Transfers

ട്രാൻസ്‌ഫർ റൗണ്ടപ്പ്: ബെർണാഡോ സിൽവയെ വിൽക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് താൽപര്യമില്ല, യുവന്റസിന് മൊറാട്ടയെ വേണം

Sreejith N
Manchester City Have No Intention To Sell Barnardo Silva
Manchester City Have No Intention To Sell Barnardo Silva / James Williamson - AMA/GettyImages
facebooktwitterreddit

1. ബെർണാഡോ സിൽവയെ വിൽക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് താൽപര്യമില്ല

Bernardo Silva
Manchester City Have No Intention To Sell Barnardo Silva / Catherine Ivill/GettyImages

ബാഴ്‌സലോണ ലക്ഷ്യമിടുന്ന പോർച്ചുഗീസ് താരം ബെർണാഡോ സിൽവയെ വിൽക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് താൽപര്യമില്ലെന്ന് ഇംഗ്ലീഷ് മാധ്യമമായ ദി മിറർ റിപ്പോർട്ടു ചെയ്യുന്നു. അടുത്ത സീസണിലെ പെപ് ഗ്വാർഡിയോളയുടെ പദ്ധതികളിൽ സിൽവക്ക് സ്ഥാനമുണ്ട്. ഡി ജോങിനു പകരക്കാരനായാണ് സിൽവയെ ബാഴ്‌സ നോട്ടമിടുന്നത്.

2. യുവന്റസിന് മൊറാട്ടയെ തിരികെ വേണം

Alvaro Morata
Juventus Want Alvaro Morata / Soccrates Images/GettyImages

സ്‌പാനിഷ്‌ സ്‌ട്രൈക്കറായ അൽവാരോ മൊറാട്ടയെ തിരികെ ടീമിലെത്തിക്കാൻ യുവന്റസ് ഒരുങ്ങുന്നു. കഴിഞ്ഞ രണ്ടു സീസണുകളിലും യുവന്റസിനു വേണ്ടി ലോണിൽ കളിച്ച താരത്തിനെ അല്ലെഗ്രിയുടെ നിർദ്ദേശപ്രകാരമാണ് യുവന്റസ് സ്വന്തമാക്കാൻ ശ്രമിക്കുന്നതെന്ന് കാൽസിയോമെർകാടോ റിപ്പോർട്ടു ചെയ്യുന്നു.

3. ആന്റണിക്കായി ലിവർപൂളും രംഗത്ത്

Antony
Liverpool Want Antony / BSR Agency/GettyImages

മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെത്തിക്കാൻ ശ്രമിക്കുന്ന അയാക്‌സ് താരം ആന്റണിയിൽ ലിവർപൂളിനും താൽപര്യമുണ്ടെന്ന് യാഹൂ എസ്പോർട്സ് വെളിപ്പെടുത്തി. ബ്രസീലിയൻ താരം അയാക്‌സിൽ തന്നെ തുടരുകയാണെങ്കിൽ അടുത്ത സമ്മറിൽ ടീമിലെത്തിക്കാനാണ് ലിവർപൂൾ ഒരുങ്ങുന്നത്.

4. പക്വറ്റക്കായി ആഴ്‌സണൽ ബിഡ് നൽകിയിട്ടില്ല

Lucas Paqueta
Arsenal Yet To Submit Bid For Paqueta / Masashi Hara/GettyImages

ബ്രസീലിയൻ താരമായ ലൂക്കാസ് പക്വറ്റയിൽ ആഴ്‌സണലിന് താൽപര്യമുണ്ടെങ്കിലും ഇതുവരെയും ബിഡ് ഒന്നും നൽകിയിട്ടില്ലെന്ന് മീഡിയാ ഫൂട്ട് റിപ്പോർട്ടു ചെയ്‌തു.

5. ചെൽസി സ്‌ട്രൈക്കറെ വെസ്റ്റ് ഹാം ലക്ഷ്യമിടുന്നു

Armando Broja
West Ham Want Armando Broja / Robin Jones/GettyImages

ചെൽസി സ്‌ട്രൈക്കറായ അർമാൻഡോ ബ്രോജയെ സ്വന്തമാക്കാൻ വെസ്റ്റ് ഹാം രംഗത്തുണ്ടെന്ന് ദി അത്‌ലറ്റിക് വെളിപ്പെടുത്തുന്നു. സൗത്താംപ്ടണിൽ കഴിഞ്ഞ സീസണിൽ ലോണിൽ കളിച്ച് മികച്ച പ്രകടനം നടത്തിയ താരം ഈ സമ്മറിൽ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് സ്ഥിരം ട്രാൻസ്‌ഫറിനു ശ്രമിക്കയാണ്.

6. ആഴ്‌സണൽ സാക്കയുമായി കരാർ പുതുക്കാൻ തയ്യാറെടുക്കുന്നു

ബുക്കായോ സാക്കയുമായി കരാർ പുതുക്കാൻ ആഴ്‌സണൽ തയ്യാറെടുക്കുന്നു. ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ടു പ്രകാരം ഇംഗ്ലീഷ് താരവുമായി ദീർഘകാലത്തേക്ക് കരാർ പുതുക്കാനാണ് ഗണ്ണേഴ്‌സ്‌ ഒരുങ്ങുന്നത്. ആഴ്‌സണലിൽ തുടരാൻ തന്നെയാണ് സാക്കക്കും താൽപര്യം.

7. ഓസ്‌കാറിനെ ഫ്‌ളമങ്ങോ സ്വന്തമാക്കാൻ ശ്രമിക്കുന്നു

ഓസ്‌കാറിനെ സ്വന്തമാക്കാൻ ബ്രസീലിയൻ ക്ലബായ ഫ്‌ളമങ്ങോ ശ്രമം നടത്തുന്നതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ടു ചെയ്‌തു. നിലവിൽ ചൈനീസ് ക്ലബായ ഷാങ്ഹായ് എസ്ഐപിജിയിൽ കളിക്കുന്ന ഓസ്‌കാറിനും ബ്രസീലിലേക്ക് തിരിച്ചെത്താൻ താൽപര്യമുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit