Transfers

ട്രാൻസ്‌ഫർ റൗണ്ടപ്പ്: ചെൽസി താരത്തെ സ്വന്തമാക്കാൻ ഇന്റർ മിലാന് അവസരം, ആക്കെക്കു വിലയിട്ട് മാഞ്ചസ്റ്റർ സിറ്റി

Sreejith N
Loftus Cheek Offered To Inter
Loftus Cheek Offered To Inter / Visionhaus/GettyImages
facebooktwitterreddit

1. റൂബൻ ലോഫ്റ്റസ് ചീക്കിനെ സ്വന്തമാക്കാൻ ഇന്ററിനു അവസരം

Ruben Loftus-Cheek
Loftus Cheek Offered To Inter / Visionhaus/GettyImages

ചെൽസി മധ്യനിര താരമായ റൂബൻ ലോഫ്റ്റസ് ചീക്കിനെ ഇന്റർ മിലാൻ ഓഫർ ചെയ്‌തതായി ഗസറ്റ ഡെല്ല സ്പോർട്ട് റിപ്പോർട്ടു ചെയ്‌തു. ഇരുപതു മില്യൺ യൂറോയാണ് ഇംഗ്ലീഷ് താരത്തിനായി ചെൽസി ആവശ്യപ്പെടുന്നത്. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഇന്റർ ഇത്രയും തുക നൽകാൻ സന്നദ്ധരല്ല.

2. നഥാൻ ആക്കെക്കു 50 മില്യൺ വിലയിട്ട് മാഞ്ചസ്റ്റർ സിറ്റി

Nathan Aké
Man City Set Price For Nathan Ake / Visionhaus/GettyImages

നഥാൻ ആക്കെയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് അമ്പതു മില്യൺ യൂറോ നൽകേണ്ടി വരുമെന്ന് ദി സൺ വെളിപ്പെടുത്തി. 40 മില്യൺ യൂറോക്കാണ് ഡച്ച് താരത്തെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയതെങ്കിലും 10 മില്യൺ കൂടുതൽ വേണമെന്നാണ് സിറ്റിയുടെ ആവശ്യം. ന്യൂകാസിൽ യുണൈറ്റഡാണ്‌ ആക്കെയെ ലക്ഷ്യമിടുന്നത്.

3. ടോമോറി എസി മിലാൻ കരാർ പുതുക്കുന്നു

Fikayo Tomori
Fikayo Tomori To Extend With AC Milan / Giuseppe Bellini/GettyImages

എസി മിലാൻ പ്രതിരോധതാരമായ ഫികായോ ടോമോറി ക്ലബുമായി കരാർ പുതുക്കാൻ തയ്യാറെടുക്കുന്നുവെന്ന് ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തി. കരാർ പുതുക്കാൻ രണ്ടു കക്ഷികൾക്കും താൽപര്യമുണ്ടെന്നും ചർച്ചകൾ തുടർന്നു കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

4. ബെർഗ്‌വിനിനു വേണ്ടിയുള്ള ഓഫർ നിരസിച്ച് ടോട്ടനം

Steven Bergwijn
Tottenham Reject Bergwijn Offer From Ajax / BSR Agency/GettyImages

സ്റ്റീവൻ ബെർഗ്‌വിനിനു വേണ്ടിയുള്ള അയാക്‌സിന്റെ 17 മില്യൺ പൗണ്ടിന്റെ ഓഫർ ടോട്ടനം നിരസിച്ചുവെന്ന് ഡെയിലി മെയിൽ വെളിപ്പെടുത്തി. കോണ്ടെക്കു കീഴിൽ അവസരങ്ങൾ കുറഞ്ഞ താരത്തിന് ക്ലബ് വിടാൻ ആഗ്രഹമുണ്ടെങ്കിലും 21 മില്യൺ പൗണ്ടാണ് ടോട്ടനം ആവശ്യപ്പെടുന്നത്.

5. റോമ ഇസ്‌കോയെ ലക്ഷ്യമിടുന്നു

UEFA Champions League final"Liverpool FC v Real Madrid"
Roma Want Isco / ANP/GettyImages

ഫ്രീ ട്രാൻസ്‌ഫറിൽ റയൽ മാഡ്രിഡ് വിടുന്ന സ്‌പാനിഷ്‌ മധ്യനിര താരം ഇസ്‌കോയെ ടീമിലെത്തിക്കാൻ റോമ ശ്രമം നടത്തുവെന്ന് ഗസറ്റ ഡെല്ല സ്പോർട്ട് റിപ്പോർട്ടു ചെയ്‌തു. ഇസ്കോക്കു പുറമെ ജർമൻ താരം ഗോട്സെയിലും റോമക്ക് താൽപര്യമുണ്ട്.

6. കാരാസ്‌കോയെ മൂന്നു പ്രീമിയർ ലീഗ് ക്ലബുകൾക്ക് വേണം

Yannick Carrasco
Carrasco Wanted By Three EPL Clubs / BSR Agency/GettyImages

അത്ലറ്റികോ മാഡ്രിഡ് മുന്നേറ്റനിര താരമായ യാനിക്ക് കരാസ്‌കോയെ മൂന്നു പ്രീമിയർ ലീഗ് ക്ലബുകൾ നോട്ടമിടുന്നുണ്ടെന്ന് ഫിഷാജിസ് റിപ്പോർട്ടു ചെയ്‌തു. ടോട്ടനം, ആസ്റ്റൺ വില്ല, ന്യൂകാസിൽ എന്നീ ക്ലബുകളാണ് ഇരുപത്തിയെട്ടു വയസുള്ള താരത്തിനായി രംഗത്തുള്ളത്.

7. മൗറീന്യോ റോമ വിടാൻ സാധ്യതയില്ല

Jose Mourinho
Mourinho To Stay With Roma / Chris Brunskill/Fantasista/GettyImages

പോർച്ചുഗീസ് പരിശീലകൻ ഹോസെ മൗറീന്യോ റോമ വിടാനുള്ള സാധ്യതയില്ല. നിക്കോളോ ഷിറയുടെ റിപ്പോർട്ടുകൾ പ്രകാരം നിരവധി ക്ലബുകൾ അദ്ദേഹത്തിനായി രംഗത്തുണ്ടെങ്കിലും റോമ പ്രൊജക്റ്റിൽ മാത്രമാണ് സ്‌പെഷ്യൽ വണിനു താൽപര്യമുള്ളത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit