ട്രാൻസ്‌ഫർ റൗണ്ടപ്പ്: ആന്റണിക്കായി ചെൽസിയും രംഗത്ത്, ഹസാർഡിനായി ഓഫറുകൾ പരിഗണിച്ച് റയൽ മാഡ്രിഡ്
By Sreejith N

1. ആന്റണിക്കായി ചെൽസിയും രംഗത്ത്
മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടമിടുന്ന അയാക്‌സ് താരം ആന്റണിയെ സ്വന്തമാക്കാൻ ചെൽസിയും രംഗത്ത്. ഹക്കിം സിയച്ച് ക്ലബ് വിടുമ്പോൾ അതിനു പകരമായി ബ്രസീലിയൻ താരത്തെ എത്തിക്കാനാണ് ചെൽസി ശ്രമിക്കുന്നതെന്ന് ഗിവ്മിസ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നു.
2. ഹസാർഡിനായി ഓഫറുകൾ പരിഗണിച്ച് റയൽ മാഡ്രിഡ്
കാൽസിയോമെർകാടോയുടെ റിപ്പോർട്ടുകൾ പ്രകാരം ഈഡൻ ഹസാർഡിനായി റയൽ മാഡ്രിഡ് ഓഫറുകൾ പരിഗണിക്കുന്നു. ചെൽസിയിൽ നിന്നും റയൽ മാഡ്രിഡിൽ എത്തിയ താരത്തിന് ഇതുവരെയും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. റോമ, ലാസിയോ, മാഴ്‌സ, റയൽ ബെറ്റിസ് എന്നീ ക്ലബുകൾ താരത്തിനായി രംഗത്തുണ്ട്.
3. അർതുറോ വിദാൽ ഇനി ഫ്‌ളമങ്ങോ താരം
O @kingarturo23 é o novo camisa 32 do Mais Querido! #VidalÉDoMengão pic.twitter.com/O3SYJSCP35
— Flamengo (@Flamengo) July 14, 2022
ചിലിയൻ മധ്യനിര താരമായ അർതുറോ വിദാൽ ബ്രസീലിയൻ ക്ലബായ ഫ്‌ളമങ്ങോയിലേക്ക് ചേക്കേറി. ഇന്റർ മിലാൻ താരമായിരുന്ന വിദാൽ ഫ്രീ ട്രാൻസ്‌ഫറിലാണ് ബ്രസീലിൽ എത്തിയത്. 2023 ഡിസംബർ വരെയാണ് മുപ്പത്തിയഞ്ചു വയസുള്ള താരത്തിന് ഫ്ലാമങ്ങോ കരാർ നൽകിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
4. ഡി ജോങ്ങിനെക്കുറിച്ച് അന്വേഷണം നടത്തി ചെൽസി
ബാഴ്‌സലോണ താരമായ ഫ്രങ്കീ ഡി ജോങിന്റെ ട്രാൻസ്‌ഫർ സാഹചര്യത്തെക്കുറിച്ച് ചെൽസി അന്വേഷണം നടത്തിയെന്ന് ടോക്ക്സ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡാണ് താരത്തിനായി സജീവമായി രംഗത്തുള്ളതെങ്കിലും ചെൽസി ഡച്ച് താരത്തെ ടീമിലെത്തിക്കാൻ ശ്രമം നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
5. സീക്കോക്കായി എവർട്ടണും വോൾവ്‌സും രംഗത്ത്
ഇന്റർ മിലാൻ താരമായ എഡിൻ സീക്കോക്കായി പ്രീമിയർ ലീഗ് ക്ലബുകളായ എവർട്ടണും വോൾവ്‌സും രംഗത്തുണ്ടെന്ന് ഗസറ്റ ഡെല്ല സ്പോർട്ട് വെളിപ്പെടുത്തി.യുവന്റസ് വിട്ട പൗളോ ഡിബാലയെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ഇന്റർ മിലാനു മുപ്പത്തിയാറു വയസുള്ള ബോസ്‌നിയൻ താരത്തെ ഒഴിവാക്കാൻ താൽപര്യമുണ്ട്.
6. സാനെയെ റയൽ മാഡ്രിഡിന് ഓഫർ ചെയ്തത് ഏജന്റ്
ബയേൺ മ്യൂണിക്ക് താരമായ സാഡിയോ മാനെയെ ഏജന്റ് റയൽ മാഡ്രിഡിന് ഓഫർ ചെയ്‌തുവെന്ന് ഡിഫെൻസ സെൻട്രൽ റിപ്പോർട്ടു ചെയ്യുന്നു. ലൂക്ക ജോവിച്ച് ക്ലബ് വിട്ടു ഇറ്റാലിയൻ ക്ലബായ ഫിയോറെന്റീനയിലേക്ക് ചേക്കേറിയതിനാൽ റയൽ മാഡ്രിഡ് മുന്നേറ്റനിരയിലേക്ക് പുതിയ താരങ്ങളെ പരിഗണിക്കുന്നുണ്ട്.
7. മാഞ്ചസ്റ്റർ യുണൈറ്റഡ് മാർഷ്യലിനെ നിലനിർത്തും
ഫ്രഞ്ച് മുന്നേറ്റനിര താരമായ ആന്റണി മാർഷ്യലിനെ വരുന്ന സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നിലനിർത്തുമെന്ന് ടോക്ക്സ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നു. കഴിഞ്ഞ സീസണിൽ സെവിയ്യയിൽ ലോണിൽ കളിച്ച താരത്തിന് എറിക് ടെൻ ഹാഗിനു കീഴിൽ അവസരങ്ങൾ ലഭിക്കാനാണ് സാധ്യത.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.