ട്രാൻസ്‌ഫർ റൗണ്ടപ്പ്: ലൊ സെൽസോയടക്കം നാല് താരങ്ങൾ കോണ്ടെയുടെ പദ്ധതികളില്ല, മാഞ്ചസ്റ്റർ സിറ്റി കരാർ പുതുക്കി റോഡ്രി

Conte To Offload Four Players Including Lo Celso
Conte To Offload Four Players Including Lo Celso / Marc Atkins/GettyImages
facebooktwitterreddit

1. നാല് താരങ്ങൾ കോണ്ടേയുടെ പദ്ധതികളിലില്ല

Giovani Lo Celso, Sergio Reguilon
Tottenham Hotspur To Offload Four Players / Clive Rose/GettyImages

അടുത്ത സീസണിലേക്കുള്ള അന്റോണിയോ കോണ്ടെയുടെ പദ്ധതികളിൽ നാല് താരങ്ങളില്ലെന്ന് ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തുന്നു. ജിയോവാനി ലൊ സെൽസോ, സെർജി റിഗ്വിലോൺ, ഹാരി വിങ്ക്സ്, താങ്ങുയ് എൻഡോംബലെ എന്നീ താരങ്ങളാണ് കൊണ്ടെയുടെ പദ്ധതികളില്ലാത്തത്.

2. റോഡ്രി മാഞ്ചസ്റ്റർ സിറ്റി കരാർ പുതുക്കി

മധ്യനിര താരമായ റോഡ്രി മാഞ്ചസ്റ്റർ സിറ്റിയുമായി കരാർ പുതുക്കി. പെപ് ഗ്വാർഡിയോളയുടെ പദ്ധതികളിൽ പ്രധാനിയായ സ്‌പാനിഷ്‌ താരം 2027 വരെയാണ് കരാർ പുതുക്കിയതെന്ന് മാഞ്ചസ്റ്റർ സിറ്റി സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ സ്ഥിരീകരിച്ചു.

3. നാനി മെൽബൺ സിറ്റിയിലേക്ക് ചേക്കേറി

പോർച്ചുഗീസ് മുന്നേറ്റനിര താരം ലൂയിസ് നാനി മെൽബൺ സിറ്റിയിലേക്ക് ചേക്കേറി. രണ്ടു വർഷത്തെ കരാറിലാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഓസ്‌ട്രേലിയൻ ലീഗ് ക്ലബിൽ എത്തിയിരിക്കുന്നത്.

4. ചെൽസി പുതിയ ഗോൾകീപ്പറെ സ്വന്തമാക്കുന്നു

എംഎൽഎസ് ക്ലബായ ചിക്കാഗോ ഫയറിന്റെ ഗോൾകീപ്പർ ഗബ്രിയേൽ സലീനയെ സ്വന്തമാക്കാൻ ചെൽസി വാക്കാൽ കരാറിൽ എത്തിയതായി ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തി. ചെൽസി ഉടമയായ ടോഡ് ബോഹ്‍ലി നേരിട്ടു ചർച്ചകൾ നടത്തി പത്ത് മില്യൺ യൂറോക്ക് സ്വന്തമാക്കാൻ തയ്യാറെടുക്കുന്ന താരം ചിക്കാഗോ ഫയറിൽ തന്നെ ലോണിൽ തുടരും.

5. വിൽഷെയർ ആഴ്‌സണലിലേക്ക് തിരിച്ചെത്തി

Jack Wilshere
Jack Wilshere New Arsenal U18 Coach / Mike Hewitt/GettyImages

ഫുട്ബോൾ കളിക്കാരനെന്ന നിലയിൽ കരിയർ അവസാനിപ്പിച്ച ജാക്ക് വിൽഷെയർ ആഴ്‌സണലിൽ തിരിച്ചെത്തി. ആഴ്‌സണൽ U18 ടീമിന്റെ പരിശീലകനായാണ് ക്ലബിന്റെ മുൻതാരമായ വിൽഷെയർ തിരിച്ചെത്തിയത്. മുപ്പതാം വയസിലാണ് ജാക്ക് വിൽഷെയർ കളിക്കാരനെന്ന നിലയിൽ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്.

6. ബാഴ്‌സലോണ താരം വാട്ഫോഡിലെത്തി

ബാഴ്‌സലോണ താരമായ റെയ് മനാജ് ഇംഗ്ലീഷ് ക്ലബായ വാട്ഫോഡിലേക്ക് ചേക്കേറി. താരം ഭാവിയിൽ ഏതു ക്ലബ്ബിലേക്ക് ചേക്കേറണമെന്നതിലുള്ള അധികാരവും ഭാവിയിൽ വിൽക്കുമ്പോൾ അമ്പതു ശതമാനം ഫീസ് നേടാനുള്ള അവകാശവും തങ്ങൾക്കുണ്ടെന്ന് ബാഴ്‌സ സ്ഥിരീകരിക്കുന്നു.

7. റിഗ്വിലോണിനെ സെവിയ്യ സ്വന്തമാക്കും

Sergio Riguilon
Sevilla To Sign Reguilon / Quality Sport Images/GettyImages

ടോട്ടനം ഹോസ്‌പർ താരമായ സെർജി റിഗ്വിലോണിനെ സ്‌പാനിഷ്‌ ക്ലബായ സെവിയ്യ സ്വന്തമാക്കാൻ ഒരുങ്ങുന്നുവെന്ന് ഫുട്ബോൾ ഇൻസൈഡർ റിപ്പോർട്ടു ചെയ്യുന്നു. കോണ്ടേയുടെ പദ്ധതികളിൽ ഇടമില്ലാതെ താരത്തെ ഒരു വർഷത്തെ ലോൺ കരാറിൽ സ്വന്തമാക്കാനാണ് സെവിയ്യ ഒരുങ്ങുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.