Transfers

ട്രാൻസ്‌ഫർ റൗണ്ടപ്പ്: റിച്ചാർലിസന്റെ ലക്‌ഷ്യം മൂന്നു ക്ലബുകൾ, ചെൽസിക്ക് ലൗടാരോയെ വേണം

Sreejith N
Richarlison Targets Three Clubs
Richarlison Targets Three Clubs / Kenta Harada/GettyImages
facebooktwitterreddit

1. റിച്ചാർലിസൺ ലക്ഷ്യമിടുന്നത് മൂന്നു ക്ലബുകളെ

Richarlison
Richarlison Want Chelsea, PSG Or Real Madrid / James Gill - Danehouse/GettyImages

ബ്രസീലിയൻ മുന്നേറ്റനിര താരമായ റിച്ചാർലിസൺ വരുന്ന സമ്മറിൽ മൂന്നു ക്ലബുകളെയാണ് ലക്ഷ്യമിടുന്നതെന്ന് ദി സൺ റിപ്പോർട്ടു ചെയ്യുന്നു. റയൽ മാഡ്രിഡ്, പിഎസ്‌ജി, ചെൽസി തുടങ്ങിയ ക്ലബുകളിൽ ഒന്നിനെയാണ് താരം പരിഗണിക്കുന്നത്. എവർട്ടൺ വിടുമെന്ന് താരം ക്ലബ്ബിനെ അറിയിച്ചിട്ടുണ്ട്.

2. ലുക്കാക്കുവിനു പകരം ചെൽസിക്ക് ലൗടാരോ, ബസ്റ്റോണി എന്നിവരെ വേണം

Romelu Lukaku
Chelsea Want Lautaro Bastoni For Lukaku / Visionhaus/GettyImages

റൊമേലു ലുക്കാക്കുവിനു പകരം ചെൽസി ലൗടാരോ മാർട്ടിനസ്, അലസാൻഡ്രോ ബസ്റ്റോണി എന്നിവരെ ടീമിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതായി ലാ റിപ്പബ്ലിക്ക റിപ്പോർട്ടു ചെയ്‌തു. ചെൽസിയിൽ മികച്ച പ്രകടനം നടത്താൻ കഴിയാതിരുന്ന ബെൽജിയൻ താരം ഇന്ററിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്നുണ്ട്.

3. ടോട്ടനത്തിന്റെ ഓഫർ വേണ്ടെന്നു വെച്ച് റാഷ്ഫോഡ്

Marcus Rashford
Rashford Reject Tottenham Offer / Alex Broadway/GettyImages

ടോട്ടനം ഹോസ്‌പറിന്റെ ഓഫർ വേണ്ടെന്നു വെച്ച് മാർക്കസ് റാഷ്‌ഫോഡ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരുമെന്ന് ഡെയിലി മെയിൽ റിപ്പോർട്ടു ചെയ്തു. എറിക് ടെൻ ഹാഗുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ക്ലബിൽ തുടർന്ന് തന്റെ സ്ഥാനത്തിനായി പൊരുതാനാണ് താരം തീരുമാനിച്ചത്.

4. ലിംഗാർഡിനെ വെസ്റ്റ് ഹാമിന്‌ വേണം

Jesse Lingard
West Ham Want Lingard / James Williamson - AMA/GettyImages

കരാർ അവസാനിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനൊരുങ്ങുന്ന ജെസ്സെ ലിംഗാർഡിനെ വെസ്റ്റ് ഹാം യുണൈറ്റഡ് ലക്ഷ്യമിടുന്നു. നിലവിൽ ക്ലബിലുള്ള താരമായ സൈദ് ബെൻഹറാമയെ വെസ്റ്റ് ഹാം വിൽക്കുമെന്നും ദി സൺ റിപ്പോർട്ടു ചെയ്യുന്നു.

5. ടിലെമാൻസിനെ സ്വന്തമാക്കുമെന്ന ആത്മവിശ്വാസത്തോടെ ആഴ്‌സണൽ

Youri Tielemans
Arsenal Confident About Signing Tielemans / BSR Agency/GettyImages

ലൈസ്റ്റർ താരമായ യൂറി ടിലെമാൻസിനെ സ്വന്തമാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തോടെ ടോക്കിങ് ട്രാൻസ്‌ഫർ റിപ്പോർട്ടു ചെയ്‌തു. യൂറോപ്പിലെ നിരവധി ക്ലബുകൾ താരത്തിനായി രംഗത്തുണ്ടെങ്കിലും തങ്ങളുടെ ഓഫർ തന്നെ താരം സ്വീകരിക്കുമെന്ന പ്രതീക്ഷ ആഴ്‌സണലിനുണ്ട്.

6. ലകസറ്റ ലിയോണിലേക്ക് തിരിച്ചെത്തി

ആഴ്‌സണൽ താരമായ അലസാൻഡ്ര ലകസെറ്റ ലിയോണിലേക്ക് തിരിച്ചു പോയി. ആഴ്‌സണൽ കരാർ അവസാനിച്ചതോടെയാണ് താരം ക്ലബ് വിട്ടത്. 2010 മുതൽ 2017 വരെ ലിയോണിനു വേണ്ടി ലകസെറ്റ കളിച്ചിട്ടുണ്ട്.

7. സിൻചെങ്കോ മാഞ്ചസ്റ്റർ സിറ്റി വിടുന്നത് പരിഗണിക്കുന്നു

Oleksandr Zinchenko
Zinchenko To Leave Man City / Visionhaus/GettyImages

യുക്രൈനിയൻ ഫുൾ ബാക്കായ ഓലക്‌സാണ്ടർ സിൻചെങ്കോ മാഞ്ചസ്റ്റർ സിറ്റി വിടാൻ തയ്യാറാണെന്ന് 90Min മനസിലാക്കുന്നു. കളത്തിലിറങ്ങുമ്പോഴെല്ലാം മികച്ച പ്രകടനം നടത്തുന്നുണ്ട് എങ്കിലും മാഞ്ചസ്റ്റർ സിറ്റിയിൽ താരത്തിന് അവസരങ്ങൾ കുറവായതിനാലാണ് ക്ലബ് വിടാൻ ഒരുങ്ങുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit