Transfers

ട്രാൻസ്‌ഫർ റൗണ്ടപ്പ്: മോഡ്രിച്ച് റയൽ മാഡ്രിഡ് കരാർ പുതുക്കി, ബേൽ മാഡ്രിഡ് ക്ലബ്ബിലേക്ക് ചേക്കേറാൻ സാധ്യത

Sreejith N
Luka Modric Extended With Real Madrid
Luka Modric Extended With Real Madrid / Eurasia Sport Images/GettyImages
facebooktwitterreddit

1. ലൂക്ക മോഡ്രിച്ച് റയൽ മാഡ്രിഡ് കരാർ പുതുക്കി

UEFA Champions League final"Liverpool FC v Real Madrid"
Modric Extended With Bayern / ANP/GettyImages

ലൂക്ക മോഡ്രിച്ച് കരാർ പുതുക്കിയത് റയൽ മാഡ്രിഡ് സ്ഥിരീകരിച്ചു. ഒരു വർഷത്തേക്കാണ് മുപ്പത്തിയാറു വയസുള്ള താരം റയൽ മാഡ്രിഡുമായി കരാർ പുതുക്കിയത്. റയൽ മാഡ്രിഡിനായി 436 മത്സരങ്ങൾ കളിച്ച താരമാണ് ലൂക്ക മോഡ്രിച്ച്.

2. മിനാമിനോക്കായി നാല് പ്രീമിയർ ലീഗ് ക്ലബുകൾ

Takumi Minamino
Minamino Wanted By Four EPL Clubs / Etsuo Hara/GettyImages

ലിവർപൂൾ മുന്നേറ്റനിര താരം ടാകുമി മിനാമിനോക്കായി നാല് പ്രീമിയർ ലീഗ് ക്ലബുകൾ രംഗത്തുണ്ടെന്ന് ദിസ് ഈസ് ആൻഫീൽഡ് റിപ്പോർട്ടു ചെയ്‌തു. ലീഡ്‌സ്, സൗത്താംപ്ടൺ, വോൾവ്‌സ്, ഫുൾഹാം എന്നീ ക്ലബുകളാണ് ജാപ്പനീസ് താരത്തെ നോട്ടമിടുന്നത്. എന്നാൽ ഈ ക്ലബുകൾക്ക് ഭീഷണിയായി മൊണാക്കോയും താരത്തെ നോട്ടമിടുന്നുണ്ട്.

3. ഗാരെത് ബേൽ ഗെറ്റാഫയിലേക്ക് ചേക്കേറാൻ സാധ്യത

Gareth Bale
Bale Offered To Getafe / Visionhaus/GettyImages

റയൽ മാഡ്രിഡ് കരാർ അവസാനിക്കുന്ന ഗാരെത് ബേലിനെ തങ്ങൾക്ക് ഓഫർ ചെയ്യപ്പെട്ടുവെന്ന് ഗെറ്റാഫെ പ്രസിഡന്റ് ഏഞ്ചൽ ടോറസ് പറഞ്ഞു. പരിശീലകനായി സംസാരിച്ചതിനു ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാഡ്രിഡിൽ തന്നെയുള്ള ക്ലബാണ് ഗെറ്റാഫെ.

4. മാനെക്കു വേണ്ടിയുള്ള ഓഫർ നിരസിച്ച് ലിവർപൂൾ

Sadio Mane
Liverpool Reject Bid For Mane / Etsuo Hara/GettyImages

ബയേൺ മ്യൂണിക്ക് മാനെക്കു വേണ്ടി നൽകിയ രണ്ടാമത്തെ ഓഫറും ലിവർപൂൾ നിരസിച്ചുവെന്ന് ദി മിറർ അറിയിച്ചു. പുതിയ ഓഫറിൽ താരത്തിന്റെ തുക മുപ്പതു മില്യൺ യൂറോയാക്കി ബയേൺ വർധിപ്പിച്ചെങ്കിലും ലിവർപൂൾ ഇപ്പോഴും അതിനോട് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.

5. ഡിബാലക്കു വേണ്ടിയുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി ഇന്റർ

Paulo Dybala
Inter To Speed Up Dybala Move / Juan Manuel Serrano Arce/GettyImages

യുവന്റസ് കരാർ അവസാനിച്ച് ക്ലബ് വിടാൻ തയ്യാറെടുക്കുന്ന പൗലോ ഡിബാലയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ഇന്റർ മിലാൻ ഊർജ്ജിതമാക്കി. ഗസറ്റ ഡെല്ല സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം അർതുറോ വിദാൽ, അലക്‌സിസ് സാഞ്ചസ് എന്നിവർ ക്ലബ് വിടും മുൻപ് കരാർ പൂർത്തിയാക്കാനാണ് ഇന്റർ ശ്രമിക്കുന്നത്.

6. ലൂയിസ് സുവാരസ് റിവർ പ്ലേറ്റിലേക്ക്

Luis Suarez
Luis Suarez To Riverplate / Quality Sport Images/GettyImages

അത്ലറ്റികോ മാഡ്രിഡ് വിടുന്ന ലൂയിസ് സുവാരസ് അർജന്റീനിയൻ ക്ലബായ റിവർപ്ലേറ്റിലേക്ക് ചേക്കേറാൻ സാധ്യതയുണ്ടെന്ന് ദി സൺ വെളിപ്പെടുത്തി. യുറുഗ്വായ് താരവുമായി പ്രാഥമിക ചർച്ചകൾ നടത്തിയത് സ്ഥിരീകരിച്ച ക്ലബ് 4 മില്യണിലധികം പ്രതിവർഷം പ്രതിഫലമായി വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌.

7. ഡി മരിയ വന്നില്ലെങ്കിൽ യുവന്റസ് ബെറാർഡിയെ സ്വന്തമാക്കും

Domenico Berardi
Juventus Want Domenico Berardi / Marco Canoniero/GettyImages

ഏഞ്ചൽ ഡി മരിയ ക്ലബ്ബിലേക്ക് വന്നില്ലെങ്കിൽ അതിനു പകരം സാസുവോളോയുടെ ഇറ്റാലിയൻ താരമായ ഡൊമെനിക്കോ ബെറാർഡിയെ ടീമിലെത്തിക്കാൻ യുവന്റസ് ഒരുങ്ങുന്നു. പിഎസ്‌ജി വിടുന്ന ഡി മരിയയെ സ്വന്തമാക്കാൻ യുവന്റസാണ് ആദ്യം രംഗത്തുണ്ടായിരുന്നതെങ്കിലും ഇപ്പോൾ താരത്തെ സ്വന്തമാക്കാൻ ബാഴ്‌സക്കാണ് സാധ്യത കൂടുതൽ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit