ട്രാൻസ്ഫർ റൗണ്ടപ്പ്: റഫിന്യ ട്രാൻസ്ഫർ സ്ഥിരീകരിച്ച് ബാഴ്സലോണ, ഓസിൽ പുതിയ ക്ലബിലെത്തി


1. റഫിന്യ ട്രാൻസ്ഫർ സ്ഥിരീകരിച്ച് ബാഴ്സലോണ
Raphinha knows pic.twitter.com/SFna87xdkC
— FC Barcelona (@FCBarcelona) July 13, 2022
ലീഡ്സ് യുണൈറ്റഡിന്റെ ബ്രസീലിയൻ മുന്നേറ്റനിര താരം റഫിന്യയെ സ്വന്തമാക്കിയ വിവരം ബാഴ്സ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇരുപത്തിയാറു വയസുള്ള താരത്തെ അറുപതു മില്യൺ പൗണ്ട് നൽകിയാണ് ബാഴ്സലോണ സ്വന്തമാക്കിയത്. മെഡിക്കൽ പരിശോധനകൾക്കായി റഫിന്യ സ്പെയിനിൽ എത്തിയിട്ടുണ്ട്.
2. ഓസിൽ പുതിയ ക്ലബ്ബിലേക്ക് ചേക്കേറി
🎶 #KırZincirlerini 🎶
— İstanbul Başakşehir (@ibfk2014) July 13, 2022
🟠🔵 @M10 pic.twitter.com/20XlJ6vfu8
മെസൂദ് ഓസിൽ പുതിയ ക്ലബ്ബിലേക്ക് ചേക്കേറി. ഫെനർബാഷെ കരാർ ടെർമിനേറ്റ് ചെയ്ത താരം തുർക്കിഷ് ലീഗിലെ തന്നെ ഇസ്തംബുൾ ബസക്സെഹറിലേക്കാണ് ചേക്കേറിയത്. ഫെനർബാഷെ പരിശീലകനുമായുള്ള പ്രശ്നങ്ങളെ തുടർന്നാണ് ഓസിൽ കരാർ റദ്ദാക്കിയത്.
3. ട്രിൻകാവോ സ്പോർട്ടിങ് സിപിയിലെത്തി
Welcome, Trincão ✍🦁 #SportingCP pic.twitter.com/A3SDIiaYUu
— Sporting CP English (@SportingCP_en) July 13, 2022
പോർച്ചുഗീസ് മുന്നേറ്റനിര താരമായ ഫ്രാൻസിസ്കോ ട്രിൻകാവോ സ്പോർട്ടിങ് സിപിയിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയാക്കി. കഴിഞ്ഞ സീസണിൽ ലോണിൽ വോൾവ്സിൽ കളിച്ച ബാഴ്സലോണ താരത്തെ ഒരു വർഷത്തെ ലോൺ കരാറിലാണ് പോർച്ചുഗീസ് ക്ലബ് സ്വന്തമാക്കിയത്.
4. കൂണ്ടെക്കായി പിഎസ്ജിയും ശ്രമം നടത്തുന്നു
സെവിയ്യയുടെ ഫ്രഞ്ച് പ്രതിരോധതാരമായ ജൂൾസ് കൂണ്ടെയെ സ്വന്തമാക്കാൻ പിഎസ്ജിയും ശ്രമം ആരംഭിച്ചുവെന്ന് സ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നു. സ്ക്രിനിയറിനെ ലഭിച്ചില്ലെങ്കിൽ കൂണ്ടെയെ സ്വന്തമാക്കുക എന്നാണു പിഎസ്ജിയുടെ ലക്ഷ്യമെങ്കിലും താരം ബാഴ്സലോണയുമായി വ്യക്തിഗത കരാർ ധാരണയിൽ എത്തിയെന്നും റിപ്പോർട്ടുകളുണ്ട്.
5. കൂളിബാളി നാപ്പോളി വിടുമെന്നു സ്ഥിരീകരിച്ച് സ്പല്ലെറ്റി
സെനഗൽ പ്രതിരോധതാരം കലിഡു കൂളിബാളി ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിടുമെന്ന് സ്ഥിരീകരിച്ച് നാപ്പോളി പരിശീലകൻ ലൂസിയാനോ സ്പല്ലെറ്റി. താരം ചെൽസിയിലേക്ക് ചേക്കേറുന്നതിന്റെ തൊട്ടരികിൽ നിൽക്കുകയാണെന്നാണ് ഗോൾ അടക്കമുള്ള യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.
6. ഇസക്കിനെ ലക്ഷ്യമിട്ട് ന്യൂകാസിൽ
റയൽ സോസിഡാഡിന്റെ സ്വീഡിഷ് സ്ട്രൈക്കറായ അലക്സാണ്ടർ ഇസക്കിനെ ലക്ഷ്യമിട്ട് ന്യൂകാസിൽ രംഗത്തുണ്ടെന്ന് ക്രൈഗ് ഹോപ്പ് വെളിപ്പെടുത്തുന്നു. എന്നാൽ താരത്തിനായി റയൽ സോസിഡാഡ് ആവശ്യപ്പെടുന്ന തുക നൽകാൻ ന്യൂകാസിൽ തയ്യാറല്ല.
7. യുവന്റസിന് പൗ ടോറസിനെ വേണം
മാത്തിയാസ് ഡി ലൈറ്റ് ക്ലബ് വിട്ടാൽ അതിനു പകരം വിയ്യാറയൽ പ്രതിരോധതാരം പൗ ടോറസിനെ ടീമിന്റെ ഭാഗമാക്കാൻ യുവന്റസ് ഒരുങ്ങുന്നുവെന്ന് ഇറ്റാലിയൻ മാധ്യമം കാൽസിയോ മെർകാടോ റിപ്പോർട്ടു ചെയ്യുന്നു. അമ്പതു മില്യൺ യൂറോയാണ് സ്പാനിഷ് താരത്തിനായി വിയ്യാറയൽ ആവശ്യപ്പെടുന്ന തുക.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.