Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: അർജന്റീന താരത്തിനായി മിലാനും യുവന്റസും രംഗത്ത്, കെപ്പയെ ലക്ഷ്യമിട്ട് ലാസിയോ

Sreejith N
FBL-WC-2022-SAMERICA-QUALIFIERS-ARG-BRA
FBL-WC-2022-SAMERICA-QUALIFIERS-ARG-BRA / JUAN MABROMATA/GettyImages
facebooktwitterreddit

1. ജൂലിയൻ അൽവാരസിനായി യുവന്റസും മിലാനും രംഗത്ത്

River Plate v Racing Club - Professional League Cup
River Plate v Racing Club - Professional League Cup / Anadolu Agency/GettyImages

റിവർപ്ലേറ്റ് സ്‌ട്രൈക്കറായ ജൂലിയൻ അൽവാരസിനെ സ്വന്തമാക്കാൻ യുവന്റസും എസി മിലാനും രംഗത്ത്. താരത്തിന്റെ പ്രതിനിധികളുമായി രണ്ടു ക്ലബുകളും ചർച്ചകൾ നടത്തുകയാണെന്ന് കാൽസിയോമെർകാടോ റിപ്പോർട്ടു ചെയ്‌തു. ഇരുപത്തിയൊന്നുകാരനായ താരത്തിന്റെ ഏജന്റ് ഈയാഴ്‌ച ഇറ്റലിയിലേക്ക് യാത്ര ചെയ്യുന്നതോടെ ട്രാൻസ്ഫറിൽ നിർണായക തീരുമാനം ഉണ്ടായേക്കും.

2. കെപ്പയെ സ്വന്തമാക്കാനൊരുങ്ങി ലാസിയോ

Kepa Arrizabalaga
Chelsea v Tottenham Hotspur - Carabao Cup Semi Final First Leg / Julian Finney/GettyImages

ചെൽസി ഗോൾകീപ്പറായ കേപ്പ അരിസബലാഗയെ സ്വന്തമാക്കാൻ ലാസിയോ ഒരുങ്ങുന്നു. മുൻ ചെൽസി പരിശീലകനായ മൗറീസിയോ സാറിയുടെ നിർദ്ദേശം അനുസരിച്ചാണ് താരത്തിനായി ഇറ്റാലിയൻ ക്ലബ് രംഗത്തു വന്നിരിക്കുന്നത്. എന്നാൽ കെപ്പയുടെ കനത്ത പ്രതിഫലം ഡീലിനു തടസം സൃഷ്ടിക്കുന്നുണ്ട്.

3. അമദ് ദിയല്ലോയെ ലോണിൽ വിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

Amad Diallo
Leicester City v Manchester United: Emirates FA Cup Quarter Final / Marc Atkins/GettyImages

സീനിയർ ടീമിൽ അവസരങ്ങളില്ലാത്ത അമദ് ദിയല്ലോയെ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ലോണിൽ വിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നു. ബർമിങ്ങ്ഹാം സിറ്റിയാണ് താരത്തിനായി ശ്രമം നടത്തുന്നതെന്ന് ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനൊ പറയുന്നു.

4. ട്രിപ്പിയറിനു പകരക്കാരനെ കണ്ടെത്തി അത്ലറ്റികോ മാഡ്രിഡ്

Cédric Soares
Arsenal v AFC Wimbledon - Carabao Cup Third Round / Julian Finney/GettyImages

ന്യൂകാസിൽ യുണൈറ്റഡിലേക്ക് ചേക്കേറിയ കെറോൺ ട്രിപ്പിയറിനു പകരക്കാരനെ കണ്ടെത്തി അത്ലറ്റികോ മാഡ്രിഡ്. ആഴ്‌സനൽ താരമായ സെഡ്രിക്ക് സോറസിനെ സ്വന്തമാക്കാൻ സ്‌പാനിഷ്‌ ക്ലബ് ശ്രമിക്കുന്നുണ്ടെന്ന് നിക്കോളോ ഷിറ റിപ്പോർട്ടു ചെയ്‌തു. സെഡ്രിക്കിനു പുറമെ ലില്ലെയുടെ സെലിക്ക്, ലീപ്‌സിഗിന്റെ മുകിയേല എന്നിവരെയും അത്ലറ്റികോ പരിഗണിക്കുന്നുണ്ട്.

5. ആഴ്‌സണൽ മധ്യനിര താരങ്ങളെ ലക്ഷ്യമിടുന്നു

Bruno Gomez Soares
Lille OSC v Olympique Lyonnais - Ligue 1 Uber Eats / Sylvain Lefevre/GettyImages

ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന ആഴ്‌സണൽ ടോപ് ഫോറുറപ്പിക്കാൻ ജനുവരിയിൽ മധ്യനിര താരങ്ങളെ തേടുന്നു. ലിയോണിന്റെ ബ്രസീലിയൻ താരമായ ബ്രൂണോ ഗുയ്മെറാസ്‌ ആണ് ആഴ്‌സനലിനെ പ്രധാന ലക്ഷ്യമെങ്കിലും ട്രാൻസ്‌ഫർ നടക്കാനുള്ള സാധ്യത കുറവാണെന്ന് ഫാബ്രിസിയോ റൊമാനൊ പറയുന്നു. യുവന്റസിന്റെ ആർതർ മേലോയും പരിഗണനയിലുണ്ട്.

6. എറിക് ബെയ്‌ലിയെ എസി മിലാനു വേണം

Eric Bailly
Manchester United v BSC Young Boys: Group F - UEFA Champions League / Gareth Copley/GettyImages

മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധതാരമായ എറിക് ബെയ്‌ലിയെ ഇറ്റാലിയൻ ക്ലബായ എസി മിലാൻ ലക്ഷ്യമിടുന്നു. സിമോൺ ക്യേർ പരിക്കുമായി പുറത്തായതിനെ തുടർന്നാണ് ഇരുപത്തിയേഴു വയസുള്ള താരത്തിനായി അസി മിലാൻ ശ്രമം നടത്തുന്നതെന്ന് സ്കൈ ഇറ്റാലിയയാണ് റിപ്പോർട്ടു ചെയ്‌തത്‌.

7. എമേഴ്‌സണെ തിരിച്ചെത്തിക്കാൻ ടുഷെൽ ശ്രമിക്കുന്നു

Emerson Palmieri
Lille OSC v Olympique Lyonnais - Ligue 1 Uber Eats / Eurasia Sport Images/GettyImages

ഇറ്റാലിയൻ ലെഫ്റ്റ് ബാക്കായ എമേഴ്‌സൺ പാൽമേരിയെ ജനുവരിയിൽ ചെൽസിയിലേക്ക് തിരിച്ചു കൊണ്ടുവരാൻ ടുഷെൽ ശ്രമം നടത്തുന്നു. ചിൽവെൽ പരിക്കേറ്റു പുറത്തു പോയതിനാൽ ഒരു ലെഫ്റ്റ് ബാക്ക് ചെൽസിക്ക് ആവശ്യമാണ്. എന്നാൽ ലിയോൺ ചെൽസിയുടെ ആദ്യ ഓഫർ നിരസിച്ചുവെന്നാണ് ഫാബ്രിസിയോ റൊമാനോ പറയുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit