Transfers

ട്രാൻസ്‌ഫർ റൗണ്ടപ്പ്: അർജന്റീന താരം ടീമിലെത്തിയതു പ്രഖ്യാപിച്ച് മാഞ്ചസ്റ്റർ സിറ്റി, പിഎസ്‌ജിക്ക് ലെവൻഡോസ്‌കിയെ വേണം

Sreejith N
Man City Announce Julian Alvarez
Man City Announce Julian Alvarez / Juan Manuel Serrano Arce/GettyImages
facebooktwitterreddit

1. ജൂലിയൻ അൽവാരസ് ടീമിലെത്തിയതു സ്ഥിരീകരിച്ച് മാഞ്ചസ്റ്റർ സിറ്റി

Julian Alvarez
Man City Announces Julian Alvarez / Rodrigo Valle/GettyImages

അർജന്റീന സ്‌ട്രൈക്കറായ ജൂലിയൻ അൽവാരസ് ടീമിൽ എത്തിയതു സ്ഥിരീകരിച്ച് മാഞ്ചസ്റ്റർ സിറ്റി. ജനുവരിയിൽ തന്നെ അൽവാരസിന്റെ ട്രാൻസ്‌ഫർ സിറ്റി പൂർത്തിയാക്കിയെങ്കിലും ഇപ്പോഴാണ് പ്രഖ്യാപനം നടത്തുന്നത്. റിവർപ്ലേറ്റ് താരമായിരുന്ന ജൂലിയൻ അൽവാരസ് കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം ടീമിനു വേണ്ടി നടത്തിയിരുന്നു.

2. പിഎസ്‌ജിക്ക് ലെവൻഡോസ്‌കിയെ വേണം

Robert Lewandowski
PSG Want Robert Lewandowski / PressFocus/MB Media/GettyImages

ഫൂട്ട്മെർകാടോയുടെ റിപ്പോർട്ടുകൾ പ്രകാരം റോബർട്ട് ലെവൻഡോസ്‌കിയെ സ്വന്തമാക്കാൻ പിഎസ്‌ജിയും ശ്രമം നടത്തുന്നു. ബാഴ്‌സലോണയും ലക്ഷ്യമിടുന്ന പോളണ്ട് താരത്തിനു പുറമെ സാംപ്‌ദോറിയയുടെ ജിയാൻലൂക്ക സ്‌കമാക്കായെയും പിഎസ്‌ജി ലക്ഷ്യമിടുന്നുണ്ട്.

3. ഡി മരിയ യുവന്റസ് മെഡിക്കൽ പൂർത്തിയാക്കുന്നു

Ángel Di María
Juventus Unveil New Signing Angel Di Maria / Stefano Guidi/GettyImages

അർജന്റീന മുന്നേറ്റനിരതാരം ഏഞ്ചൽ ഡി മരിയ യുവന്റസിലേക്ക് ചേക്കേറുന്നതിനു മുന്നോടിയായി മെഡിക്കൽ പൂർത്തിയാക്കുന്നു. പിഎസ്‌ജി കരാർ അവസാനിച്ച് ഫ്രീ ഏജന്റായ ഡി മരിയക്കു പുറമെ പോഗ്ബയെയും സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ യുവന്റസ് സ്വന്തമാക്കിയിട്ടുണ്ട്.

4. പെപ്പെ റെയ്‌ന വിയ്യാറയലിൽ തിരിച്ചെത്തി

Pepe Reina
Pepe Reina Back To Villareal / Jonathan Moscrop/GettyImages

സ്‌പാനിഷ്‌ ഗോൾകീപ്പറും മുൻ ലിവർപൂൾ താരവുമായ പെപ്പെ റെയ്‌ന വിയ്യാറയലിലേക്ക് തിരിച്ചെത്തി. ലാസിയോ കരാർ അവസാനിച്ച മുപ്പത്തിയൊൻപതു വയസുള്ള താരം കരിയർ അവസാനിപ്പിക്കുന്നതിനു മുന്നോടിയായാണ് തന്റെ മുൻ ക്ലബ്ബിലേക്ക് തിരിച്ചു വന്നിരിക്കുന്നത്.

5. ജോവിച്ച് ഫിയോറെന്റീന മെഡിക്കൽ പൂർത്തിയാക്കുന്നു

Luka Jovic
Luka Jovic Nears To Fiorentina / Quality Sport Images/GettyImages

റയൽ മാഡ്രിഡ് താരമായ ലൂക്ക ജോവിച്ച് ഫിയോറെന്റീന ട്രാൻസ്‌ഫർ പൂർത്തിയാക്കാൻ മെഡിക്കൽ പരിശോധനകൾ നടത്താൻ ഇറ്റലിയിലേക്കു തിരിച്ചതായി ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തുന്നു. റയൽ മാഡ്രിഡിൽ അവസരങ്ങൾ കുറഞ്ഞ താരത്തെ ഫ്രീ ഏജന്റായാണ് ഇറ്റാലിയൻ ക്ലബ് സ്വന്തമാക്കുന്നത് എന്നാണു റിപ്പോർട്ടുകൾ.

6. എസി മിലാൻ നായകൻ ലാസിയോയിലേക്ക്

Alessio Romagnoli
Alessio Romagnoli To Lazio / Marco Canoniero/GettyImages

എസി മിലാൻ നായകനായ അലെസിയോ റൊമാനൊഗ്ലി ലാസിയോയിലേക്ക് ചേക്കേറുമെന്ന ജിയാൻലൂക്ക ഡി മർസിയോ റിപ്പോർട്ടു ചെയ്യുന്നു. മിലാനുമായുള്ള കരാർ അവസാനിച്ച് ഫ്രീ ഏജന്റായ താരം 2027 വരെ ലാസിയോ കരാർ ഒപ്പിടുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

7. ബ്രോബറിയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്

Brian Brobbery
Man Utd Want Brian Brobbery / Soccrates Images/GettyImages

ബിൽഡിന്റെ റിപ്പോർട്ടുകൾ പ്രകാരം ബ്രയാൻ ബ്രോബറിയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്. 2021ൽ ലീപ്‌സിഗിലേക്ക് ചേക്കേറിയ താരത്തിന് പക്ഷെ ജർമൻ ടീമിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലായിരുന്നു. താരത്തെ തിരിച്ചെത്തിക്കാൻ അയാക്‌സ് ശ്രമം നടത്തുന്നതിന്റെ ഇടയിലാണ് യുണൈറ്റഡും നീക്കം ആരംഭിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit