Transfers

ട്രാൻസ്‌ഫർ റൗണ്ടപ്പ്: ഡിബാലക്കായി രണ്ടു പ്രീമിയർ ലീഗ് ക്ലബുകൾ, ചെൽസി താരം ബാഴ്‌സയിലേക്ക്

Sreejith N
Arsenal, Man Utd Battle For Dybala
Arsenal, Man Utd Battle For Dybala / Marc Atkins/GettyImages
facebooktwitterreddit

1. പൗളോ ഡിബാലക്കായി ആഴ്‌സണലും മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്ത്

Paulo Dybala
Arsenal, Man Utd Battle For Dybala / Juan Manuel Serrano Arce/GettyImages

യുവന്റസ് വിട്ട അർജന്റീനിയൻ മുന്നേറ്റനിര താരമായ പൗളോ ഡിബാലയെ സ്വന്തമാക്കാൻ വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്‌സണലും അന്വേഷണം നടത്തിയെന്ന് എഫ്‌സിഇന്റർന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. നിരവധി ക്ലബുകൾ ഡിബാലക്കു വേണ്ടി ശ്രമം നടത്തുന്നുണ്ടെങ്കിലും താരം ഇതുവരെയും ട്രാൻസ്‌ഫർ സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ല.

2. ബാഴ്‌സലോണ മാർകോസ് അലോൺസോയെ സ്വന്തമാക്കുന്നതിനരികെ

Marcos Alonso
Marcos Alonso Close To Barcelona / Soccrates Images/GettyImages

ചെൽസി ലെഫ്റ്റ് ബാക്കായ മാർക്കോസ് അലോൻസോയെ ബാഴ്‌സലോണ സ്വന്തമാക്കാൻ തയ്യാറെടുക്കുകയാണെന്ന് സ്പോർട്ട് റിപ്പോർട്ടു ചെയ്‌തു. പത്തു മില്യൺ യൂറോയാണ് താരത്തിനു വേണ്ടി ബാഴ്‌സലോണ മുടക്കുന്നതെന്നാണ് വിവരങ്ങൾ. ഒരു വർഷം മാത്രമാണ് അലോൺസോയുടെ ചെൽസി കരാർ ബാക്കിയുള്ളത്.

3. ലിസാൻഡ്രോ മാർട്ടിനസിനായി പോരാട്ടം മുറുകുന്നു

Lisandro Martinez
Arsenal Man Utd Battle For Lisandro Martinez / Juan Manuel Serrano Arce/GettyImages

അയാക്‌സിന്റെ അർജന്റീനിയൻ പ്രതിരോധതാരം ലിസാൻഡ്രോ മാർട്ടിനസിനു വേണ്ടി ആഴ്‌സണലും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള പോരാട്ടം മുറുകുന്നു. ദി അത്‌ലറ്റിക് റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്ന താരത്തിന്റെ ഏജന്റുമായി വീണ്ടുമൊരു കൂടിക്കാഴ്‌ചക്ക് ആഴ്‌സണൽ പ്രതിനിധികൾ തയ്യാറെടുക്കുകയാണ്.

4. ലിംഗാർഡിനായി മൂന്നു ക്ലബുകൾ

Jesse Lingard
Three Clubs Battle For Lingard / Matthew Ashton - AMA/GettyImages

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ഫ്രീ ഏജന്റായ ജെസ്സെ ലിംഗാർഡിനു വേണ്ടി മൂന്നു പ്രീമിയർ ലീഗ് ക്ലബുകൾ രംഗത്ത്. ദി മിററിന്റെ റിപ്പോർട്ടുകൾ പ്രകാരം ടോട്ടനം, എവർട്ടൺ, ന്യൂകാസിൽ എന്നീ ക്ലബുകളാണ് ഇംഗ്ലണ്ട് താരത്തിനു വേണ്ടി രംഗത്തുള്ളത്.

5. വൈനാൾഡത്തെ ടീമിലെത്തിക്കാൻ പിഎസ്‌വി

French Ligue 1 Uber Eats"Paris Saint-Germain v Olympique Marseille"
PSV Want Wijnaldum / ANP/GettyImages

പിഎസ്‌ജി മധ്യനിര താരമായ വൈനാൾഡത്തെ സ്വന്തമാക്കാൻ ഡച്ച് ക്ലബായ പിഎസ്‌വി രംഗത്ത്. ഫ്രഞ്ച് ക്ലബിൽ അവസരങ്ങൾ കുറഞ്ഞ താരം ലോകകപ്പ് ലക്ഷ്യമിട്ട് കൂടുതൽ അവസരങ്ങൾ ലഭിക്കുന്ന ക്ലബ്ബിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണെന്ന് ഐന്തോവൻസ് ഡാഗ്ബ്ലാഡ് റിപ്പോർട്ടു ചെയ്യുന്നു.

6. അസെൻസിയോക്കു വേണ്ടിയുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി മിലാൻ

Marco Asensio
Milan Want Asensio / Soccrates Images/GettyImages

മിലാൻ ന്യൂസിന്റെ റിപ്പോർട്ടുകൾ പ്രകാരം മാർകോ അസെൻസിയോയെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ഊർജ്ജിതമാക്കി ഇറ്റാലിയൻ ക്ലബായ എസി മിലാൻ. ഒരു വർഷം മാത്രം റയൽ മാഡ്രിഡ് കരാറിൽ ബാക്കിയുള്ള താരത്തിനു വേണ്ടി ആഴ്‌സണൽ, ലിവർപൂൾ എന്നീ ക്ലബുകളും രംഗത്തുണ്ട്.

7. ലിവർപൂൾ ഡെംബലയെ സ്വന്തമാക്കാൻ ശ്രമിക്കുന്നില്ല

Ousmane Dembele
Liverpool Not In Race For Dembele / Steve Christo - Corbis/GettyImages

ബാഴ്‌സലോണ മുന്നേറ്റനിരതാരം ഒസ്മാനെ ഡെംബലെയെ സ്വന്തമാക്കാൻ ലിവർപൂൾ ശ്രമം നടത്തുന്നില്ലെന്ന് സിബിഎസ് സ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നു. ബാഴ്‌സലോണ കരാർ അവസാനിച്ച താരം നിലവിൽ ഫ്രീ ഏജന്റാണ്. ചെൽസിയാണ് താരത്തെ സ്വന്തമാക്കാൻ രംഗത്തുള്ളത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit