Transfers

ട്രാൻസ്ഫർ റൗണ്ടപ്പ്: ഗബ്രിയേൽ ജീസസിനെ സ്വന്തമാക്കി ആഴ്‌സണൽ, റയൽ മാഡ്രിഡുമായുള്ള കരാർ പുതുക്കാൻ റോഡ്രിഗോ

Rodrygo is set to sign a new long-term contract at Real Madrid
Rodrygo is set to sign a new long-term contract at Real Madrid / Quality Sport Images/GettyImages
facebooktwitterreddit

1. ഗബ്രിയേൽ ജീസസിനെ സ്വന്തമാക്കി ആഴ്‌സണൽ

Gabriel Jesus
Jesus has completed move to Arsenal / James Gill - Danehouse/GettyImages

ബ്രസീലിയൻ മുന്നേറ്റനിര താരം ഗബ്രിയേൽ ജീസസിനെ പ്രീമിയർ ലീഗ് എതിരാളികളായ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് സ്വന്തമാക്കി ആഴ്‌സണൽ. 45 മില്യൺ പൗണ്ട് ട്രാൻസ്ഫർ ഫീ നൽകിയാണ് ആഴ്‌സണൽ താരത്തെ ടീമിലെത്തിച്ചത്. ആഴ്‌സണലിൽ ഒൻപതാം നമ്പർ ജേഴ്‌സിയാകും താരം അണിയുക.

2. റയൽ മാഡ്രിഡുമായുള്ള കരാർ പുതുക്കാൻ റോഡ്രിഗോ

UEFA Champions League final"Liverpool FC v Real Madrid"
Rodrygo will soon put pen to paper on the contract extension / ANP/GettyImages

ബ്രസീലിയൻ യുവതാരം റോഡ്രിഗോ റയൽ മാഡ്രിഡുമായുള്ള പുതുക്കാൻ ധാരണയിലെത്തിയതായി മാർക്ക റിപ്പോർട്ട് ചെയ്യുന്നു. 2028 വരെയുള്ള കരാറിലാണ് താരം ഒപ്പ്‌ വെക്കുകയെന്നും, കരാറിൽ താരത്തിന്റെ റിലീസ് ക്ലോസ് ആയി 1 ബില്യൺ യൂറോ ഉൾപ്പെടുത്തുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

3. കാൽവിൻ ഫിലിപ്സിനെ ടീമിലെത്തിച്ച് സ്ഥിരീകരിച്ച് മാഞ്ചസ്റ്റർ സിറ്റി

ലീഡ്സ് യുണൈറ്റഡിൽ നിന്ന് ഇംഗ്ലീഷ് മധ്യനിര താരം കാൽവിൻ ഫിലിപ്സിനെ സ്വന്തമാക്കിയെന്ന് സ്ഥിരീകരിച്ച് മാഞ്ചസ്റ്റർ സിറ്റി. മാഞ്ചസ്റ്റർ സിറ്റിയുമായി ആറ് വർഷത്തെ കരാറിലാണ് താരം ഒപ്പ് വെച്ചിട്ടുള്ളത്. നേരത്തെ, ട്രാൻസ്ഫർ ഫീയുടെ കാര്യത്തിൽ ജൂണിൽ തന്നെ ലീഡ്‌സുമായി സിറ്റി ധാരണയിലെത്തിയിരുന്നു.

4. സ്റ്റീവൻ ബെർഗ്വിൻ അയാക്സിലേക്ക്

Steven Bergwijn
Steven Bergwijn is closing in on a move to Ajax / Robbie Jay Barratt - AMA/GettyImages

ടോട്ടൻഹാം ഹോട്സ്പർ മധ്യനിര താരം സ്റ്റീവൻ ബെർഗ്വിൻ അയാക്സിലേക്ക് ചേക്കേറുന്നതിനരികെ. താരത്തിന്റെ ട്രാൻസ്ഫർ ഫീയുടെ കാര്യത്തിൽ ടോട്ടൻഹാമുമായി അയാക്സ് ധാരണയിലെത്തിയതായി 90min മനസിലാക്കുന്നു.

5. ആർത്തുറോ വിദാൽ ഫ്ലെമെങ്ങോയിലേക്ക് ചേക്കേറും

Arturo Vidal
Vidal is set to join Flamengo / Jonathan Moscrop/GettyImages

ഇന്റർ മിലാൻ മധ്യനിര താരം ആർത്തുറോ വിദാൽ ബ്രസീലിയൻ ക്ലബായ ഫ്ലെമെങ്ങോയിലേക്ക് ചേക്കേറുമെന്ന് റിപ്പോർട്ട്. ബ്രസീലിയൻ മാധ്യമമായ ഗ്ലോബോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌. 2023 അവസാനം വരെയുള്ള കരാറിലാകും താരം ഫ്ലെമെങ്ങോയുമായി ഒപ്പ് വെക്കുക.

facebooktwitterreddit