Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: ഇൻസിനെയുടെ എംഎൽഎസ് ട്രാൻസ്‌ഫർ സ്ഥിരീകരിച്ചു, മാഞ്ചസ്റ്റർ യുണൈറ്റഡ് താരം നാപ്പോളിയിലെത്തി

Sreejith N
Juventus v SSC Napoli - Serie A
Juventus v SSC Napoli - Serie A / Jonathan Moscrop/GettyImages
facebooktwitterreddit

1. ലോറെൻസോ ഇൻസിനെയുടെ എംഎൽഎസ് ട്രാൻസ്‌ഫർ സ്ഥിരീകരിച്ചു

Lorenzo Insigne
Lorenzo Insigne of SSC Napoli in action during the Serie A... / Nicolò Campo/GettyImages

നാപ്പോളി സൂപ്പർതാരമായ ലോറെൻസോ ഇൻസിനെ അടുത്ത സീസൺ മുതൽ എംഎൽഎസിൽ കളിക്കും. ഇക്കഴിഞ്ഞ യൂറോ കപ്പ് കിരീടം ഇറ്റലിക്കു നേടിക്കൊടുക്കാൻ നിർണായക പങ്കു വഹിച്ച താരം ജൂലൈ 1 മുതൽ തങ്ങൾക്കു വേണ്ടി കളിക്കുമെന്ന് എംഎൽഎസ് ക്ലബായ ടൊറന്റോ എഫ്‌സി സ്ഥിരീകരിച്ചു. ഫ്രീ ട്രാൻസ്ഫറിലാണ് മുപ്പതുകാരനായ ഇൻസിനെ ടോറന്റോ എഫ്‌സിയിലേക്ക് ചേക്കേറുന്നത്.

2. ടുവാൻസെബ നാപ്പോളിയിൽ

Axel Tuanzebe
Southampton v Aston Villa - Premier League / Robin Jones/GettyImages

മാഞ്ചസ്റ്റർയുണൈറ്റഡ് ഫുൾ ബാക്കായ ആക്‌സൽ ടുവാൻസെബ നാപ്പോളിയിലേക്ക് ലോണിൽ ചേക്കേറി. ഈ സീസൺ അവസാനിക്കുന്നതു വരെയാണ് കരാർ. കഴിഞ്ഞ സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായി രണ്ടു വർഷത്തെ കരാർ പുതുക്കിയ ഇരുപത്തിനാലുകാരനായ താരം സീസണിന്റെ ആദ്യ പകുതി ആസ്റ്റൺ വില്ലയിൽ ലോണിൽ കളിക്കുകയാണ് ചെയ്‌തത്‌.

3. മൈറ്റ്ലാൻഡ് നൈൽസ് ഇറ്റാലിയൻ ലീഗിലെത്തി

Ainsley Maitland-Niles
Arsenal v Watford - Premier League / Robin Jones/GettyImages

ആഴ്‌സണൽ മധ്യനിര താരമായ ഐൻസ്‌ലി മൈറ്റ്ലാൻഡ് നൈൽസ് ഇറ്റാലിയൻ ക്ലബായ റോമയിലെത്തി. അർടെട്ട പരിശീലകനായതോടെ ആഴ്‌സണലിൽ അവസരങ്ങൾ കുറഞ്ഞ താരത്തെ ഈ സീസൺ അവസാനിക്കുന്നതു വരെ ലോണിലാണ് മൗറീന്യോ പരിശീലകനായ റോമ ടീമിലെത്തിച്ചിരിക്കുന്നത്.

4. റഡാമൽ ഫാൽകാവോ ലാ ലീഗയിൽ തുടരും

Radamel Falcao
CD Mirandes v Rayo Vallecano - Copa Del Rey / Quality Sport Images/GettyImages

കൊളംബിയൻ സ്‌ട്രൈക്കറായ റഡാമൽ ഫാൽകാവോ ലാ ലീഗയിൽ തന്നെ തുടരും. റയോ വയ്യക്കാനോയുമായി 2023 വരെയാണ് താരം കരാർ പുതുക്കിയത്. ഈ സീസണിൽ 11 ലാ ലീഗ മത്സരങ്ങൾ കളിച്ച താരം അഞ്ചു ഗോളുകൾ നേടിയിട്ടുണ്ട്.

5. പിയാടെക്കിനെ സ്വന്തമാക്കി ഫിയോറെന്റീന

Krzysztof Piatek of Poland in action during the official...
Krzysztof Piatek of Poland in action during the official... / SOPA Images/GettyImages

പോളണ്ട് സ്‌ട്രൈക്കറായ ക്രിസിസ്റ്റോഫ് പിയാടെക് ഫിയോറെന്റീനയിലേക്ക് ചേക്കേറി. ഇതോടെ സീരി എയിൽ മിന്നും ഫോമിൽ കളിക്കുന്ന ദുസാൻ വ്ലാഹോവിച്ച് ഫിയോറെന്റീന വിടുമെന്ന അഭ്യൂഹങ്ങൾ ശക്തിപ്പെട്ടിട്ടുണ്ട്. നിലവിൽ ലോണിൽ കളിക്കുന്ന പിയാടെകിനെ ഈ സീസണു ശേഷം സ്ഥിരം കരാറിൽ സ്വന്തമാക്കാൻ ഫിയോറെന്റീനക്ക് കഴിയും.

6. ഒറിഗിയെ വിട്ടുകൊടുക്കാനില്ലെന്ന് ലിവർപൂൾ

Divock Origi
AC Milan v Liverpool FC: Group B - UEFA Champions League / Alessandro Sabattini/GettyImages

ബെൽജിയൻ സ്‌ട്രൈക്കറായ ദിവോക്ക് ഒറിഗിയെ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ വിട്ടുകൊടുക്കാൻ ലിവർപൂളിന് താൽപര്യമില്ലെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്‌തു. നിരവധി സീരി എ ക്ലബുകളും ജർമൻ ക്ലബുകളും താരത്തിനായി രംഗത്തുണ്ടെങ്കിലും ആഫ്രിക്കൻ നേഷൻസ് കപ്പ് നടക്കുന്നതിനാൽ താരത്തെ നിലനിർത്താനാണ് ലിവർപൂൾ ഒരുങ്ങുന്നത്.

7. അലക്‌സിസ് സാഞ്ചസ് എവർട്ടനിലെത്താൻ സാധ്യത

Alexis Sanchez
FC Internazionale v Torino FC - Serie A / Jonathan Moscrop/GettyImages

ഇന്റർ മിലൻറെ ചിലിയൻ താരമായ അലക്‌സിസ് സാഞ്ചസ് എവർട്ടനിലേക്ക് ചേക്കേറാൻ സാധ്യത. കഴിഞ്ഞ സീസണിൽ സീരി എ വിജയിച്ച സാഞ്ചസിനെ ഇന്റർ എവർട്ടനിലേക്ക് ഓഫർ ചെയ്തുവെന്ന ദി സൺ ആണ് റിപ്പോർട്ടു ചെയ്‌തത്‌. ഈ സീസണിൽ ചിലിയൻ താരത്തിന് ഇന്ററിൽ അവസരങ്ങൾ കുറവാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit