ടെന് ഗസറ്റ ഡെല്ല സ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നു. ഇരുപത്തിനാലു വയസുള്ള താരത്തിനു വേണ്ടി പിഎസ്‌ജിയുടെ ശ്രമങ്ങൾ അവസാനിച്ചതോടെയാണ് എസി മിലാൻ ശ്രമങ്ങൾ ഊർജ്ജിതമാക്കിയത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit